ശ്രീറാമിന്‍റെ ജാമ്യം റദ്ദാക്കില്ല: കേസില്‍ പോലീസ് പ്രൊഫഷണലിസം കാണിച്ചില്ലെന്ന് ഹൈക്കോടതി
കൊച്ചി: മാധ്യമ പ്രവര്‍ത്തനെ കാറിടിച്ച് കൊന്നകേസില്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമന്‍റെ ജാമ്യം റദ്ദാക്കണമെന്ന സര്‍ക്കാര്‍ ഹര്‍ജി ഹൈക്കോടതി തള്ളി. ശ്രീറാം വെങ്കിട്ടരാമന് തിരുവനന്തപുരം ജുഡീഷ്യല്‍ മജിസ്ട്രേറ്റ് മൂന്നാം കോടതി അനുവദിച്ച ജാമ്യം ഹൈക്കോടതി ശരിവെച്ചു. കേസില്‍ സര്‍ക്കാരിന്‍റെ വാദങ്ങള്‍ പൂര്‍ണ്ണമായും തള്ളിക്കളഞ്ഞാണ് ജസ്റ്റിസ് രാജ വിജയരാഘവന്‍ ഉത്തരവിട്ടത്.
കേസ് അന്വേഷണത്തില്‍ പോലീസ് വീഴ്ചപറ്റിയെന്നും കോടതി നീരീക്ഷിച്ചു. അപകടം നടന്നാല്‍ നിയമാനുസൃതം സ്വീകരിക്കേണ്ട നടപടികള്‍ പോലീസ് ചെയ്തില്ല. ഒരു മണിക്കൂര്‍ പ്രതിയെ കസ്റ്റഡിയില്‍ കിട്ടിയിട്ടും നടപടികള്‍ എടുത്തില്ലെന്നും കോടതി വിമര്‍ശിച്ചു. അന്വേഷണത്തില്‍ പ്രൊഫഷണിലിസം കാണിക്കാന്‍ പോലീസിന് സാധിച്ചില്ല. ശ്രീറാമിന്‍റെ വൈദ്യപരിശോധന വൈകിയത് അന്വേഷണ ഉദ്യോഗസ്ഥന്‍റെ വീഴ്ച്ചയാണെന്നും കോടതി വിമര്‍ശിച്ചു.

ശ്രീറാം മദ്യപിച്ചിരുന്നതായി സാക്ഷിമൊഴികള്‍ മാത്രമേയുള്ളു. ഒരു സാക്ഷി മൊഴിയുടെ മാത്രം അടിസ്ഥാനത്തില്‍ കേസെടുക്കാനാവില്ല. രക്‌തത്തിൽ മദ്യത്തിന്‍റെ അംശമുണ്ടായിരുന്നു എന്നതിന് തെളിവില്ലാത്തതിനാൽ വകുപ്പ് 304 നിലനിൽക്കുമെന്ന് പറയാനാകില്ലഅപകടങ്ങൾ കൈകാര്യം ചെയ്യുന്നതിന് പോലീസിന് വ്യക്തമായ പദ്ധതിയില്ല എന്നും കോടതി കുറ്റപ്പെടുത്തി. പോലീസിന്റെ വീഴ്ച കോടതിയില്‍ വന്ന് പരിഹരിക്കാന്‍ നോക്കേണ്ടെന്നും കോടതി പറഞ്ഞു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കാം
Name of Donee: CMDRF
Account Number : 67319948232
Bank: State Bank of India
Branch: City branch, Thiruvananthapuram
IFSC Code: SBIN0070028
Swift Code: SBININBBT08
keralacmdrf@sbi എന്ന യുപിഐ ഐഡി വഴിയും സംഭാവനകള്‍ നല്‍കാവുന്നതാണ്.












Click it and Unblock the Notifications