കെഎം ഷാജി അയോഗ്യന്‍ തന്നെ; ഷാജിയെ അയോഗ്യനാക്കി ഹൈക്കോടതിയുടെ രണ്ടാം ഉത്തരവ്
കൊച്ചി: അഴിക്കോട് എംഎല്‍എയായിരുന്ന കെഎം ഷാജിയെ എംഎല്‍എ സ്ഥാനത്തുനിന്ന് അയോഗ്യനാക്കി വീണ്ടും ഹൈക്കൊടി ഉത്തവ്. ആദ്യ ഉത്തരവ് പോലെ തന്നെ ആറുവര്‍ഷത്തേക്കാണ് പുതിയ ഉത്തരിവിലും ഷാജിക്ക് അയോഗ്യത കല്പ്പിച്ചിരിക്കുന്നത്. അഴീക്കോട് മണ്ഡലത്തിലുള്ള സിപിഎം പ്രവര്ത്തകന് ബാലന് നല്കിയ ഹര്‍ജിയിലാണ് രണ്ടാം ഉത്തരവ്.
ജസ്റ്റിസ് പിഡി രാജന്റേതാണ് ഉത്തരവ്. എതിര്‍സ്ഥാനാര്‍ത്ഥിയായിരുന്ന എംവി നികേഷ് കുമാര്‍ നല്കിയ പരാതിയില്‍ ഇതേ ബെഞ്ച് കെഎം ഷാജിയെ നേരത്തെ അയോഗ്യനാക്കിയിരുന്നു. കെഎം ഷാജിയെ വീണ്ടും അയോഗ്യനാക്കിയതോടെ ആറ് മാസങ്ങള്‍ക്കുള്ളില്‍ തന്നെ അഴീക്കോട് തിരഞ്ഞെടുപ്പ് നടത്തേണ്ടി വരും. നേരത്തെയുള്ള കോടതി വിധിക്കെതിരെ ഷാജി സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്.

ആദ്യ ഹര്‍ജിയിലെ വാദത്തിനിടെ കോടതിയെ തെറ്റിദ്ധരിപ്പിച്ചെന്ന് ആരോപിച്ച് വളപട്ടണത്തെ മുന്‍ എസ്ഐക്കെതിരെ കെഎം ഷാജി നല്കിയ ഹര്‍ജി ഹൈക്കോടതി നാളെ പരിഗണിക്കും. അയോഗ്യത കല്പിക്കാന് ഇടയായ വര്‍ഗീയ പരാമര്‍ശമുള്ള നോട്ടീസ് യുഡിഎഫ് കേന്ദ്രത്തില്‍ നിന്ന് പിടിച്ചെടുത്തു എന്നായിരുന്നു എസ്ഐയുടെ മൊഴി. എന്നാല്‍ പിറ്റേന്ന് സിപിഎം പ്രവര്ത്തകന് പോലീസ് സ്റ്റേഷനില്‍ എത്തിച്ചുനല്കിയതാണിതെന്ന് ആരോപിച്ചാണ് ഷാജിയുടെ ഹര്‍ജി.
-
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ












Click it and Unblock the Notifications