സുപ്രീം കോടതി വിധി നടപ്പാക്കാനുള്ള ബാധ്യത സംസ്ഥാന സര്‍ക്കാരിനുണ്ട്.... പിന്തുണച്ച് ഹൈക്കോടതി
കൊച്ചി: ശബരിമല യുവതീ പ്രവേശത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ നീക്കങ്ങളെ പിന്തുണച്ച് ഹൈക്കോടതി. സുപ്രീം കോടതി വിധിയില്‍ ഇടപെടാനാകില്ലെന്ന് ഹൈക്കോടതി പറഞ്ഞു. പുനപ്പരിശോധനാ ഹര്‍ജികള്‍ നവംബര്‍ 13ന് പരിഗണിക്കാനിരിക്കെ അതുവരെ ശബരിമലയിലെ യുവതി പ്രവേശനം താല്‍ക്കാലികമായി തടയണം എന്നാവശ്യപ്പെട്ട് നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജിയിലാണ് കോടതിയുടെ മറുപടി. വിധി പ്രസ്താവിച്ചിരിക്കുന്നത് സുപ്രീം കോടതിയാണ്. അതിനാല്‍ ഇക്കാര്യത്തില്‍ ഏതെങ്കിലും തരത്തിലുള്ള ഇടപെടല്‍ നടത്താന്‍ ഹൈക്കോടതിക്ക് സാധിക്കില്ലെന്ന് ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനെ ഡിവിഷന്‍ ബെഞ്ച് പിന്തുണയ്ക്കുകയും ചെയ്തു.

സുപ്രീം കോടതി വിധി നടപ്പിലാക്കാനുള്ള ബാധ്യത സംസ്ഥാന സര്‍ക്കാരിനുണ്ട്. അതിന് വേണ്ടിയുള്ള കാര്യങ്ങളാണ് സര്‍ക്കാര്‍ ചെയ്തുകൊണ്ടിരിക്കുന്നത്. ഹര്‍ജിക്കാരന്‍ മുന്നോട്ടുവെച്ച പ്രധാന കാര്യം നിയമപ്രശ്‌നമാണ്. മഹേന്ദ്രന്‍ എന്നയാളുടെ പൊതുതാല്‍പര്യ ഹര്‍ജി പരിഗണിച്ചാണ് ശബരിമലയില്‍ പത്തിനും അന്‍പതിനും ഇടയിലുള്ള സ്ത്രീകള്‍ക്ക് പ്രവേശനം തടഞ്ഞത്. ഇതില്‍ ആര്‍ത്തവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പരിഗണിച്ചിട്ടില്ല. ആ വിധി പരിഗണിക്കാതെ മറ്റൊരു വിഷയത്തിലാണ് ഇപ്പോഴുള്ള അനുമതി കോടതി നല്‍കിയത്. അതുകൊണ്ട് മഹേന്ദ്രന്‍ കേസിലെ വിധി ഉന്നയിച്ച് കൊണ്ടുള്ള പുനപ്പരിശോധനാ ഹര്‍ജികളില്‍ തീരുമാനം ആവുന്നത് വരെ യുവതി പ്രവേശനം തടയണമെന്നും ഹര്‍ജിക്കാരന്‍ ഹൈക്കോടതിയില്‍ ആവശ്യപ്പട്ടിരുന്നു. എന്നാല്‍ വിധി പുറപ്പെടുവിച്ചത് ഏത് കേസ് പരിശോധിച്ചാണെന്ന് സുപ്രീം കോടതിയാണ് തീരുമാനിക്കേണ്ടതെന്നും ഹൈക്കോടതി വ്യക്തമാക്കി. അതുകൊണ്ട് ഹര്‍ജി നിലനില്‍ക്കുന്നതല്ലെന്നും, വേണമെങ്കില്‍ ഹര്‍ജിക്കാരന് സുപ്രീം കോടതിയെ സമീപിക്കാമെന്നും ഹൈക്കോടതി പറഞ്ഞു.












Click it and Unblock the Notifications