കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആറ്റിങ്ങല്‍ ഇരട്ടക്കൊല: കുഞ്ഞിനെ കൊന്ന അമ്മയെന്ന് വിധിയ്ക്കരുതെന്ന് അനുശാന്തി കരഞ്ഞുപറഞ്ഞു

Google Oneindia Malayalam News

ആറ്റിങ്ങല്‍: സ്വന്തം കുഞ്ഞിനെ കൊന്ന അമ്മയെന്ന് വിധിയ്ക്കരുതെന്ന് ആറ്റിങ്ങല്‍ ഇരട്ടക്കൊലപാതക കേസിലെ രണ്ടാം പ്രതി അനുശാന്തി കോടതിയില്‍ പറഞ്ഞു . താന്‍ തെറ്റ് ചെയ്തിട്ടില്ലെന്ന് ഒന്നാം പ്രതി നിനോ മാത്യുവും കോടതിയെ അറിയിച്ചു . ഇരുവര്‍ക്കും വധശിക്ഷ തന്നെ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു. കേസില്‍ തിങ്കളാഴ്ചയാണ് വിധി പറയുന്നത് .

എന്ത് ശിക്ഷയും ഏറ്റുവാങ്ങാന്‍ തയ്യാറാണെന്നും എന്നാല്‍ കുഞ്ഞിനെ കൊന്ന അമ്മയെന്ന് വിധിയ്ക്കരുതെന്നും കേസിലെ രണ്ടാം പ്രതിയും കൊല്ലപ്പെട്ട സ്വസ്തികയുടെ അമ്മയുമായ അനുശാന്തി പറഞ്ഞു . കുഞ്ഞിനെ കൊല്ലാന്‍ താന്‍ കൂട്ടുനിന്നിട്ടില്ലെന്നും അവര്‍ പറഞ്ഞു .

Attingal murder

തെറ്റ് ചെയ്തിട്ടില്ലെന്നും തനിയ്ക്ക് ചെറിയ ശിക്ഷ മാത്രമേ നല്‍കാവൂ എന്നും ഒന്നാം പ്രതിയായ നിനോ മാത്യു പറഞ്ഞു . ടെക്‌നോപാര്‍ക്ക് ജീവനക്കാരായ പ്രതികള്‍ തമ്മിലുള്ള വഴിവിട്ട ബന്ധമാണ് കൊലപാതകത്തില്‍ കലാശിച്ചത് . അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ കേസായി പരിഗണിയ്ക്കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു . സമാനതകളിലാത്ത ക്രൂരതയാണ് നടന്നതെന്നും ഇരുവര്‍ക്കും തൂക്കുകയര്‍ തന്നെ നല്‍കണമെന്നും പ്രോസിക്യൂഷന്‍ പറഞ്ഞു .

English summary
Have not committed crime says Nino Mathew
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X