വിദ്വേഷ പ്രസംഗ കേസ്; പിസി ജോർജ് അറസ്റ്റിൽ..തിരുവനന്തപുരത്തേക്ക് മാറ്റും
കൊച്ചി; മതവിദ്വേഷ പ്രസംഗ കേസിൽ ജാമ്യ വ്യവസ്ഥ ലംഘിച്ചതിന് മുൻ എം എൽ എ പി സി ജോർജിനെ പോലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം, വെണ്ണല പ്രസംഗങ്ങളിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. തിരുവനന്തപുരം ഫോര്‍ട്ട് പോലീസാണ് അറസ്റ്റ് ചെയ്തത്. കേസിൽ പിസി ജോർജിന്റെ ജാമ്യം കോടതി റദ്ദ് ചെയ്തിരുന്നു.
അറസ്റ്റിന് പിന്നാലെ പി സിയെ വൈദ്യ പരിശോധനയ്ക്ക് വിധേയനാക്കി. രക്തസമ്മർദ്ദം ഉയർന്നതിനാൽ എറണാകുളം ജനറൽ ആശുപത്രിയിൽ ഒരു മണിക്കൂർ നിരീക്ഷണത്തിൽ തുടരുകയാണ്.

തിരുവനന്തപുരത്ത് നടത്തിയ വിദ്വേഷ പ്രസംഗക്കേസുമായി ബന്ധപ്പെട്ടാണ് ഇന്ന് പി സി ജോർജ് പാലാരിവട്ടം സ്റ്റേഷനില്‍ ഹാജരായത്. മകന്‍ ഷോണ്‍ ജോര്‍ജിനൊപ്പമായിരുന്നു സ്റ്റേഷനിലെത്തിയത്. തുടർന്ന് അദ്ദേഹത്തെ പോലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. പിന്നാലെ പിസി ജോർജിനെ എറണാകുളം എ ആർ ക്യാമ്പിൽ എത്തിച്ചു.
അനന്തപുരി മഹാസമ്മേളനത്തിലെ വിവാദ പരാമർശത്തിലായിരുന്നു പി സി ജോർജിനെതിരെ കേസെടുത്തത്. തുടർന്ന് അറസ്റ്റിലായെങ്കിലും പിസിക്ക് ജാമ്യം ലഭിച്ചിരുന്നു. എന്നാൽ ജാമ്യത്തിലിറങ്ങിയെങ്കിലും പാലാരിവട്ടത്ത് വീണ്ടും സമാനമായ രീതിയിൽ വിദ്വേഷണ പ്രസംഗം നടത്തി. ഇതിന് പിന്നാലെ പിസിയുടെ ജാമ്യം റദ്ദ് ചെയ്യാൻ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ കോടതിയെ സമീപിക്കുകയായിരുന്നു. ഇതിനിടയിൽ വെണ്ണലയിലും പിസിക്കെതിരെ പോലീസ് കേസെടുത്തു.
'ഭാവനയും റെഡും വൻ കോമ്പോയെന്ന് ആരാധകർ'; സാരിയിൽ തിളങ്ങി നടി.. വൈറൽ ചിത്രങ്ങൾ
അതേസമയം ഇന്ന് തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതി ജാമ്യം റദ്ദ് ചെയ്തതോടെയാണ് അറസ്റ്റിന് വഴിയൊരുങ്ങിയത്. ഇതിന് പിന്നാലെ വെണ്ണ കേസിലും അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. കഴിഞ്ഞ ദിവസം വെണ്ണല കേസിൽ ജോർജിന് ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. അതേസമയം, ജാമ്യം റദ്ദാക്കിയ നടപടിയില്‍ അപ്പീല്‍ പോകുമെന്ന് മകന്‍ ഷോണ്‍ ജോര്‍ജ് പ്രതികരിച്ചു. നിയമം അനുസരിച്ചാണ് സ്റ്റേഷനില്‍ ഹാജരായതെന്നും ഷോണ്‍ ജോര്‍ജ് പറഞ്ഞു.
കേരളത്തിൽ ഇരട്ടനീതി: കെ.സുരേന്ദ്രൻ
കൊച്ചി: ഹിന്ദുക്കളെയും ക്രിസ്ത്യാനികളെയും കാലപുരിക്ക് അയക്കുമെന്ന് പറഞ്ഞ് പരസ്യമായി പ്രകടനം നടത്തിയവർക്കെതിരെ കേസെടുക്കാതെ പിസി ജോർജിനെ വേട്ടയാടുന്നത് ഇരട്ടനീതിയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. പാലാരിവട്ടം പൊലീസ് സ്റ്റേഷനിൽ പിസി ജോർജിനെ സന്ദർശിച്ച ശേഷം മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കൊച്ചുകുട്ടിയെ കൊണ്ട് മതവിദ്വേഷം പ്രചരിപ്പിച്ച പോപ്പുലർ ഫ്രണ്ടുകാരെ സർക്കാർ സംരക്ഷിക്കുകയാണ്. ഹിന്ദുക്കൾക്കും ക്രിസ്ത്യാനികൾക്കും ഒരു നീതിയും തീവ്രവാദികൾക്ക് മറ്റൊരു നീതിയുമെന്നതാണ് കേരളത്തിലെ അവസ്ഥ. പിസിയെ പിണറായി വിജയൻ വേട്ടയാടുന്നത് തൃക്കാക്കരയിലെ 20 ശതമാനം വോട്ടിന് വേണ്ടിയാണ്. യുഡിഎഫും അതിന് കൂട്ടുനിൽക്കുകയാണ്. ഭീകരർക്ക് സംരക്ഷണവും സാധാരണക്കാരന് വേറൊരു നീതിയുമെന്ന ഇടതു നയത്തെ ബിജെപി അംഗീകരിച്ചു തരില്ല. പിസിയോട് സർക്കാർ വിവേചനം കാണിക്കുകയാണ്. മതവിദ്വേഷം പടർത്തുന്ന രീതിയിൽ പ്രസംഗിച്ച മുജാഹിദ് ബാലുശ്ശേരിയേയും ഫസൽ ഗഫൂറിനെയും ആദ്യം അറസ്റ്റ് ചെയ്യണം. വലിയതോതിൽ കലാപമുണ്ടാക്കാൻ ശ്രമിക്കുന്നയാളുകളെ സംരക്ഷിക്കുകയും പ്രസംഗത്തിന്റെ പേരിൽ മുതിർന്ന രാഷ്ട്രീയ നേതാവിനെ അറസ്റ്റ് ചെയ്യുകയുമാണ് സർക്കാരെന്നും കെ.സുരേന്ദ്രൻ കുറ്റപ്പെടുത്തി.












Click it and Unblock the Notifications