വിദ്വേഷ പ്രസംഗം; പിസി ജോർജ് കസ്റ്റഡിയിൽ
തിരുവനന്തപുരം; വിദ്വേഷ പ്രസംഗത്തിൽ മുൻ എം എൽ എ പിസി ജോർജ് കസ്റ്റഡിയിൽ. തിരുവനന്തപുരം ഫോർട്ട് പോലീസാണ് കസ്റ്റഡിയിൽ എടുത്തത്. ഈരാട്ടുപേട്ടയിലെ വീട്ടിൽ നിന്ന് പുലർച്ചെയാണ് അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള സംഘം ജോർജിനെ കസ്റ്റഡിയിൽ എടുത്തത് എന്നാണ് വിവരം. ജോർജിനെ തിരുവനന്തപുരത്തേക്ക് കൊണ്ടുപോയി.

ഇന്നലെ രാത്രിയാണ് വിദ്വേഷ പ്രസംഗവുമായി ബന്ധപ്പെട്ട് പി സി ജോര്‍ജിനെതിരെ പോലീസ് കേസെടുത്തത്. ഡിജിപി അനില്‍കാന്തിന്റെ നിര്‍ദേശപ്രകാരം തിരുവനന്തപുരം ഫോര്‍ട്ട് പോലീസായിരുന്നു പിസി ജോര്‍ജിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്.
വെള്ളിയാഴ്ച വൈകുന്നേരം നടന്ന അനന്തപുരി ഹിന്ദു മഹാസമ്മേളനത്തിൽ വെച്ചായിരുന്നു പി സി ജോർജിന്റെ വിദ്വേഷ പ്രസംഗം. കച്ചവടം ചെയ്യുന്ന മുസ്ലിങ്ങൾ പാനീയങ്ങളിൽ വന്ധ്യത വരുത്താനുള്ള മരുന്നുകൾ ബോധപൂർവ്വം കലർത്തുന്നു, മുസ്ലിങ്ങൾ അവരുടെ ജനസംഖ്യ വർദ്ധിപ്പിച്ച് ഇതൊരു മുസ്ലിം രാജ്യമാക്കി മാറ്റാൻ ശ്രമിക്കുന്നു, മുസ്ലിം പുരോഹിതർ ഭക്ഷണത്തിൽ മൂന്ന് പ്രാവശ്യം തുപ്പിയ ശേഷം വിതരണം ചെയ്യുന്നു, മുസ്ലിങ്ങളായ കച്ചവടക്കാർ അവരുടെ സ്ഥാപനങ്ങൾ അമുസ്ലിം മേഖലകളിൽ സ്ഥാപിച്ച് അവരുടെ സമ്പത്ത് കവർന്നു കൊണ്ടുപോകുന്നു എന്നിങ്ങനെയായിരുന്നു പ്രസംഗത്തിൽ പി സി ജോർജിന്റെ പരാമർശങ്ങൾ.
തുടർന്ന് പിസിക്കെതിരെ വിവിധ കോണുകളിൽ നിന്നും വിമർശനം ഉയർന്നിരുന്നു. സംഭവത്തിൽ പി സിക്കെതിരെ നടപടി ആവശ്യപ്പെട്ട് യൂത്ത് ലീഗ് ഉൾപ്പെടെ നിരവധി സംഘടനകൾ രംഗത്തെത്തിയിരുന്നു. തുടർന്നാണ് ഇപ്പോഴത്തെ കസറ്റഡി.അതേസമയം സർക്കാരിന്റെ നിർബന്ധ ബുദ്ധിയാണഅ പിസി ജോർദിനെതിരായ നടപടിക്ക് പിന്നിലെന്ന് മകൻ ഷോൺ ജോർജ് പ്രതികരിച്ചു. ആവശ്യപ്പെട്ടാൽ പോലീസിന് മുന്നിൽ ഹാജരാകുന്ന ആളാണ് പിസി. അദ്ദേഹത്തിന്റെ വാക്കുകൾ തെറ്റാണോയെന്നത് കാലവും അദ്ദേഹവുമാണ് വിലയിരുത്തേണ്ടത്. അതിൽ അദ്ദേഹം വെള്ളം ചേർക്കാറില്ലെന്നും ഷോൺ ജോർജ് പറഞ്ഞു. പ്രസംഗം ഏതെങ്കിലും വിഭാഗത്തെ വേദനിപ്പിച്ചുവെങ്കിൽ ക്ഷമ ചോദിക്കുകയാണെന്നും ഷോൺ വ്യക്തമാക്കി.
സംഭവം വിവാദമായതിന് പിന്നാലെ കൈകൂപ്പി കൊണ്ടുള്ള പോസ്റ്റ് ഷോൺ ജോർജ് പങ്കുവെച്ചിരുന്നു. പിസിയുടെ പ്രസംഗത്തിൽ മാപ്പ് പറഞ്ഞ് സഹോദരന്റെ മകന്‍ വിയാനി ചാര്‍ലിയും ഫേസ്ബുക്കിൽ പോസ്റ്റ് പങ്കുവെച്ചിരുന്നു. മുസ്ലിം മത വിഭാഗത്തെ കുറിച്ച് പി.സി ജോര്‍ജ് പറഞ്ഞ വാക്കുകളോട് യോജിക്കുന്നില്ല. അദ്ദേഹത്തിന്റെ പരാമര്‍ശങ്ങളില്‍ ദുഃഖിതരായ മുസ്ലിം സമൂഹത്തോട് ക്ഷമ ചോദിക്കുന്നുവെന്നായിരുന്നു വിയാനിയുടെ പോസ്റ്റ്.












Click it and Unblock the Notifications