Get Updates
Get notified of breaking news, exclusive insights, and must-see stories!

വിവാദ പ്രസംഗം; ബാലകൃഷ്ണ പിള്ളയ്‌ക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ടു

കൊല്ലം: ന്യൂനപക്ഷങ്ങളെ അധിക്ഷേപിച്ച് കേരള കോണ്‍ഗ്രസ് (ബി) ചെയര്‍മാനും മുന്‍മന്ത്രിയുമായ ആര്‍. ബാലകൃഷ്ണപിള്ള നടത്തിയ വിവാദപ്രസംഗത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഉത്തരവിട്ടു. കൊല്ലം റൂറല്‍ എസ്പിക്ക് ലഭിച്ച പരാതിയെ തുടര്‍ന്നാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. പുനലൂര്‍ ഡിവൈഎസ്പിക്കാണ് അന്വേഷണ ചുമതല.

പത്തനാപുരം കമുകുംചേരിയില്‍ കഴിഞ്ഞ ദിവസം നടന്ന എന്‍എസ്എസ് യോഗത്തിലാണ് ക്രൈസ്തവ, മുസ്ലീം സമുദായങ്ങളെ ആക്ഷേപിച്ചുകൊണ്ട് പിള്ള പ്രസംഗിച്ചത്. ഇതിന്റെ ശബ്ദരേഖ പുറത്താവുകയും ചെയ്തിരുന്നു. ക്രൈസ്തവരും മുസ്ലീങ്ങളും പള്ളികള്‍ പണിതുയര്‍ത്തുകയാണെന്നും ബാങ്കുവിളി നായയുടെ കുരപോലെയാണെന്നുമായിരുന്നു പ്രസംഗത്തിന്റെ ചുരുക്കം.

balakrishna-pillai

എന്നാല്‍, താന്‍ അങ്ങിനെ സംസാരിച്ചിട്ടില്ലെന്നായിരുന്നു പിള്ളയുടെ പ്രതികരണം. യോഗത്തില്‍ താന്‍ ഒന്നേകാല്‍ മണിക്കൂര്‍ സംസാരിച്ചിരുന്നു. ഇത് എന്തെല്ലാമാണെന്ന് ഇപ്പോള്‍ ഓര്‍മയില്ല. ബാങ്കുവിളിയെ അധിക്ഷേപിച്ചിട്ടില്ല. ശബ്ദരേഖ എഡിറ്റ് ചെയ്തതാകാം. എന്‍എസ്എസ് കരയോഗത്തിന്റെ നാലു ചുമരുകള്‍ക്കുള്ളില്‍ ഇരുന്ന് സംസാരിച്ചതാണെന്നും പിള്ള പറയുന്നു.

കരയോഗങ്ങളുടെ എണ്ണം വര്‍ധിപ്പിക്കുകയാണ് വേണ്ടത് എന്നുമാത്രമാണ് യോഗത്തില്‍ പറഞ്ഞത്. ഒരു സമുദായത്തെയും അധിക്ഷേപിച്ചില്ല. കോടതികള്‍ ആധ്യാത്മിക കാര്യങ്ങളില്‍ ഇടപെടുന്നത് ശരിയല്ലെന്നും താന്‍ സംസാരിച്ചിരുന്നതായി പിള്ള പറയുന്നു. സംഭവത്തില്‍ മുസ്ലീം സംഘടനകള്‍ പത്തനാപുരത്ത് ബാലകൃഷ്ണ പിള്ളയ്‌ക്കെതിരെ പ്രകടനം നടത്തിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+