കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിയു ചിത്ര ലണ്ടനിൽ ഓടും; ഹൈക്കോടതി ഉത്തരവ്, പങ്കാളിത്തം ഉറപ്പുവരുത്തണമെന്ന് കേന്ദ്രത്തിന് നിർദേശം!!

  • By Akshay
Google Oneindia Malayalam News

കൊച്ചി: യോഗ്യത നേടിയിട്ടും ലോക അത്‌ലറ്റിക് ചാംപ്യൻഷിപ്പിനുള്ള ഇന്ത്യൻ ടീമിൽ അവസരം നിഷേധിക്കപ്പെട്ടപ്പെട്ട മലയാളി അത്‍ലീറ്റ് പി.യു. ചിത്രയെ, ടീമിൽ ഉൾപ്പെടുത്തണമെന്ന് ഹൈക്കോടതി. 1500 മീറ്റർ ഓട്ടത്തിൽ ചിത്രയുടെ പങ്കാളിത്തം ഉറപ്പു വരുത്തണമെന്നും ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവില്‍ പറയുന്നു ദേശീയ അത്‌ലറ്റിക് ഫെഡറേഷനും കേന്ദ്ര സര്‍ക്കാരിനുമാണ് ഇതുസംബന്ധിച്ച് ഹൈക്കോടതി നിര്‍ദേശം നല്‍കിയത്.

കഴിഞ്ഞ തിങ്കളാഴ്ച്ചയായിരുന്നു ലോകചാമ്പ്യന്‍ഷിപ്പിനുള്ള എന്‍ട്രികള്‍ അയക്കേണ്ട അവസാന ദിവസം. ഹൈക്കോടതി ഉത്തരവ് വന്നെങ്കിലും ഓഗസ്റ്റ് ആറിന് തുടങ്ങുന്ന ലോകചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ ചിത്രയ്ക്ക് കഴിയുമോ എന്ന് ഉറപ്പില്ല. തന്നെ ഇന്ത്യൻ ടീമിൽനിന്ന് ഒഴിവാക്കിയതിനെതിരെ പിയു ചിത്ര സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. സിലക്ഷൻ കമ്മിറ്റിയുടെ തീരുമാനം നീതിയുക്തമല്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു.

PU Chithra

നേരത്തെ ഭുവനേശ്വറില്‍ നടന്ന ഏഷ്യന്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടിയിട്ടും പിയു ചിത്രയെ ഇന്ത്യന്‍ സംഘത്തില്‍ നിന്ന് ഒഴിവാക്കിയതില്‍ വൻ പ്രതിഷേധമാണ് ഉണ്ടായത്. ലോകനിലവാരത്തേക്കാള്‍ എത്രയോ താഴെയാണ് ചിത്രയുടെ പ്രകടനം എന്ന് ചൂണ്ടിക്കാട്ടിയാണ് മലയാളി താരത്തെ അത്‌ലറ്റിക് ഫെഡറേഷന്‍ ഒഴിവാക്കിയത്. ഇതിനെ അനുകൂലിച്ച് പിടി ഉഷയും രംഗത്ത് വന്നിരുന്നു.

English summary
High Court order to include PU Chithra in the team to London
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X