സ്വർണം വാങ്ങി വെച്ചവർക്ക് എട്ടിന്റെ പണി കിട്ടിയോ? വില ഇനിയും കുറഞ്ഞാൽ പെടും, പക്ഷേ സംഭവിക്കാൻ പോകുന്നത്
സംസ്ഥാനത്ത് സ്വർണവില കുറയുന്നത് സാധാരണക്കാർക്ക് ആശ്വാസമാവുകയാണ്. ഇന്ന് പവന് 960 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന് വില 1,14,720 രൂപയായി. സ്വർണ വില കുറഞ്ഞെങ്കിലും ആളുകൾ വാങ്ങാനായി ജ്വല്ലറികളിലേക്ക് എത്തിത്തുടങ്ങിട്ടില്ലെന്നാണ് സ്വർണ വ്യാപാരിയായ അരുൺ മാർക്കോസ് പറയുന്നത്.
സ്വർണവില കുറയുന്നത് സാധാരണക്കാർക്ക് സന്തോഷമുളള കാര്യമാണെങ്കിലും നിക്ഷേപം എന്ന നിലയ്ക്ക് സ്വർണനാണയങ്ങളും സ്വർണ്ണക്കട്ടികളുമൊക്കെ വാങ്ങി വെച്ചവർ ആശങ്കയിലാണ്. അരുൺ മാർക്കോസിന്റെ വാക്കുകൾ: ഇന്നത്തെ വില അനുസരിച്ച് സ്വര്‍ണവില മാത്രം 1,14,720 രൂപയാണ്, ഏറ്റവും കുറഞ്ഞത് ഇന്ന് ഒരു ലക്ഷത്തി ഇരുപതിനായിരത്തിന് മുകളില്‍ രൂപ നല്‍കിയാല്‍ മാത്രമേ ഒരു പവന്‍ ആഭരണം വാങ്ങാന്‍ സാധിക്കുകയുളളൂ ഇപ്പോഴത്തെ വിപണി വില അനുസരിച്ച്.

ജ്വല്ലറികളിലേക്ക് ആളുകള്‍ സ്വര്‍ണം വാങ്ങാനായിട്ട് എത്തുന്നത് ഇപ്പോഴും കുറവാണ്. സ്വര്‍ണം വില്‍ക്കാനായിട്ടാണ് ആളുകള്‍ എത്തുന്നത്. കാരണം ഒരുപാട് ആവശ്യങ്ങള്‍ ആളുകള്‍ക്കുണ്ട്. സാമ്പത്തികമായി ആളുകള്‍ വളരെ ബുദ്ധിമുട്ടിലൂടെയാണ് കടന്ന് പോകുന്നത്. അതുകൊണ്ട് തന്നെ ആളുകള്‍ കയ്യിലുളള സ്വര്‍ണം വിറ്റ് പണമാക്കുന്നതിനുളള ശ്രമം നടത്തുന്നുണ്ട് എന്നതാണ് കാണുന്നത്.
സ്വര്‍ണം വാങ്ങാനായിട്ടുളള പര്‍ച്ചേസിംഗ് പവര്‍ ആളുകള്‍ക്ക് ആയിട്ടില്ല. വില കുറച്ച് കൂടി താഴും എന്നുളള കണക്ക് കൂട്ടലിലാണ് ആളുകള്‍ കാത്തിരിക്കുന്നത് എന്നാണ് മനസ്സിലാകുന്നത്. സ്വര്‍ണവില കുറഞ്ഞാല്‍ തന്നെയും ഇപ്പോഴത്തെ സാഹചര്യത്തില്‍, ദീര്‍ഘകാലാടിസ്ഥാനത്തില്‍ നോക്കുമ്പോള്‍ വില തിരിച്ച് കയറാനുളള സാധ്യതയാണ് കൂടുതലായിട്ടുളളത്. നിക്ഷേപമായി സ്വര്‍ണം വാങ്ങുന്നവര്‍ക്ക് ആശങ്കപ്പെടാനുളള സാഹചര്യം ഇല്ല. അവരുടെ ആശങ്ക അടിസ്ഥാനരഹിതമാണ്.
2026 അവസാനിക്കുന്നതിന് മുന്‍പ് തന്നെ വില ഒരുപക്ഷേ ഒന്നരലക്ഷത്തിന് മുകളിലേക്ക് എത്താം. ചില സാമ്പത്തിക വിദഗ്ധരുടെ അഭിപ്രായത്തില്‍ 2 ലക്ഷത്തിനോട് അടുത്ത് വരെ വില എത്താം. ഒന്നര ലക്ഷത്തിന് മുകളിലേക്ക് എത്തുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല''.












Click it and Unblock the Notifications