കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വർഗീയ പരാമർശം; 'നമോ ടി.വി' അവതാരകയോട് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകാണമെന്ന് ഹൈക്കോടതി

  • By Desk
Google Oneindia Malayalam News

കൊച്ചി; സമൂഹമാധ്യമത്തിലൂടെ വർഗീയ പരാമർശം നടത്തിയ നമോ ടിവി എന്ന ഓൺലൈൻ ചാനൽ അവതാരകോട് അന്വേഷണ ഉദ്യോഗസ്ഥയ്ക്ക് മുൻപിൽ നേരിട്ട് ഹാജരാകണമെന്ന് ഹൈക്കോടതി. 10 ദിവസത്തിനുള്ളിൽ ഹാജരാകണമെന്നാണ് കോടതി നിർദ്ദേശം.

Recommended Video

cmsvideo
5) അസഭ്യം പറഞ്ഞ നമോ ടി.വി അവതാരകയ്ക്ക് പണി കിട്ടി | Oneindia Malayalam

ചാനലിനെ വിമർശിച്ചവർക്കാതുരെ ഇവർ കടുത്ത വർഗീയ പരാമർശം നടത്തുകയും അസഭ്യം പറയുകയും ചെയ്തിരുന്നു. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. പരമാവധി മൂന്നുവർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന ഐ.ടി വകുപ്പ് പ്രകാരമാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്.

namo-158928104

കൊവിഡിന്റെ പശ്ചാത്തലത്തിൽ 7 വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റങ്ങൾക്ക് മുൻകൂർ ജാമ്യം നൽകണമെന്നാണ് സുപ്രീം കോടതി നിർദ്ദേശം. ഈ സാഹചര്യത്തിലാണ് ഉടൻ ഹാജരാകാൻ അവാരകയോട് കോടതി ആവശ്യപ്പെട്ടത്. അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാവാനും തുടര്‍ന്ന് ജാമ്യം അനുവദിക്കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. 50,000 രൂപയുടെ ബോണ്ട് അടക്കുകയും രണ്ട് ജാമ്യക്കാരെ ഹാജരാക്കുകയും വേണം, അന്വേഷണ ഉദ്യോഗസ്ഥനു മുമ്പാകെ ഹാജരാകണം, സമാനമായ കുറ്റം ആവര്‍ത്തിക്കരുത് എന്നീ കാര്യങ്ങളും കോടതി നിര്‍ദേശിച്ചു.

അതേസമയം സമൂഹമാധ്യമങ്ങളിലെ വാക്പോര് നിയന്ത്രിക്കാൻ നിയമനിർമ്മാണം വേണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു. സമൂഹമാധ്യമങ്ങളിൽ അനാരോഗ്യകരമായ വാക്പോര് വർധിച്ച് വരികയാണ്. അപകീർത്തികരമായ പോസ്റ്റ് ഒരാൾ പങ്കുവെച്ചാൽ അതിനെക്കാൾ വലിയ അധിക്ഷേപമാണ് കമന്റിലൂടെ ആളുകൾ നടത്തുന്നത്. നിയമം അംഗീകരിക്കാത്ത സമാന്തര സമൂഹം ഉദയം ചെയ്യുകയാണെന്നും കോടതി ചൂണ്ടിക്കാട്ടി. സമൂഹമാധ്യമങ്ങളിൽ സഭ്യത ലംഘിച്ച് പോരടിക്കുന്നവരെ പിടികൂടാൻ പോലീസ് കൂടുതൽ ജാഗ്രത കാട്ടണമെന്നും കോടതി നിർദേശിച്ചു.

ബിജെപിക്ക് കനത്ത തിരിച്ചടി; കോൺഗ്രസ് ഹർജിയിൽ ബിജെപി മന്ത്രിയുടെ തെരഞ്ഞെടുപ്പ് റദ്ദാക്കി ഹൈക്കോടതി!ബിജെപിക്ക് കനത്ത തിരിച്ചടി; കോൺഗ്രസ് ഹർജിയിൽ ബിജെപി മന്ത്രിയുടെ തെരഞ്ഞെടുപ്പ് റദ്ദാക്കി ഹൈക്കോടതി!

ബിജെപിയിലെ അസംതൃപ്തർ കോൺഗ്രസിലേക്ക്? മുള്ളിനെ മുള്ള് കൊണ്ട് എടുക്കാൻ കോൺഗ്രസ്!! കമൽനാഥിന്റെ നീക്കംബിജെപിയിലെ അസംതൃപ്തർ കോൺഗ്രസിലേക്ക്? മുള്ളിനെ മുള്ള് കൊണ്ട് എടുക്കാൻ കോൺഗ്രസ്!! കമൽനാഥിന്റെ നീക്കം

സിന്ധ്യയെ ചരിത്രം ഒര്‍മ്മിപ്പിച്ച് ജയ്വർധൻ സിംഗ്; ബിജെപിയുടെ പഴയ വീഡിയോ പൊടിതട്ടിയെടുത്ത് കോൺഗ്രസുംസിന്ധ്യയെ ചരിത്രം ഒര്‍മ്മിപ്പിച്ച് ജയ്വർധൻ സിംഗ്; ബിജെപിയുടെ പഴയ വീഡിയോ പൊടിതട്ടിയെടുത്ത് കോൺഗ്രസും

English summary
HC order Namo TV reporter to present before investigative officer
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X