കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉമ്മന്‍ ചാണ്ടി ശരിക്കും കുടുങ്ങും? ഒരിക്കലും നിഷേധിക്കാനാകാത്ത രണ്ട് ഡിജിറ്റല്‍ തെളിവുകള്‍...

Google Oneindia Malayalam News

കൊച്ചി: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെയുള്ള സോളാര്‍ പീഡന പരാതികള്‍ സിബിഐയ്ക്ക് വിടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുകയാണ്. കേസ് സിബിഐ ഏറ്റെടുക്കുമോ എന്ന കാര്യത്തില്‍ ഇപ്പോഴും ഉറപ്പില്ല.

കേസില്‍ ഉമ്മന്‍ ചാണ്ടിയെ കൂടുതല്‍ കുഴപ്പിക്കുന്ന വെളിപ്പെടുത്തല്‍ ആണ് പരാതിക്കാരി ഇപ്പോള്‍ നടത്തിയിരിക്കുന്നത്. ഉമ്മന്‍ ചാണ്ടിയ്ക്ക് ഒരിക്കലും നിഷേധിക്കാനാകാത്ത രണ്ട് തെളിവുകള്‍ തന്റെ കൈവശമുണ്ട് എന്നാണ് വെളിപ്പെടുത്തല്‍. റിപ്പോര്‍ട്ടര്‍ ടിവിയിലെ എഡിറ്റേഴ്‌സ് അവറില്‍ ആയിരുന്നു പരാതിക്കാരി ഇക്കാര്യം പറഞ്ഞത്. വിശദാംശങ്ങള്‍...

നിഷേധിക്കാന്‍ കഴിയാത്ത തെളിവുകള്‍

നിഷേധിക്കാന്‍ കഴിയാത്ത തെളിവുകള്‍

സോളാര്‍ കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയ്ക്ക് ഒരിക്കലും നിഷേധിക്കാന്‍ കഴിയാത്ത രണ്ട് തെളിവുകള്‍ തന്റെ പക്കലുണ്ട് എന്നാണ് പരാതിക്കാരി വ്യക്തമാക്കിയിരിക്കുന്നത്. അത് ഡിജിറ്റല്‍ തെളിവുകള്‍ ആണെന്നും അവര്‍ പറയുന്നുണ്ട്.

എല്ലാം നശിപ്പിച്ചാലും

എല്ലാം നശിപ്പിച്ചാലും

ഉമ്മന്‍ ചാണ്ടി തെളിവുകള്‍ പലതും നശിപ്പിച്ചു എന്ന ആക്ഷേപവും അവര്‍ ഉന്നയിക്കുന്നുണ്ട്. എന്നാല്‍ ആ തെളിവുകള്‍ക്കും അപ്പുറത്താണ് കാര്യങ്ങള്‍ എന്നും പറയുന്നു. ചില തെളിവുകള്‍ മറ്റുള്ളവരുടെ കൈകളില്‍ അവശേഷിക്കുന്നുണ്ട് എന്നാണ് പരാതിക്കാരി പറയുന്നത്.

കമ്മീഷന് കൊടുക്കാത്ത തെളിവുകള്‍

കമ്മീഷന് കൊടുക്കാത്ത തെളിവുകള്‍

ഉമ്മന്‍ ചാണ്ടിയ്‌ക്കെതിരെ തന്റെ കൈവശം ഉണ്ടായിരുന്ന തെളിവുകള്‍ എല്ലാം ജസ്റ്റിസ് ശിവരാജന്‍ കമ്മീഷന് കൈമാറിയിരുന്നു. അത് കൂടാതെ കോടതിയില്‍ നേരിട്ട് കൊടുക്കേണ്ട രണ്ട് തെളിവുകള്‍ ഇപ്പോഴും അവശേഷിക്കുകയാണ് എന്നാണ് പരാതിക്കാരി വ്യക്തമാക്കുന്നത്. ആ തെളിവുകളെ കുറിച്ച് ചില സൂചനകളും അവര്‍ പുറത്ത് വിട്ടു.

