കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വെള്ളാപ്പള്ളി പോലീസ് സ്‌റ്റേഷനില്‍ കീഴടങ്ങി; അറസ്റ്റും ജാമ്യവും

Google Oneindia Malayalam News

ആലുവ: മാന്‍ഹോള്‍ ദുരന്തത്തില്‍പെട്ട അന്യ സംസ്ഥാന തൊഴിലാളികളെ രക്ഷിയ്ക്കാന്‍ ശ്രമിയ്ക്കുന്നതിനെ രക്തസാക്ഷിയായ നൗഷാദിനെ കുറിച്ച് വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞത് കേരളസ മൂഹം മറന്നിട്ടുണ്ടാവില്ല. പ്രസംഗം വിവാദമായപ്പോള്‍ വിദ്വേഷ പ്രസംഗത്തിന് കേസെടുത്തു.

എന്തായാലും വെള്ളാപ്പള്ളി നടേശന്‍ ഇപ്പോള്‍ പോലീസ് സ്‌റ്റേഷനില്‍ കീഴടങ്ങി. ആലുവ സിഐ ഓഫീസില്‍ എത്തിയാണ് വെള്ളാപ്പള്ളി നടേശന്‍ കീഴടങ്ങിയത്. വെള്ളാപ്പള്ളിയുടെ അറസ്റ്റ് രേഖപ്പെടുത്തി.

Vellappally Natesan

ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം ആയിരുന്നു നടേശനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. എന്നാല്‍ മുന്‍കൂര്‍ ജാമ്യത്തിന് അപേക്ഷിച്ച് വെള്ളാപ്പള്ളി ഹൈക്കോടതിയെ സമീപിച്ചു.

അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ കീഴടങ്ങാനാണ് അന്ന് ഹൈക്കോടതി ഉത്തരവിട്ടത്. ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളതെങ്കിലും, കീഴടങ്ങുന്ന ദിവസം തന്നെ ജാമ്യം നല്‍കണമെന്നും കോടതി നിര്‍ദ്ദേശിച്ചിരുന്നു.

ഇതേതുടര്‍ന്നാണ് വെള്ളാപ്പള്ളി ജനുവരി നാലിന് ആലുവ സിഐ ഓഫീസിലെത്തി കീഴടങ്ങിയത്. ആലുവ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കും. ഇവിടെ നിന്നാണ് വെള്ളാപ്പള്ളിയ്ക്ക് ജാമ്യം അനുവദിയ്ക്കുക.

English summary
Hate Speech: Vellappaly Natesan surrendres in front of Police.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X