കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിറവംപള്ളിക്കേസ്; കോടതി സര്‍ക്കാറിനെ വിമര്‍ശിച്ചോ?; സത്യാവസ്ഥ എന്ത്, നുണ അനുവദിക്കരുത്‌

Google Oneindia Malayalam News

Recommended Video

cmsvideo
പിറവംപള്ളിക്കേസിൽ കോടതി സര്‍ക്കാറിനെ വിമര്‍ശിച്ചോ? | Oneindia Malayalam

കൊച്ചി: പിറവം പള്ളിക്കേസില്‍ സര്‍ക്കാറിന് ഇരട്ടത്താപ്പാണെന്ന വിമര്‍ശനവുമായി ഹൈക്കോടതി കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു. ശബരിമലയില്‍ വന്‍പോലീസ് സന്നാഹമൊരുക്കി സുപ്രീംകോടതി വിധി നടപ്പാക്കാന്‍ ശ്രമിക്കുന്ന സര്‍ക്കാര്‍, പിറവം പളളിക്കേസില്‍ എന്തുകൊണ്ട് സുപ്രീംകോടതി വിധി നടപ്പാക്കാന്‍ ശ്രമിക്കാത്തത് എന്തുകൊണ്ടാണെന്നായിരുന്നു ഹൈക്കോടതിയുടെ വിമര്‍ശനം.

എന്നാല്‍ ഈ വിഷയത്തില്‍ സൂപ്രീംകോടതിയുടെ നിര്‍ദേശം അറിയാതെയാണ് ഹൈക്കോടതി പരാമര്‍ശം. കഴിഞ്ഞ ദിവസം ഹൈക്കോടതി ഇറക്കിയ ഉത്തരവില്‍ തന്നെയാണ് ഇക്കാര്യം പറയുന്നത്. സര്‍ക്കാറിന് കോടതിയില്‍ നിന്ന് വിമര്‍ശനം നേരിട്ടുവെന്ന് റിപ്പോര്‍ട്ട് ചെയ്യുന്ന മാധ്യമങ്ങള്‍ക്ക് ഇതും റിപ്പോര്‍ട്ട് ചെയ്യാന്‍ ബാധ്യതയുണ്ടെന്നാണ് ഹരീഷ് വാസുദേവന്‍ ഫേസ്ബുക്കില്‍ കുറിക്കുന്നത്. അദ്ദേഹത്തിന്റെ പോസ്റ്റിന്റെ പൂര്‍ണ്ണരൂപം ഇങ്ങനെ..

പിറവം പള്ളിയുടെ കേസ്

പിറവം പള്ളിയുടെ കേസ്

പിറവം പള്ളിയുടെ കേസ് ശബരിമലയുമായി ഒരു താരതമ്യത്തിനും സ്‌കോപ്പില്ല. സര്‍ക്കാര്‍ കക്ഷിയാകാത്ത കേസാണ്. സിവില്‍ കേസിലെ ഉത്തരവ് നടപ്പാക്കാന്‍ എക്‌സിക്യൂഷന്‍ പെറ്റേഷന്‍ വേണം. സ്വമേധയാ പോലീസ് സംരക്ഷണം നല്‍കി വിധി നടപ്പാക്കേണ്ട ഒരു ബാധ്യതയും സര്‍ക്കാറിനില്ല.

കേരള ഹൈക്കോടതി

കേരള ഹൈക്കോടതി

ഇക്കാര്യം നേരത്തേ വ്യക്തമാക്കി കേരള ഹൈക്കോടതി ഒരു കേസ് തീര്‍പ്പാക്കിയതാണ്.പിറവം പള്ളിയുടെ കാര്യത്തില്‍ രണ്ടു ക്രിസ്തീയ വിഭാഗങ്ങള്‍ തമ്മില്‍ നടന്ന അവകാശ തര്‍ക്ക കേസില്‍ ഒരു വിഭാഗം ജയിച്ചു. ആ വിഭാഗത്തിന് പള്ളിയില്‍ കയറാന്‍ അവകാശമുണ്ട്.

