Get Updates
Get notified of breaking news, exclusive insights, and must-see stories!

പുരുഷൻമാരുടെ പ്രശ്നങ്ങളെ ചെറുതാക്കി കാണിക്കേണ്ട കാര്യമില്ല..പാർവ്വതിയെ പോലുള്ളവരോട് ബഹുമാനം; മഡോണ

കൊച്ചി; നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ ഉൾപ്പെട്ട സിനിമാ മേഖലയിൽ നിന്ന് വിരലിലെണ്ണാവുന്ന താരങ്ങൾ മാത്രമായിരുന്നു പ്രതികരിച്ചത്. പലപ്പോഴും താരസംഘടനയായ എഎംഎംഎയുടെ യോഗത്തിൽ പോലും എതിർപ്പുകൾ തുറന്ന് പറയാൻ താരങ്ങൾ തയ്യാറാകുന്നില്ലെന്ന് നടി പാർവ്വതി തിരുവോത്ത് ഉൾപ്പെടെയുള്ളവർ ഈ അടുത്ത് വിമർശിച്ചിരുന്നു. പലരും അഭിപ്രായങ്ങൾ പറയാത്തത് ഭയം കൊണ്ടാണെന്നും നടി പറ‍ഞ്ഞിരുന്നു. ഇത്തരത്തിലുള്ള ചില സംഭവങ്ങളും ചാനൽ അഭിമുഖങ്ങളിൽ നടി വെളിപ്പെടുത്തിയിരുന്നു.

ഇപ്പോഴിതാ എന്തുകൊണ്ട് സിനിമാ മേഖലയിലെ പ്രശ്നങ്ങളെ കുറിച്ച് പ്രതികരിക്കാതിരിക്കുന്നതെന്ന് പറയുകയാണ് നടി മഡോണ സെബാസ്റ്റ്യൻ. ഗൃഹലക്ഷ്മിക്ക് നൽകിയ അഭിമുഖത്തിലാണ് നടിയുടെ വെളിപ്പെടുത്തൽ.

ഭയം ഉളളത് കൊണ്ടല്ല

ഭയം ഉളളത് കൊണ്ടല്ല

ഭയം ഉള്ളത് കൊണ്ടല്ല പ്രശ്നങ്ങളെ കുറിച്ച് തുറന്ന് പറയാത്തതെന്ന് താരം പറയുന്നു. പല പ്രശ്നങ്ങളെ കുറിച്ചും താനും ചിന്തിക്കാറുണ്ട്.പലപ്പോഴും പല കാര്യങ്ങളും പറയണമെന്നും ഇത് ഇങ്ങനെ ആളുകൾക്ക് മനസിലായിരുന്നെങ്കിൽ എന്നൊക്കെ ആലോചിച്ചിട്ടുണ്ട്.പക്ഷേ ഇത് വീഡിയോ ചെയ്തത് കൊണ്ടോ ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ടതുകൊണ്ടോ ആളുകൾക്ക് മനസിലാവണമെന്നില്ല, നടി പറഞ്ഞു.

വലിയ റിസ്ക് ആണ്

വലിയ റിസ്ക് ആണ്

അത് ശരിക്കും വലിയ റിസ്ക് ആണ്.പിന്നെ ഇത്തരം പ്രശ്നങ്ങളെ കുറിച്ച് പറയാൻ മാത്രം താൻ ആളായിട്ടുമില്ല. അല്ലെങ്കിൽ ഇത്തരം കാര്യങ്ങളിൽ പ്രതികരിക്കാനുള്ള കൃത്യമായ സന്ദർഭം ഉണ്ടാകണം. അതല്ലായെങ്കിൽ പ്രതികരിക്കാതിരിക്കുന്നതല്ലേ നല്ലതെന്നും നടി ചോദിച്ചു.

പാർവ്വതിയുടെ ഇടപെടൽ

പാർവ്വതിയുടെ ഇടപെടൽ

ഒരിക്കലും ഭയമുള്ളത് കൊണ്ടല്ല പ്രതികരിക്കാതിരിക്കുന്നതെന്നും നടി പറയുന്നു. അതേസമയം നടി പാർവ്വതി തിരുവോത്ത് ഉൾപ്പെടെയുള്ളവരുടെ ഇടപെടലുകളേയും മഡോണ പുകഴ്ത്തി. ശരിക്കും പാർവ്വതിയെ പോലുള്ളവർ പ്രവർത്തിക്കുന്നതിന്റെ ഗുണം നമ്മുക്ക് കിട്ടുന്നുണ്ട്, മഡോണ പറഞ്ഞു.

ബഹുമാനവും നന്ദിയുമുണ്ട്

ബഹുമാനവും നന്ദിയുമുണ്ട്

പാർവ്വതി ഉൾപ്പെടെയുള്ളവരോട് ബഹുമാനവും നന്ദിയുമുണ്ട്, നടി പറഞ്ഞു.കൂടാതെ പുരുഷന്മാരുടെ പ്രശ്നങ്ങളെ ചെറുതാക്കി കാണിക്കേണ്ട കാര്യവുമില്ലെന്നും മഡോണ പറഞ്ഞു. എന്നെ സംബന്ധിച്ച് കിട്ടുന്ന കാര്യങ്ങൾ മികച്ച രീതിയിൽ ചെയ്യണമെന്നേ ശ്രദ്ധിക്കാറുള്ളൂ.

