കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മഞ്ചേശ്വരം കേസ് പിന്‍വലിക്കാന്‍ അനുമതി: ചിലവായ 42000 രൂപ സുരേന്ദ്രന്‍ നല്‍കണമെന്നും കോടതി

Google Oneindia Malayalam News

കൊച്ചി: 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മഞ്ചേശ്വരം മണ്ഡ‍ലത്തില്‍ ക്രമക്കേട് നടന്നെന്ന് ആരോപിച്ച് നല്‍കിയ ഹര്‍ജി പിന്‍വലിക്കാന്‍ കെ സുരേന്ദ്രന്‍ സമര്‍പ്പിച്ച അപേക്ഷ ഹൈക്കോടതി അംഗീകരിച്ചു. ജസ്റ്റിസ് സുനിൽ തോമസാണ് ഉത്തരവ് പുറപ്പെടുവിച്ചത്. തിരഞ്ഞെടുപ്പിലെ ക്രമക്കേട് തെളിയിക്കാന്‍ പരമാവതി ശ്രമിച്ചെങ്കതിലും തന്‍റെ ആരോപണം സാക്ഷി വിസ്താരത്തിലൂടെ തെളിയിക്കാന്‍ ബുദ്ധിമുട്ടായതിനാല്‍ ക്രമക്കേട് ആരോപിച്ചുള്ള ഹര്‍ജി പിന്‍വലിക്കാല്‍ അനുവദിക്കണമെന്നായിരുന്നു സുരേന്ദ്രന്‍ ആവശ്യപ്പെട്ടിരുന്നത്.

<strong>പാർട്ടി തമ്പുരാക്കന്മരുടെ മുന്നിൽ ഓച്ഛാനിച്ചുനിന്നില്ലെങ്കിൽ മരണമാണ് ഫലം; അത്മഹത്യയല്ല ഇത് കൊലപാതകം</strong>പാർട്ടി തമ്പുരാക്കന്മരുടെ മുന്നിൽ ഓച്ഛാനിച്ചുനിന്നില്ലെങ്കിൽ മരണമാണ് ഫലം; അത്മഹത്യയല്ല ഇത് കൊലപാതകം

സുരേന്ദ്രന്‍റെ അപേക്ഷ അംഗീകരിക്കുന്നതിനോടൊപ്പം തന്നെ വോട്ടിങ് യന്ത്രങ്ങളില്‍ പരിശോധന നടത്തുന്നതിനായി കാക്കനാട് നിന്ന് മഞ്ചേശ്വരത്തേക് തിരികെ കൊണ്ടുപോവുന്നതിന് ചിലവായ 42000 രൂപ സുരേന്ദ്രന്‍ നല്‍കണമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.

 ksurendran

മഞ്ചേശ്വരം തിരഞ്ഞെടുപ്പിൽ വ്യാപക ക്രമക്കേട് നടന്നുവെന്നാരോപിച്ച് 2016 ജൂലൈ 2നാണ് കെ സുരേന്ദ്രൻ ഹൈക്കോടതിയെ സമീപിക്കുന്നത്. മരിച്ചവരും വിദേശത്തുള്ളവരുമായ 259 പേരുടെ പേരില്‍ കള്ളവോട്ട് ചെയ്തതിനെ തുടര്‍ന്നാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ ലീഗിലെ അബ്ദുള്‍ റസാഖ് വിജിയിച്ചതെന്നായിരുന്നു സുരേന്ദ്രൻ ആരോപിച്ചത്. 89 വോട്ടുകൾക്കാണ് മഞ്ചേശ്വരം മണ്ഡലം കെ സുരേന്ദ്രന് നഷ്ടമായത്.

<strong> ബിനോയ്ക്കെതിരെ തെളിവായി വീഡിയോയും: മുങ്ങിയ പ്രതിയെ പൊക്കാന്‍ ലുക്ക്ഔട്ട് നോട്ടീസ് ഇറക്കും</strong> ബിനോയ്ക്കെതിരെ തെളിവായി വീഡിയോയും: മുങ്ങിയ പ്രതിയെ പൊക്കാന്‍ ലുക്ക്ഔട്ട് നോട്ടീസ് ഇറക്കും

വിദേശത്ത് പോയവരുടെ പേരിൽ വ്യാപകമായി കള്ളവോട്ടുകൾ നടന്നു എന്ന സുരേന്ദ്രന്റെ ആരോപണം ഒരാളുടെ കാര്യത്തിൽ കോടതിക്ക് ബോധ്യമാവുകയും ചെയ്തിരുന്നു. പക്ഷേ നേരിട്ട് ഹാജരാകണമെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതി സമൻസ് അയച്ച സാക്ഷികളിൽ ഏറെപ്പേരും അവ കൈപ്പറ്റാൻ തയാറായിരുന്നില്ല. കേസില്‍ 67 ല്‍പരം സാക്ഷികളെ ഇനിയും വിസ്തരിക്കാനുണ്ട്. കേസ് ഹൈക്കോടതിയുടെ പരിഗണനയിൽ ഇരിക്കെയാണ് പി ബി അബ്ദുൾ റസാഖ് എംഎൽഎ അന്തരിച്ചു. ഇതോടെ മഞ്ചേശ്വരത്ത് ഉപതിരഞ്ഞെടുപ്പിന് സാഹചര്യമൊരുക്കിക്കൊണ്ട് കേസ് പിന്‍വലിക്കാന്‍ കെ സുരേന്ദ്രന്‍ തയ്യാറാവുകയായിരുന്നു.

<strong>ബംഗാളില്‍ മമതയെ വിഴുങ്ങുന്ന ബിജെപി; ഇടതുപതനത്തിന്‍റെ വഴിയെ ദീദിയും, പുതിയ പ്രതീക്ഷകളില്‍ ബിജെപി</strong>ബംഗാളില്‍ മമതയെ വിഴുങ്ങുന്ന ബിജെപി; ഇടതുപതനത്തിന്‍റെ വഴിയെ ദീദിയും, പുതിയ പ്രതീക്ഷകളില്‍ ബിജെപി

English summary
hc permitted to withdrawing manjeswaram election case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X