ചിമ്പുവിനെതിരെ പരാതി! നാലാഴ്ചയ്ക്കുള്ളില്‍ 85.50 ലക്ഷം രൂപ പിഴ അടയ്ക്കണം! തുകയടച്ചില്ലേങ്കില്‍ ജപ്തി
നടന് ചിമ്പുവിന് നിര്‍മ്മാതാക്കളുടെ പരാതിയെ തുടര്‍ന്ന് സെക്യൂരിറ്റി തുക അടയ്ക്കാന്‍ കോടതി ഉത്തരവ്. മദ്രാസ് ഹൈക്കോടതിയാണ് നടനെതിരെ ഉത്തരവ് പുറപ്പെടുവിച്ചത്.
പ്രതിഫലം വാങ്ങിയ ശേഷം സിനിമയില്‍ അഭിനയിച്ചില്ലെന്ന പരാതിയിന്‍ മേലാണ് നടപടി. അരസന് എന്ന സിനിമയുടെ നിര്‍മാതാക്കളായ പാഷന് മൂവി മേക്കേഴ്സാണഅ പരാതി നല്‍കിയത്.

അഭിനയിക്കാന്‍
അരസന് എന്ന സിനിമയില്‍ അഭിനയിക്കാന്‍ ചിമ്പു നിര്‍മ്മാതാക്കളായ പാഷന് മൂവി മേക്കേഴ്സില്‍ നിന്ന് 50 ലക്ഷം മുന്‍കൂറായി വാങ്ങിയിരുന്നു. എന്നാല്‍ ചിത്രവുമായി സഹകരിക്കാന്‍ താരം തയ്യാറായില്ലത്രേ.

പരാതി
ഇതോടെ നിര്‍മ്മാതാക്കള്‍ പരാതിയുമായി മുന്നോട്ട് പോലുകയായിരുന്നു. ചിമ്പുവിന്റെ നടപടി കാരണംതങ്ങള്ക്ക് ലക്ഷങ്ങളുടെ നഷ്ടമാണ് ഉണ്ടായതെന്ന് നിര്‍മ്മാതാക്കള്‍ പരാതിയില്‍ വ്യക്തമാക്കി.

കോടതി
ഇതോടെയാണ് കേസില്‍ സെക്യൂരിറ്റി തുക കെട്ടി വെയ്്കാന്‍ കോടതി ഉത്തരവിട്ടത്. നാലാഴ്ചക്കകം 85.50 ലക്ഷം സെക്യൂരിറ്റി തുകയായി കെട്ടിവെയ്ക്കണമെന്നാണ് മദ്രാസ് ഹൈക്കോടതിയുടെ നിര്‍ദ്ദേശം.

അഡ്വാന്‍സ് തുക
ചിത്രത്തില്‍ താരത്തിന് ഒരു കോടി രൂപയാണ് പ്രതിഫലം പറഞ്ഞിരുന്നത്. അഡ്വാന്‍സ് തുകയായ 50 ലക്ഷവും അതിന്റെ പലിശയം ചേര്‍ന്ന തുകയാണ് അടയ്ക്കേണ്ടത്.

ജപ്തി നടപടി
തുക അടയ്ക്കാത്ത പക്ഷം ജപ്തി നടപടികളുമായി മുന്നോട്ട് പോകുമെന്ന് കോടതി വ്യക്തമാക്കി. നടന്റെ ഉടമസ്ഥതയില്‍ ഉള്ള കാറും മൊബൈല്‍ ഫോണ്‍ അടക്കമുള്ളവ കണ്ടുകെട്ടുമെന്നും കോടതി വ്യക്തമാക്കി.

തെളിയിക്കും
അതേസമയം കോടതിയില്‍ തന്റെ നിരപരാധിത്വം തെളിയിക്കാന്‍ ചിമ്പുവിന് കഴിഞ്ഞില്ലെന്ന് മാത്രമല്ല താന്‍ അഡ്വാന്‍സ് തുക കൈപ്പറ്റിയിട്ടുണ്ടെന്നും താരം കോടതിയില്‍ സമ്മതിച്ചു.

തുടങ്ങിയില്ല
ചിത്രം പറഞ്ഞ സമയത്ത് തുടങ്ങാതെ നിര്‍മ്മാതാക്കള്‍ കബളിപ്പിക്കുകയായിരുന്നെന്നും ചിമ്പു കോടതിയില്‍ പറഞ്ഞു. ഇതിന് നിര്‍മ്മാതാക്കളില്‍ നിന്നും നഷ്ടപരിഹാരം ആവശ്യപ്പെടുമെന്നും താരം വ്യക്തമാക്കി.

വാര്‍ത്തകളില്‍
ഈ കേസിന് പുറമെ കഴിഞ്ഞ ദിവസവും നടന് വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയെ കണ്ടാല്‍ എന്തായിരിക്കും ആദ്യം ചോദിക്കുകയെന്ന ആരാധികയുടെ മറുപടിയാണ് ഹിറ്റായത്.

ചായവില്ക്കന്
വീണ്ടും ചായ വില്ക്കാന് പോകണമെന്ന് തോന്നുന്നുണ്ടോ എന്ന് ചോദിക്കും എന്നായിരുന്നു ചിമ്പുവിന്റെ മറുപടി. സോഷ്യല്‍ മീഡിയയില്‍ ഈ ചോദ്യോത്തര വീഡിയോ വന്‍ ഹിറ്റായിരുന്നു.
-
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ഏപ്രില്‍ 1ന് രാത്രി 8 മണിക്ക് അത് സംഭവിക്കും; സുപ്രധാന പ്രഖ്യാപനവുമായി ഇറാന്, സ്തംഭിക്കും -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു












Click it and Unblock the Notifications