കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മലാപ്പറമ്പ് സ്‌കൂള്‍ അടച്ചു പൂട്ടല്‍; സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കി.

  • By Pratheeksha
Google Oneindia Malayalam News

ദില്ലി: കോഴിക്കോട് മലാപ്പറമ്പ് സ്‌കൂള്‍ അടച്ചു പൂട്ടാനുളള ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് കേരള സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കി. സ്‌കൂള്‍ അടച്ചു പൂട്ടുന്നത് സാധാരണക്കാരായ വിദ്യാര്‍ത്ഥികളുടെ ഭാവിയെ ബാധിക്കുന്ന കാര്യമാണെന്നാണ് അപ്പീലില്‍ ചൂണ്ടി കാണിക്കുന്നത്. കൂടാതെ സ്‌കൂള്‍ അടച്ചു പൂട്ടാനുളള തീരുമാനം കുട്ടികള്‍ക്കു വിദ്യാഭ്യാസത്തിനുളള അവകാശം നഷേധിക്കലാണെന്നും അപ്പീലില്‍ പറയുന്നു. ജുണ്‍ എട്ടിനകം സ്‌കൂള്‍ പൂട്ടണമെന്നായിരുന്നു ഹൈക്കോടതി ഉത്തരവ്.

നാട്ടുകാരുടെയും രക്ഷാകര്‍ത്താക്കളുടെ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് ഹൈക്കോടതി ഉത്തരവ് നടപ്പാക്കാന്‍ ഇതു വരെ സാധിച്ചിരുന്നില്ല.
ഒരു നൂറ്റാണ്ടിലേറെ പഴക്കമുളള മലാപ്പറമ്പ് സ്‌കൂള്‍ അടച്ചുപൂട്ടുന്നതിനെതിരെ ശക്തമായ പ്രതിഷേധങ്ങള്‍ ഉയര്‍ന്നു വന്നിരുന്നു. സ്‌കൂള്‍ പൂട്ടാനുളള ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ സ്‌കൂള്‍ പൊളിച്ചു നീക്കാനെത്തിയ സംഘത്തിനു നേരെ സ്‌കൂള്‍ സംരക്ഷണ സമിതിയും നാട്ടുകാരും പ്രതിഷേധവുമായെത്തിയിരുന്നു.

08-1454947314-suprem-court-3
സ്‌കൂള്‍ അടച്ചു പൂട്ടണമെന്നാലവശ്യപ്പെട്ട സ്‌കൂള്‍ മാനേജര്‍ എഎ പദ്മനാഭന്‍ നല്‍കിയ ഹര്‍ജിയിയിലാണ് ഹൈക്കോടതിയില്‍ നിന്ന് അനുകൂല വിധി ലഭിച്ചത്. ഇതേ തുടര്‍ന്ന് മാര്‍ച്ച് 31നകം സ്‌കൂള്‍ അടച്ചുപൂട്ടണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഉത്തരവിട്ടിരുന്നു. ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് സ്‌കൂള്‍ പൂട്ടാനുള്ള ഹൈക്കോടതി ഉത്തരവ് നടപ്പാക്കാത്ത സര്‍ക്കാര്‍ നടപടിയെ ഹൈക്കോടതി രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തിരുന്നു. ഉത്തരവ് നടപ്പാക്കുന്ന കാര്യത്തില്‍ സര്‍ക്കാറിന് വീഴ്ചപറ്റിയെന്നാണ് കോടതി ആരോപിച്ചത്. എന്നാല്‍ ഹൈകോടതി ഉത്തരവ് നടപ്പാക്കാന്‍ രണ്ടാഴ്ച കൂടി സമയം അനുവദിക്കണമെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയെ അറിയിക്കുകയായിരുന്നു.
English summary
state govt approached supreme court against the high court move to close down the malaparamba school
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X