കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മഞ്ചക്കണ്ടി ഏറ്റുമുട്ടല്‍; പ്രത്യേക അന്വേഷണം വേണമെന്ന് ബന്ധുക്കള്‍, മൃതദേഹം സംസ്‌കരിക്കില്ല

Google Oneindia Malayalam News

കൊച്ചി: പാലക്കാട് മഞ്ചക്കണ്ടിയില്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ മൃതദേഹം സംസ്‌കരിക്കരുതെന്ന് ഹൈക്കോടതി. കൊല്ലപ്പെട്ട മണിവാസകത്തിന്റെയും കാര്‍ത്തിയുടെയും സഹോദരങ്ങളുടെ ഹര്‍ജി പരിഗണിച്ചാണ് ഇടക്കാല ഉത്തരവ്. കോടതി അന്തിമ തീരുമാനം പറയുംവരെ സംസ്‌കരിക്കരുതെന്നാണ് നിര്‍ദേശം. തൃശൂര്‍ മെഡിക്കല്‍ കോളജില്‍ സൂക്ഷിച്ചിരിക്കുകയാണ് മൃതദേഹങ്ങള്‍.

Cpi

അഴുകാത്ത നിലയില്‍ മൃതദേഹങ്ങള്‍ സൂക്ഷിക്കാന്‍ സര്‍ക്കാര്‍ സൗകര്യം ഒരുക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചിട്ടുണ്ട്. രണ്ടുപേരെ വെടിവച്ചു കൊന്ന സംഭവത്തില്‍ പ്രത്യേകം കേസ് രജിസ്റ്റര്‍ ചെയ്ത് വിശദമായ അന്വേഷണം നടത്തണമെന്നാണ് ബന്ധുക്കളുടെ ആവശ്യം.

ദില്ലി മാത്രം പോര... ഇന്ത്യയ്ക്ക് നാല് സംസ്ഥാനങ്ങള്‍ വേണമെന്ന് കോണ്‍ഗ്രസ്, പേരുകള്‍ നിര്‍ദേശിച്ചുദില്ലി മാത്രം പോര... ഇന്ത്യയ്ക്ക് നാല് സംസ്ഥാനങ്ങള്‍ വേണമെന്ന് കോണ്‍ഗ്രസ്, പേരുകള്‍ നിര്‍ദേശിച്ചു

നേരത്തെ പാലക്കാട് സെഷന്‍സ് കോടതി ബന്ധുക്കളുടെ അപേക്ഷ പരിഗണിച്ച് സംസ്‌കാരം നാല് ദിവസം തടഞ്ഞിരുന്നു. ശേഷം പോലീസ് വാദം അംഗീകരിച്ച് സംസ്‌കരിക്കാന്‍ നിര്‍ദേശിച്ചു. ഇതിനെതിരെയാണ് ബന്ധുക്കള്‍ ഹൈക്കോടതിയെ സമീപിച്ചത്.

പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് പരിശോധിക്കാതെയാണ് സെഷന്‍സ് കോടതി സംസ്‌കരിക്കാന്‍ നിര്‍ദേശിച്ചതെന്നാണ് ബന്ധുക്കളുടെ ആക്ഷേപം. സംസ്‌കരിച്ചുകഴിഞ്ഞാല്‍ വീണ്ടുമൊരു പോസ്റ്റ്‌മോര്‍ട്ടത്തിനുള്ള പ്രതിസന്ധി ബന്ധുക്കള്‍ ചൂണ്ടിക്കാട്ടുന്നു. വ്യാജ ഏറ്റുമുട്ടലാണ് നടന്നതെന്നാണ് ബന്ധുക്കള്‍ പറയുന്നത്.

കൊല്ലപ്പെട്ടവരുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ഹാജരാക്കാന്‍ ഹൈക്കോടതി ആവശ്യപ്പെട്ടു. മരണത്തെ കുറിച്ചുള്ള പുകമറ നീങ്ങേണ്ടതുണ്ടെന്നും ജസ്റ്റിസ് പിഷാരടി നിരീക്ഷിച്ചു. ഏറ്റുമുട്ടല്‍ കൊലപാതക കേസുകളില്‍ സുപ്രീംകോടതിയുടെ മാര്‍ഗ നിര്‍ദേശങ്ങള്‍ പോലീസ് പാലിച്ചില്ലെന്നാണ് ബന്ധുക്കള്‍ പറയുന്നത്.

English summary
HC Asks Govt To Preserve Bodies Of Slain Maoists
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X