Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇനി പോലീസിനോട് കളിച്ചാൽ വിവരറിയും; തിരിച്ചടിക്കും, പോലീസ് തല്ലുകൊള്ളാൻ നിൽക്കരുതെന്ന് കോടതി

കൊച്ചി: എല്ലാ രാഷ്ട്രീയ പ്രതിഷേധങ്ങളിലും കൂടുതലും തല്ലുകൊള്ളുന്നത് പോലീസുകാരാണ്. പോലീസുകാർ ലാത്തി വീശുന്നത് മാത്രമേ എല്ലാ മാധ്യമങ്ങലിലും വരാറുമുള്ളൂ. എന്നാൽ പോലീസിന് ഏർക്കുന്ന മർദ്ദനങ്ങൾ ആരും വകവെയ്ക്കാറില്ല. എന്നാൽ ഇങ്ങൻെ പോലീസുകാർ തല്ലുകൊള്ളാൻ നിൽക്കരുതെന്നാണ് ഹൈക്കോടതിയുടെ ഉത്തരവ്.

സ്റ്റേഷനിൽ വന്ന് അതിക്രമം കാട്ടിയാൽ ബലം പ്രയോഗിച്ച് നിയന്ത്രിക്കണം. തല്ലുകൊള്ളാൻ ഒരിക്കലും പോലീസ് നിൽക്കരുത്. മനുഷാവകാശ പ്രശ്നമാകില്ലേ എന്ന് പ്രോസിക്യൂഷന്റെ ചോദ്യത്തിന്ന് സാഹചര്യത്തിനൊത്ത് പ്രവര്‍ത്തിക്കാമെന്നും കോടതി വ്യക്തമാക്കി. പ്രതികളുടെ മര്‍ദനമേറ്റ അന്തിക്കാട് പോലീസിന്റെ കേസ് പരിഗണിക്കുമ്പോഴാണ് ഹൈക്കോടതി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

Kerala Police

ഹൈക്കോടതിയുടെ ഈ പ്രസ്താവന ജനങ്ങളെ അടിച്ചമർത്താനുള്ള ഉപാധിയായി പോലീസ് ഉപയോഗിക്കാനും സാധ്യതകളുണ്ട്. ഹൈക്കോടതിയുടെ പ്രസ്താവനയോടെ പോലീസ് കൂടുതൽ ഈർജസ്വലമാകും എന്ന് തീർ‌ച്ചയാണ്. പോലീസ് സ്റ്റേഷനുകളിൽ ലോക്കപ്പ് മരണങ്ങളും മർദ്ദനങ്ങളും കൂടി വരുന്ന സമയത്താണ് കോടതിയുടെ പരാമർശവും വന്നിരിക്കുന്നത്.

എന്നാൽ ഈ നിർദേശത്തെ ദുരുപയോഗം ചെയ്യുകയല്ല വേണ്ടതെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. പോലീസ് സ്റ്റേഷനുള്ളിൽ പ്രതികൾ പേലീസിനെ മർദിക്കുന്ന സാഹചര്യം ഉണ്ടാക്കരുത്. അത്തരം കാര്യങ്ങൾ പുറത്തുവരുന്നതുതന്നെ പോലീസിന് നാണക്കേടാണെന്നും കോടതി വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+