Get Updates
Get notified of breaking news, exclusive insights, and must-see stories!

സൈന്യത്തിന് മനുഷ്യകവചമായി കോടിയേരിയെ നല്‍കാം...!! വിഷം തുപ്പി ബിജെപി നേതാവ്..!! വീഡിയോ

തിരുവനന്തപുരം: പ്രകോപനപരമായ പ്രസംഗങ്ങളുടെ പേരില്‍ നേരത്തെ തന്നെ വിവാദത്തില്‍പ്പെട്ടയാളാണ് ബിജെപിയുടെ തിരുവനന്തപുരം ജില്ലാ പ്രസിഡണ്ട് എസ് സുരേഷ്. ബിജെപിയുടെ തിരുവനന്തപുരത്തെ ഓഫീസ് ആക്രമിച്ചുവെന്നാരോപിച്ച് നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചിനിടെയാണ് കോടിയേരിക്കെതിരെ ഗുരുതരമായ പരാമര്‍ശം എസ് സുരേഷ് നടത്തിയിരിക്കുന്നത്. സൈന്യത്തിന് മനുഷ്യകവചമായി ഉപയോഗിക്കാന്‍ കോടിയേരിയെ തരാം എന്നായിരുന്നു എസ് സുരേഷിന്റെ പ്രസംഗം.

സൈന്യത്തിന് മനുഷ്യകവചമായി ഉപയോഗിക്കാന്‍ അടുത്ത തവണ കേരളത്തില്‍ നിന്നും ഒരു ഭീകരവാദിയെ തരുമെന്ന് ഉറപ്പ് നല്‍കുന്നു. ആ ഭീകരവാദി കോടിയേരി ബാലകൃഷ്ണന്‍ ആയിരിക്കുമെന്നുമാണ് എസ് സുരേഷ് പ്രസംഗിച്ചത്. ബിജെപി സംസ്ഥാന പ്രസിഡണ്ട് കുമ്മനം രാജശേഖരന്‍ അടക്കമുള്ള നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു സുരേഷിന്റെ വിവാദ പരാമര്‍ശം.

bjp

അഫ്പ്‌സ നിയമത്തിനെതിരെ കോടിയേരി നടത്തിയ പരാമര്‍ശങ്ങള്‍ ഇന്ത്യന്‍ സൈന്യത്തിനെതിരെ എന്ന രീതിയില്‍ ബിജെപി പ്രചരണം നടത്തിയിരുന്നു. ഇതിന്റെ ബാക്കിയെന്നോണമാണ് ബിജെപി നേതാവിന്റെ പരാമര്‍ശം. വിദ്വേഷ പ്രസംഗത്തിന്റെ പേരില്‍ നേരത്തെ എസ് സുരേഷിനെതിരെ പോലീസ് കേസെടുത്തിട്ടുള്ളതാണ്. സംഘപരിവാറിന്റെ പ്രവര്‍ത്തകരെ തൊട്ടാല്‍, തൊട്ട കരങ്ങളേയും തലകളേയും തേടി മുന്നേറ്റമുണ്ടാകുമെന്നാണ് ഈ നേതാവ് മുന്‍പ് കൊലവിളി മുഴക്കിയത്. കോടിയേരിക്കെതിരെയുള്ള പരാമര്‍ശത്തിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+