സര്‍ക്കാരിനെ സമീപിച്ചു

സര്‍ക്കാരിനെ സമീപിച്ചു

അത് നടപ്പാക്കി കിട്ടാന്‍ അവര്‍ സര്‍ക്കാരിനെ സമീപിച്ചു. പോലീസ് സംരക്ഷണം നല്‍കിയാല്‍ ചോരപ്പുഴ ഒഴുകുമെന്നു മറ്റേ വിഭാഗം വെല്ലുവിളിച്ചു. സമവായത്തിനു സര്‍ക്കാര്‍ ശ്രമിച്ചു. ചീഫ് സെക്രട്ടറിയ്ക്ക് എതിരെ സുപ്രീംകോടതിയില്‍ കോടതിയലക്ഷ്യ ഹരജി നല്‍കി.

കോടതി തള്ളിക്കളഞ്ഞു

കോടതി തള്ളിക്കളഞ്ഞു

അത് കോടതി തള്ളിക്കളഞ്ഞു. കക്ഷികള്‍ തമ്മില്‍ ചര്‍ച്ച നടത്തി ധാരണയില്‍ എത്താന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ട് എന്ന് സര്‍ക്കാര്‍ ബോധിപ്പിച്ചപ്പോള്‍ അത് തുടരാന്‍ കോടതി വാക്കാല്‍ നിര്‍ദ്ദേശിച്ചു എന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. 3 മാസത്തിനകം ഹൈക്കോടതി കേസ് തീര്‍പ്പാക്കാന്‍ നിര്‍ദ്ദേശിച്ചു.

സംരക്ഷണം നല്‍കണം

സംരക്ഷണം നല്‍കണം

നിയമപരമായ അവകാശം സ്ഥാപിച്ചു കിട്ടാന്‍ ഏതൊരു പൗരനും അവകാശമുണ്ട്. പിണറായിയുടെ പോലീസ് പിറവം പള്ളിക്ക് സംരക്ഷണം നല്‍കണം. എന്ത് വിലകൊടുത്തും നിയമം നടപ്പാക്കണം, ഇല്ലെങ്കില്‍ അത് ഇരട്ടത്താപ്പ് എന്നു വിലയിരുത്തും.

ശബരിമലയില്‍

ശബരിമലയില്‍

ശബരിമലയില്‍ കയറാന്‍ അവകാശമുള്ള യുവതികളെ പോലെ തന്നെ പിറവത്തെ പള്ളിയില്‍ കയറാന്‍ ഉള്ളവര്‍ക്കും അതുണ്ട്. അത് നടപ്പാക്കി കൊടുക്കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ട്. ഇക്കാര്യം പോലീസ് പ്രൊട്ടക്ഷന്‍ ബഞ്ച് വ്യക്തമാക്കിയിട്ടുണ്ട്.

സുപ്രീംകോടതി നിര്‍ദ്ദേശിച്ചത്

സുപ്രീംകോടതി നിര്‍ദ്ദേശിച്ചത്

ചര്‍ച്ച നടത്തി ധാരണയില്‍ എത്താന്‍ സുപ്രീംകോടതി നിര്‍ദ്ദേശിച്ചത് അറിയാതെയാണ് ഈ ഇടക്കാല വിധി എഴുതിയതെന്നും എഴുതിയ ശേഷമാണ് സീനിയര്‍ അഭിഭാഷകന്‍ പി.രവീന്ദ്രന്‍ ഇക്കാര്യം കോടതിയുടെ ശ്രദ്ധയില്‍ പെടുത്തിയതെന്നും ഈ ഉത്തരവിന്റെ 12 ആം പാരഗ്രാഫില്‍ കോടതി എടുത്തു പറയുന്നു.

ബാധ്യതയുണ്ട്

ബാധ്യതയുണ്ട്

ഇത് അപ്പടി റിപ്പോര്‍ട്ട് ചെയ്യാന്‍ കേരളത്തിലെ മാധ്യമങ്ങള്‍ക്ക് ബാധ്യതയുണ്ട്. പിറവം പള്ളിയും പറഞ്ഞു നാട്ടില്‍ വിഷം കലക്കാന്‍ നോക്കുന്ന വര്‍ഗ്ഗീയവാദികളെ നുണ പ്രചരിപ്പിക്കാന്‍ അനുവദിക്കരുത്.

അഡ്വ.ഹരീഷ് വാസുദേവന്‍.

English summary
hc criticism without knowing sc direction in piravom Church case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X