Get Updates
Get notified of breaking news, exclusive insights, and must-see stories!

സരിതയ്ക്ക് ബ്യൂട്ടീഷ്യനുണ്ടോ എന്ന് ഹൈക്കോടതി

കൊച്ചി: സോളാര്‍ തട്ടിപ്പു കേസിലെ പ്രതി സരിത എസ് നായര്‍ക്ക് പൊലീസ് നല്‍കുന്ന പരിഗണനയില്‍ സര്‍ക്കാറിനെ രൂക്ഷമായി വിമര്‍ശിച്ച് വീണ്ടും ഹൈക്കോടതി. സരിതയ്ക്ക് ജയിലിനകത്ത് ബ്യൂട്ടീഷനുണ്ടോ എന്ന് കോടതി ചോദിച്ചു.

സരിതയെ എറണാകുളത്തുനിന്ന് പുതുപ്പള്ളി വഴി തിരുവനന്തപുരത്തേക്ക് കൊണ്ടുപോയതെന്തിനാണെന്നും ഹൈക്കോടതി ചോദിച്ചു. സരിതയ്ക്ക്‌ ജയിലില്‍ എന്തിനാണ് ഇത്രയും സൗകര്യങ്ങള്‍, സരിതയ്ക്ക് എവിടെ നിന്നാണ് ഇത്രയും സാരികള്‍, മന്ത്രിമാരും ഗുണ്ടകളും തമ്മില്‍ അവിശുദ്ധമായ കൂട്ടുകെട്ട് എന്തിനാണ്. തുടങ്ങിയ ചോദ്യങ്ങള്‍ കോടതി ഉന്നയിച്ചു. മുഖ്യമന്ത്രിയുടെ മുന്‍ ഗണ്‍മാന്‍ സലീം രാജ് ഉള്‍പ്പെട്ട ഭൂമി തട്ടിപ്പ് കേസ് പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ വിമര്‍ശനം.

 Kerala High Court

എറണാകുളത്തെ കോടതിയില്‍ ഹാജരാക്കിയ ശേഷം സരിതയെ പുല്‍പ്പള്ളിവഴി തിരുവനന്തപുരത്തേക്ക് കൊണ്ടു പോയത് വലിയ വിവാദമായിരുന്നു. തന്നെ രക്ഷിക്കാമെന്നേറ്റ ഒരു ഉന്നത യുഡിഎഫ് നേതാവുണ്ടെന്ന് സരിത വെളിപ്പെടുത്തിയതിന്റെ തൊട്ടടുത്ത ദിവസമായിരുന്നു പുല്‍പ്പള്ളിവഴിയുള്ള യാത്ര. ഇത് ഏറെ വിവാദത്തിന് ഇടയാക്കി. ഇതില്‍ ദുരൂഹതയുണ്ടെന്ന ആരോപണം ഉയര്‍ന്നു വരുന്ന സാഹചര്യത്തിലാണ് കോടതിയുടെ വിമര്‍ശനം.

അതേസമയം ഗതാഗത കുരുക്ക് കാരണമാണ് യാത്ര പുല്‍പ്പള്ളിവഴിയാക്കിയതെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞിരുന്നു. ഇന്റലിജന്‍സ് എഡിജിപി നടത്തിയ അന്വേഷണ റിപ്പോര്‍ട്ട് കിട്ടിയതിന് ശേഷമാണ് ചെന്നിത്തല പ്രതികരിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+