സിപിഎമ്മിന് വീണ്ടും തിരിച്ചടി, ജാമ്യവ്യവസ്ഥയില്‍ കാരായിമാര്‍ക്ക് ഇളവില്ല
കൊച്ചി: ഫസല്‍ വധക്കേസില്‍ പ്രതികളായ സിപിഎം നേതാക്കളായ കാരായി രാജനും കാരായി ചന്ദ്രശേഖരനും ജാമ്യവ്യവസ്ഥയില്‍ ഇളവ് നല്‍കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ചിരുന്ന ഹര്‍ജി ഹൈക്കോടതി തള്ളി. തദ്ദേശ സ്ഥാപനത്തിലെ അധ്യക്ഷന്‍മാരായതിനാല്‍ എറണാകുളം ജില്ല വിട്ടുപോകാന്‍ അനുമതി നല്‍കണമെന്നായിരുന്നു കാരായിമാരുടെ ആവശ്യം.
നേരത്തെ ഫസല്‍ വധക്കേസിലെ പ്രതികളായതിനാല്‍ എറണാകുളം ജില്ല വിട്ട് പോകരുതെന്നാണ് സിബിഐ കോടതി കാരായിമാര്‍ക്ക് നല്‍കിയിരുന്ന പ്രധാന ജാമ്യവ്യവസ്ഥ. എന്നാല്‍ ഗ്രാമപഞ്ചായത്ത് തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് തിരഞ്ഞെടുപ്പ് ആവശ്യങ്ങള്‍ക്കായി കണ്ണൂരില്‍ പോകാന്‍ ഇരുവര്‍ക്കും ഹൈക്കോടതി മുമ്പ് അനുമതി നല്‍കിയിരുന്നു.

അത് മുന്‍ നിര്‍ത്തിയാണ് കാരായിമാര്‍ ജാമ്യവ്യവസ്ഥയില്‍ ഇളവ് ലഭിക്കാന്‍ ഹൈക്കോടതിയെ സമീപിച്ചത്. എന്നാല്‍ കേസിലെ പ്രധാന പ്രതികളായതിനാല്‍ നിലവില്‍ ഇളവ് അനുവദിക്കാന്‍ കഴിയില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കുകയായിരുന്നു.












Click it and Unblock the Notifications