ഉമ്മന്‍ ചാണ്ടി പറഞ്ഞ നുണകള്‍

ഉമ്മന്‍ ചാണ്ടി പറഞ്ഞ നുണകള്‍

തന്നെ അറിയില്ലെന്നായിരുന്നു ആദ്യം ഉമ്മന്‍ ചാണ്ടി പറഞ്ഞത്. പിന്നെ കണ്ടിട്ടില്ല എന്ന് പറഞ്ഞു. രണ്ടോ മൂന്നോ തവണ കണ്ടിട്ടുണ്ടാകാം എന്ന് മാറ്റിപ്പറഞ്ഞു. ഔദ്യോഗികമായി കണ്ടിട്ടേയില്ല എന്ന് പറഞ്ഞു. മറ്റൊരു തരത്തിലും ബന്ധപ്പെട്ടിട്ടില്ല എന്ന് അവസാനം പറഞ്ഞു. ഇതെല്ലാം തെറ്റാണെന്ന് പിന്നീട് തെളിയിക്കപ്പെട്ടതായും പരാതിക്കാരി പറയുന്നുണ്ട്.

ഉമ്മന്‍ ചാണ്ടിയുടെ അവകാശം

ഉമ്മന്‍ ചാണ്ടിയുടെ അവകാശം

എന്നാല്‍ ഉമ്മന്‍ ചാണ്ടി ഇങ്ങനെ പറയുന്നതില്‍ പരാതിക്കാരിക്ക് പരിഭവമൊന്നുമില്ല. അവരവരുടെ ഭാഗം ന്യായീകരിക്കുക എന്നത് ആരോപണ വിധേയരുടെ അവകാശമാണെന്ന് അവര്‍ പറയുന്നു. അതിനെ അങ്ങനെ മാത്രമേ കാണുന്നുള്ളു. എന്നാല്‍ ഉമ്മന്‍ ചാണ്ടി വാ കൊണ്ടുപറയുന്ന പലതിനേയും തനിക്ക് തെളിവുകള്‍ കൊണ്ട് നിഷേധിക്കാന്‍ പറ്റുമെന്നും അവര്‍ വ്യക്തമാക്കുന്നുണ്ട്.

സംസാരിക്കുന്ന തെളിവുകള്‍

സംസാരിക്കുന്ന തെളിവുകള്‍

ഉമ്മന്‍ ചാണ്ടി തന്നോട് സംസാരിക്കുന്നതിന്റെ തെളിവുകള്‍ കൈവശം ഉണ്ട് എന്നാണ് വെളിപ്പെടുത്തല്‍. താന്‍ ഉമ്മന്‍ ചാണ്ടിയ്ക്കും മറ്റൊരാള്‍ക്കും ഒപ്പം നില്‍ക്കുന്നതിന്റെ തെളിവുകളും ഉണ്ട് എന്നാണ് പറയുന്നത്. എങ്ങനെയൊക്കെ നശിപ്പിച്ചാലും നശിക്കാത്ത ചില തെളിവുകള്‍ മറ്റുള്ളവരുടെ കൈവശമുണ്ട് എന്നും പരാതിക്കാരി പറയുന്നു.

തെളിവുകള്‍ നശിപ്പിച്ചതിന് ശേഷം

തെളിവുകള്‍ നശിപ്പിച്ചതിന് ശേഷം

താനുമായുള്ള ബന്ധത്തിന്റെ എല്ലാ തെളിവുകളും നശിപ്പിച്ചതിന് ശേഷം ആണ് വിവാദ കാലത്ത് ഉമ്മന്‍ ചാണ്ടി മാധ്യമങ്ങളെ കാണാന്‍ തയ്യാറായത് എന്നും പരാതിക്കാരി ആരോപിക്കുന്നുണ്ട്. അത് മറക്കരുത് എന്നും അവര്‍ പറയുന്നുണ്ട്. ഇത് സത്യമെങ്കില്‍ ഗുരുതര കുറ്റമായി കണക്കാക്കേണ്ട ഒന്നാണ്.

രജിസ്‌ട്രേര്‍ഡ് കത്ത്

രജിസ്‌ട്രേര്‍ഡ് കത്ത്

മുഖ്യമന്ത്രി പിണറായി വിജയനെ നേരിട്ട് കണ്ടല്ല താന്‍ കത്ത് കൊടുത്തത് എന്ന് അവര്‍ പറയുന്നുണ്ട്. രജിസ്‌ട്രേര്‍ഡ് കത്ത് ആയി അയക്കുകയായിരുന്നു. സിബിഐ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള ഈ കത്തിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ നടപടി കൈക്കൊണ്ടത്.

English summary
Have two Digital Evidences against Oommen Chandy, says Solar complainant
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X