കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദിലീപിനെതിരെ കുറ്റം ചുമത്തില്ലെന്ന് പറഞ്ഞത് എന്തടിസ്ഥാനത്തിൽ? സർക്കാരിനെതിരെ ഹൈക്കോടതി

Google Oneindia Malayalam News

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ പ്രതിയായ ദിലീപിന് മേല്‍ ഉടന്‍ കുറ്റം ചുമത്തില്ല എന്ന സര്‍ക്കാര്‍ നിലപാടിന് എതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. പ്രതിക്ക് മേല്‍ കുറ്റം ചുമത്തില്ലെന്ന് സര്‍ക്കാര്‍ എന്തടിസ്ഥാനത്തിലാണ് സുപ്രീം കോടതിയില്‍ അറിയിച്ചത് എന്ന് ഹൈക്കോടതി ചോദിച്ചു.പ്രതിക്ക് മേല്‍ കുറ്റം ചുമത്തണമോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് കോടതിയാണെന്നും ഹൈക്കോടതി വിമര്‍ശിച്ചു.

പിസി ജോർജിന്റെ ജനപക്ഷമടക്കം 6 പാർട്ടികൾ എൻഡിഎയിൽ! കേരളത്തിൽ നാല് സീറ്റുകൾ നേടുമെന്ന് പിസിപിസി ജോർജിന്റെ ജനപക്ഷമടക്കം 6 പാർട്ടികൾ എൻഡിഎയിൽ! കേരളത്തിൽ നാല് സീറ്റുകൾ നേടുമെന്ന് പിസി

സുപ്രീം കോടതിയില്‍ സര്‍ക്കാര്‍ സ്വീകരിച്ച ഈ നിലപാട് കേസിലെ വിചാരണ വൈകിപ്പിക്കാനല്ലേ ഉപകരിക്കൂ എന്നും ഹൈക്കോടതി ചോദിച്ചു. നടിയെ ആക്രമിച്ച കേസിലെ ആറാം പ്രതിയായ പ്രദീപിന്റെ ജാമ്യാപേക്ഷ പരിഗണിക്കവേയാണ് ഹൈക്കോടതി സര്‍ക്കാരിനെതിരെ രംഗത്ത് വന്നത്.

hc

നടിയെ ആക്രമിച്ച കേസിലെ പ്രധാന തെളിവായ മെമ്മറി കാര്‍ഡിന്റെ പകര്‍പ്പ് ആവശ്യപ്പെട്ട് ദിലീപ് നല്‍കിയ ഹര്‍ജി സുപ്രീം കോടതിയുടെ പരിഗണനയില്‍ ഇരിക്കുകയാണ്. ഈ ഹര്‍ജി തീര്‍പ്പാക്കുന്നത് വരെ തനിക്ക് മേല്‍ കുറ്റം ചുമത്തരുത് എന്ന് ദിലീപ് ആവശ്യപ്പെട്ടിരുന്നു. ഇതിനെ സര്‍ക്കാര്‍ എതിര്‍ത്തില്ല. അക്കാര്യത്തില്‍ പ്രതിഭാഗവുമായി ധാരണയിലെത്തി എന്നാണ് സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചാണ്. ഇതാണ് ഹൈക്കോടതിയുടെ വിമര്‍ശനത്തിന് ഇടയാക്കിയത്.

മോദി തന്നെ അധികാരത്തിൽ വരണമെന്ന് പാകിസ്താൻ! ഇമ്രാൻ ഖാന്റെ മോദി സ്നേഹത്തിൽ പകച്ച് ബിജെപി!മോദി തന്നെ അധികാരത്തിൽ വരണമെന്ന് പാകിസ്താൻ! ഇമ്രാൻ ഖാന്റെ മോദി സ്നേഹത്തിൽ പകച്ച് ബിജെപി!

ദിലീപിന്റെ ഹര്‍ജികള്‍ സുപ്രീം കോടതിയുടെ പരിഗണനയില്‍ ആയതിനാല്‍ കേസ് പരിഗണിക്കുന്നത് മാറ്റിവെയ്ക്കാന്‍ പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ട്. ഇത് പ്രകാരം കേസ് പരിഗണിക്കുന്നത് അടുത്ത മാസം നാലിലേക്ക് ഹൈക്കോടതി മാറ്റി. അതിനിടെ കേസിലെ പ്രതി പ്രദീപിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തളളി.

English summary
High Court against Government's stand in Actress case in Supreme Court
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X