കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹത്രാസിനെ കുറിച്ച് പിണറായി മിണ്ടാത്തത് എന്താണ്?ലാവ്ലിൻ പരിഗണിക്കുന്നത് കൊണ്ടാണോയെന്ന് ഷിബു ബേബി ജോൺ

Google Oneindia Malayalam News

തിരുവനന്തപുരം; ഹത്രസിൽ ഇന്ത്യ ഒട്ടുക്കെ പ്രതിഷേധം കനക്കുമ്പോഴും സംഭവത്തിൽ മൗനം പുലർത്തുന്ന രണ്ട് പേർ പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുഖ്യമന്ത്രി പിണറായി വിജയനുമാണെന്ന് ആർഎസ്പി നേതാവ് ഷിബു ബേബി ജോൺ. മോദി ഹത്രാസിലെ പെൺകുട്ടിയെ പറ്റി മിണ്ടാത്തതെന്തെന്ന് മനസിലാക്കാം. മോദിയിൽ നിന്നും കൂടുതലൊന്നും ഇന്ത്യൻ ജനത പ്രതീക്ഷിക്കുന്നില്ല. എന്നാൽ കടുത്ത സംഘപരിവാർ വിരുദ്ധനെന്ന് സ്വയം വിശേഷിപ്പിക്കുന്ന പിണറായി വിജയനെന്താണ് ഇത്ര മൗനം?അടുത്ത വ്യാഴാഴ്ച്ച ലാവ്ലിൻ കേസ് പരിഗണിക്കാനിരിക്കുന്നത് കൊണ്ട് ബി.ജെ.പിയെ പിണക്കാതിരിക്കാനാണ് ഈ മൗനമെന്ന് ആരെങ്കിലും കരുതിയാൽ അവരെ തെറ്റ് പറയാൻ പറ്റോ? ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ അദ്ദേഹം ചോദിച്ചു. പോസ്റ്റ് വായിക്കാം

modipin-16017808

ഇന്ത്യയൊട്ടാകെ ഇന്ന് ഹത്രാസ് വിഷയം ചർച്ച ചെയ്യപ്പെടുമ്പോഴും അതേ പറ്റി ഒരക്ഷരം ഉരിയാടാതിരിക്കുന്ന രണ്ടുപേർ ഇന്ത്യൻ പ്രധാനമന്ത്രിയും കേരള മുഖ്യമന്ത്രിയുമാണ്. നിങ്ങൾ പോളിങ് ബൂത്തിലേക്ക് പോകുമ്പോൾ നിർഭയയെ ഓർക്കണം എന്ന് 2014 ലെ തെരഞ്ഞെടുപ്പിൽ പ്രസംഗിച്ച നരേന്ദ്രമോദി ഹത്രാസിലെ പെൺകുട്ടിയെ പറ്റി മിണ്ടാത്തതെന്തെന്ന് മനസിലാക്കാം.

മോദിയിൽ നിന്നും കൂടുതലൊന്നും ഇന്ത്യൻ ജനത പ്രതീക്ഷിക്കുന്നില്ല. എന്നാൽ കടുത്ത സംഘപരിവാർ വിരുദ്ധനെന്ന് സ്വയം വിശേഷിപ്പിക്കുന്ന പിണറായി വിജയനെന്താണ് ഇത്ര മൗനം? എല്ലാ വൈകുന്നേരവും വന്നിരുന്ന് ഉറുമ്പിന് വെള്ളം കൊടുക്കുന്ന കാര്യം മുതൽ ഹരിയാനയിൽ കോൺഗ്രസിൻ്റെ പഞ്ചായത്ത് അംഗം രാജിവച്ച കാര്യം വരെ ചർച്ച ചെയ്യുന്ന പിണറായി ഹത്രാസിലെ പെൺകുട്ടിയെ പറ്റി കേൾക്കാതിരിക്കാൻ വഴിയില്ല.

രാഹുൽ ഗാന്ധിയെ യു.പി പോലീസ് കയ്യേറ്റം ചെയ്തതിനെ അപലപിച്ചതിനെ അംഗീകരിക്കുന്നു. എന്നാൽ അപ്പോൾ പോലും ഹത്രാസിലെ പെൺകുട്ടിയെ പറ്റിയോ അവിടെ നടന്നു കൊണ്ടിരിക്കുന്ന ഭരണകൂടഭീകരതയെ പറ്റിയോ അറിയാതെ പോലും ഒരു വാക്ക് വീഴാതിരിക്കാൻ അദ്ദേഹം ശ്രദ്ധിച്ചിരുന്നു. അടുത്ത വ്യാഴാഴ്ച്ച ലാവ്ലിൻ കേസ് പരിഗണിക്കാനിരിക്കുന്നത് കൊണ്ട് ബി.ജെ.പിയെ പിണക്കാതിരിക്കാനാണ് ഈ മൗനമെന്ന് ആരെങ്കിലും കരുതിയാൽ അവരെ തെറ്റ് പറയാൻ പറ്റോ?

English summary
hathras case; why no comments? shibu baby john mocks pinarayi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X