കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബാർകോഴക്കേസ് അവസാനിപ്പിച്ച് ഹൈക്കോടതി, ഹർജികൾ തീർപ്പാക്കിയത് മാണിയുടെ മരണത്തെത്തുടർന്ന്

Google Oneindia Malayalam News

കൊച്ചി: കേരള രാഷ്ട്രീയത്തില്‍ കേരള കോണ്‍ഗ്രസ് എം ചെയര്‍മാനായിരുന്ന കെഎം മാണിയെ പ്രതിസന്ധിയിലാക്കിയ ബാര്‍ കോഴക്കേസിലെ ഹര്‍ജികള്‍ ഹൈക്കോടതി തീര്‍പ്പാക്കി. കേസില്‍ ആരോപണ വിധേയനായ മാണിയുടെ മരണത്തോടെയാണ് കേസുമായി ബന്ധപ്പെട്ട നടപടികള്‍ ഹൈക്കോടതി അവസാനിപ്പിച്ചത്. മാണി മരിച്ച സാഹചര്യത്തില്‍ കേസ് നിലനില്‍ക്കില്ലെന്ന് കോടതി വിലയിരുത്തി.

പിസി ജോർജിന്റെ ജനപക്ഷമടക്കം 6 പാർട്ടികൾ എൻഡിഎയിൽ! കേരളത്തിൽ നാല് സീറ്റുകൾ നേടുമെന്ന് പിസിപിസി ജോർജിന്റെ ജനപക്ഷമടക്കം 6 പാർട്ടികൾ എൻഡിഎയിൽ! കേരളത്തിൽ നാല് സീറ്റുകൾ നേടുമെന്ന് പിസി

ബാര്‍ കോഴ വിവാദത്തിന് തുടക്കമില്ല ബാര്‍ ഉടമ ബിജു രമേശ്, മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്‍ എന്നിവര്‍ നല്‍കിയ ഹര്‍ജികളാണ് ഹൈക്കോടതി തീര്‍പ്പാക്കിയത്. ബാര്‍ കോഴയില്‍ മാണിക്കെതിരെ കേസെടുക്കണം എന്നാവശ്യപ്പെട്ടുളളതായിരുന്നു ഹര്‍ജികള്‍.

hc

ബാര്‍ കോഴക്കേസിലെ തുടരന്വേഷണം വഴിമുട്ടിയപ്പോഴാണ് വിഎസ് അച്യുതാനന്ദന്‍ ഹൈക്കോടതിയെ സമീപിച്ചത്. കെഎം മാണിക്ക് ബാര്‍കോഴയില്‍ പങ്കില്ലെന്ന് വിജിലന്‍സ് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. മൂന്ന് തവണയാണ് റിപ്പോര്‍ട്ട് നല്‍കിയത്. മാത്രമല്ല മാണി നിരപരാധിയാണ് എന്നാണ് യുഡിഎഫ് സര്‍ക്കാരും പിന്നീട് വന്ന എല്‍ഡിഎഫ് സര്‍ക്കാരും നിലപാടെടുത്തത്.

റാഫേൽ വീണ്ടും കത്തുന്നു! മോദിക്കൊപ്പം അംബാനിക്കും തിരിച്ചടി, റിലയൻസിന്റെ വരവ് പരിശോധിക്കും!റാഫേൽ വീണ്ടും കത്തുന്നു! മോദിക്കൊപ്പം അംബാനിക്കും തിരിച്ചടി, റിലയൻസിന്റെ വരവ് പരിശോധിക്കും!

ഇതിനെതിരെയാണ് വിഎസും ബിജു രമേശും ഹൈക്കോടിയില്‍ ഹര്‍ജി നല്‍കിയത്. അതേസമയം ബാര്‍കോഴക്കേസില്‍ നിന്നും തന്നെ ഒഴിവാക്കണം എന്നാവശ്യപ്പെട്ട് കെഎം മാണി നല്‍കിയ ഹര്‍ജിയും കോടതിക്ക് മുന്നിലുണ്ടായിരുന്നു. ഈ ഹര്‍ജിയുമായി ബന്ധപ്പെട്ട നടപടികളും കോടതി അവസാനിപ്പിച്ചു. കഴിഞ്ഞ ദിവസം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ അന്തരിച്ച കെഎം മാണിയുടെ സംസ്ക്കാരം നാളെ സ്വദേശമായ പാലായിൽ നടക്കും.

English summary
High Court ends all procedures against KM Mani in Bar bribery case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X