Get Updates
Get notified of breaking news, exclusive insights, and must-see stories!

വിദ്വേഷ പ്രസംഗം; പിസി ജോർജിനെ എആർ ക്യാമ്പിലെത്തിച്ചു. പുഷ്പവൃഷ്ടി നടത്തി ബിജെപി പ്രവർത്തകർ

കൊച്ചി; മത വിദ്വേഷ പ്രസംഗ കേസിൽ അറസ്റ്റിലായ പിസി ജോർജിനെ തിരുവനന്തപുരം എ ആർ ക്യാമ്പിൽ എത്തിച്ചു. അര്‍ദ്ധരാത്രി 12.35 ഓടെയാണ് ജോർജിനെ കൊച്ചിയിൽ നിന്നും തിരുവനന്തപുരത്ത് എത്തിച്ചത്. എആര്‍ ക്യാമ്പിന് മുന്നില്‍ ബി ജെ പി പ്രവര്‍ത്തകര്‍ തടിച്ച് കൂടിയിരുന്നു. ജോർജിനെ എത്തിച്ച വാഹനത്തിന് നേരെ പുഷ്പവൃഷ്ടി നടത്തിയും, മുദ്രാവാക്യങ്ങൾ വിളിച്ചുമാണ് ബിജെപി പ്രവര്‍ത്തകര്‍ അഭിവാദ്യം ചെയ്തത്. അതേസമയം ജോർജിനെതിരെ ഡിവൈഎഫ്ഐ പ്രവർത്തകർ പ്രതിഷേധിച്ചു.

 pcgeorgepolicestation-1653479782.jpg

തിരുവനന്തപുരത്ത് എത്തിയാൽ ഇന്ന് തന്നെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയേക്കുമെന്നുള്ള റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ നിലവിൽ രാവിലെ 7 മണിക്ക് ഹാജരാക്കാനാണ് തീരുമാനം.
വൈകിട്ട് കൊച്ചിയില്‍ വെച്ചായിരുന്നു പി സി ജോർജിനെ പോലീസ് അറസ്റ്റ് ചെയ്തത്. തുടർന്ന് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടതിനെ തുടർന്ന് എറണാകുളത്ത് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

പരിശോധനയിൽ രക്തസമ്മർത്തിൽ വ്യത്യാസം അനുഭവപ്പെട്ടതോടെ ഒരു മണിക്കൂറോളം നിരീക്ഷണത്തിൽ തുടർന്നു. അതിന് ശേഷമാണ് ഡോക്ടറുടെ നിർദ്ദേശപ്രകാരം തിരുവനന്തപുരത്തേക്ക് പുറപ്പെട്ടത്.

അതേസമയം കേസിൽ പി സി ജോർജ് ഹൈക്കോടതിയിൽ ജാമ്യം നൽകിയിട്ടുണ്ട്. തനിക്ക് വെർടിഗോ അസുഖമുണ്ടെന്നും രാത്രി ഉറങ്ങാൻ ശ്വസന സഹായി വേണമെന്നും ഹർജിയിൽ പിസി ജോർജ് ചൂണ്ടിക്കാട്ടി. കേസ് അടിയന്തര പ്രാധാന്യത്തോടെ രാത്രി തന്നെ പരിഗണിക്കണമെന്ന് പിസി ജോർജ് ആവശ്യപ്പെട്ടെങ്കിലും കോടതി വിസമ്മതിച്ചു. ഹർജി നാളെ രാവിലെ 9 ന് പരിഗണിക്കാമെന്നാണ് കോടതി അറിയിച്ചത്.

Recommended Video

cmsvideo
    വാക്സീനെടുക്കാന്‍ നിര്‍ബന്ധിക്കണ്ട, വിലക്കുകളും വേണ്ട : കോടതി | Oneindia Malayalam

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+