പെണ്‍കുട്ടിയെ കേള്‍ക്കാതെ കുര്യനെ വിട്ടതെങ്ങനെ?
കൊച്ചി: സൂര്യനെല്ലി സ്ത്രീ പീഡന കേസില്‍ കോണ്‍ഗ്രസ് നേതാവും രാജ്യസഭ ഡെപ്യൂട്ടി സ്പീക്കറും ആയ പിജെ കുര്യനെ കുറ്റ വിമുക്തമാക്കിയ നടപടിയില്‍ ഹൈക്കോടതി അതൃപ്തി രേഖപ്പെടുത്തി. പെണ്‍കുട്ടിയുടെ ഭാഗം കേള്‍ക്കാതെ കുര്യനെ കുറ്റ വിമുക്തനാക്കാന്‍ പാടില്ലായിരുന്നു എന്നാണ് കോടതിയുടെ നിരീക്ഷണം.
2006 ല്‍ ആണ് പിജെ കുര്യനെ സൂര്യനെല്ലി കേസില്‍ കുറ്റ വിമുക്തനാക്കിക്കൊണ്ട് ഹൈക്കോടതി ഉത്തരവ് പുറത്ത് വരുന്നത്. ഈ വിധി പുന:പരിശോധിക്കണം എന്നാവശ്യെപ്പട്ട് പെണ്‍കുട്ടി നല്കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി.

സൂര്യ നെല്ലി സ്ത്രീ പീഡന കേസില്‍ തുടക്കം മുതലേ ഉയര്‍ന്നുവന്ന പേരായിരുന്നു പിജെ കുര്യന്റേത്. എന്നാല്‍ കേസിന്റെ ഒരു ഘട്ടത്തിലും ഇദ്ദേഹം വിചാരണ നേരിട്ടില്ല. തന്നെ കേസില്‍ പ്രതി ചേര്ക്കരുതെന്നാവശ്യപ്പെട്ട കുര്യ സമര്‍പ്പിച്ച വിടുതല്‍ ഹര്‍ജി കോടതി അംഗീകരിക്കുകയായിരുന്നു. എന്നാല്‍ ഈ കേസില്‍ പീഡിപ്പിക്ക പെണ്‍കുട്ടി കക്ഷി ആയിരുന്നില്ല.
കേസ് അന്വേഷണ സമയത്ത് അന്വേഷണ ഉദ്യോഗസ്ഥനായ സിബി മാത്യൂസ് , കുര്യനെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചുവെന്ന് അന്വേഷണ സംഘത്തിലെ മറ്റൊരു ഉദ്യോഗസ്ഥനായ ജോഷ്വ വെളിപ്പെടുത്തിയതും വിവാദമായിരുന്നു. ബാക്കി എല്ലാ പ്രതികളേയും തിരിച്ചറില്‍ പരേഡിന് വിധേയരാക്കിയപ്പോള്‍ പിജെ കുര്യനെ മാത്രം ഇതില്‍ നിന്ന് ഒഴിവാക്കിയതായും ആരോപണം ഉണ്ടായിരുന്നു.
സൂര്യനെല്ലി കേസിലെ പ്രധാന പ്രതിയായ അഡ്വ. ധര്മരാജന് ഒരു സ്വകാര്യ ചാനലിന് നല്കിയ അഭിമുഖത്തില്‍ പിജെ കുര്യന്റെ പേര് പരാമര്‍ശിച്ചതാണ് ഏറ്റവും ഒടുവില്‍ വിവാദമായത്. കുര്യനെ കുമളി ഗസ്റ്റ് ഹൗസില്‍ എത്തിച്ചത് താന്‍ ആയിരുന്നു എന്നാണ് ധര്മരാജന് ചാനലിലൂടെ വെളിപ്പെടുത്തിയത്. പക്ഷേ പിന്നീട് അഭിഭാഷകന് മുഖേനെ ഇക്കാര്യം നിഷേധിച്ചുകൊണ്ട ധര്മരാജന് കോടതിയില്‍ സത്യവാങ്മൂലം നല്‍കുകയും ചെയ്തു.
ധര്‍മരാജന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ പിജെ കുര്യനെ പ്രതി ചേര്‍ക്കണം എന്നാവശ്യപ്പെട്ട് പെണ്‍കുട്ടി നല്കിയ ഹര്‍ജി ഹൈക്കോടതി സിംഗിള്‍ ബഞ്ച് നേരത്തെ തള്ളിയിരുന്നു. ഇതേ തുടര്‍ന്നാണ് കുര്യനെ കുറ്റ വിമുക്തനാക്കിയ വിധി പുന:പരിശോധിക്കണം എന്നാവശ്യപ്പെട്ട് ഹര്‍ജി നല്‍കിയത്. ജസ്റ്റിസ് പി ഭവദാസ് ആണ് കേസ് പരിഗണിക്കുന്നത്.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications