സോളാര്‍ കമ്മീഷന്റെ നടപടി ചട്ടവിരുദ്ധം, മാനദണ്ഡങ്ങള്‍ പാലിച്ചില്ല; ഹൈക്കോടതി
കൊച്ചി: സോളാര്‍ പ്രതി ബിജു രാധാകൃഷ്ണനെ തെളിവെടുപ്പിനായി കോയമ്പത്തൂരിലേക്ക് കൊണ്ടുപോയ സോളാര്‍ കമ്മീഷന്റെ നടപടി ചട്ടവിരുദ്ധമെന്ന് ഹൈക്കോടതി. കൊലക്കേസ് പ്രതിയെ കൊണ്ടുപോകുമ്പോള്‍ പാലിക്കേണ്ട മാനദണ്ഡങ്ങള്‍, കമ്മീഷന്‍ പാലിച്ചില്ലെന്നും സോളാര്‍ കമ്മീഷനുമുന്നില്‍ ഹാജരാകാന്‍ സെഷന്‍സ് കോടതിയാണ് ബിജു രാധാകൃഷ്ണന് അനുമതി നല്‍കിയത് ആ കോടതിയുടെ അനുമതിയില്ലാതെ പ്രതിയെ കൊണ്ടുപോയത് ന്യായീകരിക്കാനാവില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.
ജസ്റ്റിസ് കെമാല്‍ പാഷ അംഗമായ സിംഗിള്‍ ബഞ്ചാണ് കമ്മീഷന്റെ നടപടിയെ വിമര്‍ശിച്ചത്. ഇത്തരം പിഴവുകള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.

കേരളത്തിലെ ഒരു മന്ത്രി കമ്മീഷന്റെ നടപടിയെ വിമര്‍ശിച്ചത് ശ്രദ്ധയില്‍ പെട്ടു. അതിലെന്താണ് തെറ്റെന്നും കോടതി ചോദിച്ചു. സോളാര്‍ കേസില്‍ പണം നഷ്ടപ്പെട്ട ഒരാളുടെ കേസ് പരിഗണിക്കവെയായിരുന്നു കോടതിയുടെ വിമര്‍ശനങ്ങള്‍.
എന്നാല്‍ കോടതിയുടെ വിമര്‍ശനത്തിനെതിരെ കടുത്ത ഭാഷയിലാണ് സോളാര്‍ കമ്മീഷന്‍ രംഗത്തുവന്നത്. മണ്ടത്തരം കാണിക്കുന്ന കമ്മീഷനല്ല ഇതെന്നും ഹൈക്കോടതിയുടെ വിമര്‍ശനത്തെക്കുറിച്ച് ഒന്നും പറയാനില്ലെന്നും സോളാര്‍ കമ്മീഷന്‍ വ്യക്തമാക്കി.












Click it and Unblock the Notifications