നെറ്റീവായി ബാധിക്കും

നെറ്റീവായി ബാധിക്കും

മറ്റ് കാര്യങ്ങളിൽ ഫോക്കസ് ചെയ്താൽ അത് നമ്മളെ നെറ്റീവായി ബാധിക്കും. നമ്മളെല്ലാം വളരെ സെൻസിറ്റീവ് ആയ ആളുകൾ അല്ലേ. എന്നാൽ ആർക്കെങ്കിലും ബുദ്ധിമുട്ടുണ്ടെന്ന് അറിഞ്ഞാൽ തീർച്ചയായും ഇടപെടുക തന്നെ ചെയ്യുമെന്നും നടി അഭിമുഖത്തിൽ പറഞ്ഞു.

പങ്കെടുക്കാതിരിക്കുന്നത്

പങ്കെടുക്കാതിരിക്കുന്നത്

ആൾക്കൂട്ടത്തിനിടില് ഇറങ്ങുന്നത് തനിക്ക് കംഫർട്ടബിൾ അല്ലാത്ത കാര്യമാണെന്നും മഡോണ പറഞ്ഞു. സ്റ്റേജ് ഷോകളിൽ പങ്കെടുക്കാതിരിക്കുന്നത് ഭയം കൊണ്ടാണ്. സിനിമയിൽ വന്ന ശേഷംഅതിനെ കുറിച്ച്ബോധവതിയാണ്.കുറച്ച് നാൾ കഴിയുമ്പോൾ ഇത് മാറുമായിരുക്കുമെന്നും നടി പറഞ്ഞു.

ചെറുപ്പകാലത്തെ ഓർമ്മകൾ

ചെറുപ്പകാലത്തെ ഓർമ്മകൾ

മഡോണ ഈയടുത്ത കാലാത്ത് കടുത്ത സൈബർ ട്രോളുകൾക്ക് വിധേയമായിരുന്നു.തന്റെ ചെറുപ്പകാലത്തെ ചില ഓർമ്മകൾ പങ്കുവെച്ചതിനായിരുന്നു താരത്തിന് ട്രോൾ നേരിടേണ്ടി വന്നത്. വളരെ ചെറുപ്പത്തിലേയുള്ള കാര്യങ്ങൾ തനിക്ക് ഓർമ്മ ഉണ്ടെന്നായിരുന്നു നടി പറഞ്ഞത്.

ദയയും ദാക്ഷിണ്യവുമില്ലാത്ത

ദയയും ദാക്ഷിണ്യവുമില്ലാത്ത

ഒരു വയസുള്ള തന്നെ അച്ഛൻ ഗ്രൗണ്ടിലൂടെ ഓടിക്കുന്നത് ഓർമ്മയുണ്ടെന്നും,തനിക്ക് രണ്ട് വയസ്സു മുതൽ നന്നായി നീന്താൻ അറിയാമായിരുന്നു എന്നെല്ലാമായിരുന്നു നടി പറഞ്ഞത്.ഇതോടെ ഒരു ദയയും ദാക്ഷിണ്യവുമില്ലാത്ത ട്രോളായിരുന്നു നടി നേരിടേണ്ടി വന്നത്.

നന്ദി പറയുകയാണ്

നന്ദി പറയുകയാണ്

എന്നാൽ ഇത്തരം ട്രോളുകൾക്കെല്ലാം നന്ദി പറയുകയാണ് മഡോണ. തന്നെ കുറിച്ച് ട്രോളൻമാർ ഓർമ്മിപ്പിച്ചു. താൻ ഇവിടെ ഉണ്ടെന്ന് ഓർമ്മിക്കുകയയാിരുന്നു ഇത്തരം ട്രോളുകൾ.അതിന് ശേഷം പല സിനിമാക്കാരും കഥപറയാൻ വന്നിരുന്നുവെന്ന് നടി പറഞ്ഞു.

അഭിപ്രായ സ്വാതന്ത്ര്യമുണ്ട്

അഭിപ്രായ സ്വാതന്ത്ര്യമുണ്ട്

എല്ലാവർക്കും അഭിപ്രായ സ്വാതന്ത്ര്യമുണ്ട്. ഞാൻ പറയുന്നത് സത്യമാണോ, അല്ലയോ എന്ന് മറ്റുള്ളവർക്ക് അറിയില്ലല്ലോ, ട്രോൾ തനിക്ക് ആദ്യത്തെ അനുഭവം ആയിരുന്നുവെന്നും നടി പറഞ്ഞു.

പ്രേമം എന്ന സിനിമയിലൂടെ

പ്രേമം എന്ന സിനിമയിലൂടെ

നിവിൻ പോളി നായകനായ പ്രേമം എന്ന സിനിമയിലൂടെയാണ് ഗായികയായ മഡോണ അഭിനയ രംഗത്തേക്ക് കടക്കുന്നത്. മലയാളത്തിനുപുറമെ തമിഴിലും തെലുങ്കിലും വരെ നിരവധി സിനിമകളിൽ ഇതിനകം അഭിനയിച്ചിട്ടുണ്ട്

Recommended Video

cmsvideo
    Parvathy thiruvoth's reply to idavela babu | Oneindia Malayalam

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+