പുല്‍വാമ ആക്രമണം; വീരമൃത്യു വരിച്ച വസന്തകുമാറിന്‍റെ ഭൗതിക ശരീരം ഇന്ന് നാട്ടിലെത്തിക്കും
Recommended Video

കോഴിക്കോട്: പുല്‍വാമയില്‍ ജയ്ഷെ മുഹമ്മദ് ഭീകരന്‍ നടത്തിയ ആക്രമണത്തില്‍ വീരമൃത്യു വരിച്ച വയനാട് സ്വദേശി ഹവീല്‍ദാര്‍ വിവി വന്തകുമാറിന്‍റെ മൃതദേഹം ഇന്ന് നാട്ടില്‍ എത്തിക്കും. ഉച്ചക്ക് ശേഷം 2:50 ഓടെ കരിപ്പൂര്‍ വിമാനത്താവളത്തിലെത്തുന്ന മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ ഏറ്റുവാങ്ങും.
വസന്തകുമാറിന്‍റെ തൊട്ടടുത്ത ബന്ധുക്കളും വിമാനത്താവളത്തില്‍ എത്തും. കരിപ്പൂരില്‍ നിന്ന് വയാനാട്ടില്‍ എത്തിക്കുന്ന ഭൗതികശരീരം വസന്തകുമാറിന്‍റെ വീടിന് സമീപത്തുള്ള ലക്കിടി എല്‍പി സ്കൂളില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. വസന്തകുമാര്‍ പ്രാഥമിക വിദ്യാഭ്യാസം നടത്തിയ സ്കൂളാണ് ലക്കിടി എല്‍പി സ്കൂള്‍.

സംസ്ഥാന സര്‍ക്കാര്‍ പ്രതിനിധികളായി മന്ത്രിമാരായ ടിപി രാമകൃമഷ്ണനും കടന്നപ്പള്ളി രാമചന്ദ്രനും ചടങ്ങുകളില്‍ പങ്കെടുക്കും. അന്തിമ ചടങ്ങുകള്‍ക്ക് ശേഷം പൂര്‍ണ്ണ ഔദ്യോഗിക ബഹുമതികളോടെ തൃകൈപ്പറ്റ വാഴക്കണ്ടിയിലെ കുടുംബശ്മശാനത്തിലായിരിക്കും സംസ്കാരം.
പതിനെട്ട് വര്‍ഷത്തെ സൈനിക സേവനം പൂര്‍ത്തിയാക്കിയ വസന്തകുമാര്‍ രണ്ട് വര്‍ഷത്തിന് ശേഷം സേവനത്തില്‍ നിന്ന് പിരിയാന്‍ ഒരുങ്ങവേയാണ് ആക്രമണത്തില്‍ വീരമൃത്യു വരിച്ചത്. ബറ്റാലിയന്‍ മാറുന്നതുമായി ബന്ധപ്പെട്ട് ലഭിച്ച 5 ദിവസത്തെ ലീവിന് വീട്ടിലെത്തിയിരുന്ന വസന്തകുമാര്‍ കഴിഞ്ഞ ഒമ്പതാം തിയതിയാണ് ജമ്മുകശ്മീരിലേക്ക് തിരിച്ചു പോയത്.












Click it and Unblock the Notifications