Get Updates
Get notified of breaking news, exclusive insights, and must-see stories!

'നിങ്ങള്‍ ഏതെങ്കിലും തിരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടുണ്ടോ?'; ബൃന്ദ കാരാട്ടിനോട് ഗവര്‍ണര്‍

തിരുവനന്തപുരം: സി പി എം പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ടിന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ മറുപടി. ബൃന്ദ കാരാട്ട് എപ്പോഴെങ്കിലും തിരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടുണ്ടോ എന്ന് ആരിഫ് മുഹമ്മദ് ഖാന്‍ ചോദിച്ചു. നേരത്തെ സംസ്ഥാന സര്‍ക്കാരിനോട് നിരന്തരം പോരടിക്കുന്ന ആരിഫ് മുഹമ്മദ് ഖാന്‍ വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ നിന്ന് മത്സരിക്കണം എന്ന് വെല്ലുവിളിച്ചിരുന്നു.

ഇതിന് മറുപടി ആയാണ് അദ്ദേഹത്തിന്റെ പരിഹാസം. രാഷ്ട്രീയത്തിലിറങ്ങാന്‍ ഗവര്‍ണര്‍ക്ക് താത്പര്യമുണ്ടെങ്കില്‍ അദ്ദേഹം അത് ചെയ്യണം എന്നായിരുന്നു ബൃന്ദ കാരാട്ട് പറഞ്ഞിരുന്നത്. ബി ജെ പി ടിക്കറ്റില്‍ കേരളത്തില്‍ ഏതെങ്കിലും സീറ്റില്‍ നിന്നും മത്സരിക്കണം എന്നായിരുന്നു ബൃന്ദയുടെ വെല്ലുവിളി. ദിവസേന പ്രസ്താവനകള്‍ നടത്തി ഗവര്‍ണര്‍ പദവിക്ക് അപമാനമുണ്ടാക്കാതെ മുഖ്യമന്ത്രിയുമായുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ പരിഹരിക്കണമെന്നും ബൃന്ദാ കാരാട്ട് പറഞ്ഞിരുന്നു.

ARIF MUHAMMMED KHAN

അതേസമയം മുഖ്യമന്ത്രി പിണറായി വിജയന്റെ ക്രിസ്മസ് പുതുവത്സര വിരുന്നിലേക്ക് തന്നെ ക്ഷണിച്ചിരുന്നു എന്നും ഗവര്‍ണര്‍ പറഞ്ഞു. ' മുഖ്യമന്ത്രിയുടെ ക്ഷണക്കത്ത് രാജ്ഭവനിലുണ്ട്. പോകാത്തത് എന്തെന്ന് മാധ്യമപ്രവര്‍ത്തകര്‍ അന്വേഷിക്കണം. ഇത്തരം കാര്യങ്ങളില്‍ മറുപടി പറയാന്‍ താത്പര്യമില്ല. തന്നോട് ചോദിക്കുന്നത് പോലെ മുഖ്യമന്ത്രിയോടും കാര്യങ്ങള്‍ ചോദിക്കണം', ഗവര്‍ണര്‍ തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

നേരത്തെ മുഖ്യമന്ത്രിയുടെ ക്രിസ്മസ് വിരുന്നിലേക്ക് ഗവര്‍ണറെ ക്ഷണിച്ചിരുന്നില്ലെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. ഗവര്‍ണര്‍ എത്തുമ്പോള്‍ സുരക്ഷാ മുന്നൊരുക്കങ്ങളും പ്രോട്ടോകോള്‍ പ്രകാരമുള്ള നടപടികളും കാരണം മറ്റ് അതിഥികള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാവാതിരിക്കാനാണ് ഗവര്‍ണറെ ഒഴിവാക്കിയത് എന്നായിരുന്നു പറഞ്ഞിരുന്നത്. അതേസമയം ഗവര്‍ണറുടെ ക്രിസ്മസ് വിരുന്നിലേക്ക് മുഖ്യമന്ത്രിയേയും മന്ത്രിമാരേയും ക്ഷണിച്ചിരുന്നു.

എന്നാല്‍ വിരുന്നില്‍ അവര്‍ പങ്കെടുത്തിരുന്നില്ല. സംസ്ഥാന സര്‍ക്കാരുമായി ഗവര്‍ണര്‍ ശത്രുതാപരമായ സമീപനം സ്വീകരിക്കുന്ന സാഹചര്യത്തില്‍ സഹകരിക്കേണ്ടതില്ല എന്നായിരുന്നു തീരുമാനം. പുതിയ മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്തതിന് ശേഷം നടത്തിയ ചായ സല്‍ക്കാരത്തില്‍ നിന്നും മുഖ്യമന്ത്രിയും മന്ത്രിമാരും വിട്ടു നിന്നിരുന്നു. ഗവര്‍ണര്‍-സര്‍ക്കാര്‍ പോര് തുടങ്ങിയിട്ട് നാളേറെയായി.

കഴിഞ്ഞ മാസം എസ് എഫ് ഐ ഗവര്‍ണര്‍ക്കെതിരെ നിരന്തരം പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. സര്‍വകലാശാലകളില്‍ തനിക്കെതിരെയുള്ള എസ് എഫ് ഐ പ്രതിഷേധത്തില്‍ ഗവര്‍ണര്‍ സര്‍ക്കാരിനെയും മുഖ്യമന്ത്രിയേയും കുറ്റപ്പെടുത്തി രംഗത്തെത്തിയിരുന്നു. മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരമാണ് തനിക്കെതിരെ പ്രതിഷേധം ആസൂത്രണം ചെയ്തത് എന്നായിരുന്നു ഗവര്‍ണര്‍ പറഞ്ഞിരുന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+