കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സര്‍ക്കാരിനെതിരെ പോരിനിറങ്ങിയ സെന്‍കുമാറിന് വീണ്ടും തിരിച്ചടി

Google Oneindia Malayalam News

കൊച്ചി: ഇടതുപക്ഷ സര്‍ക്കാരുമായി നിയമ പോരാട്ടത്തിനിറങ്ങിയ ഡിജിപി സെന്‍കുമാറിന് ഹൈക്കോടതിയില്‍ നിന്നും കനത്ത തിരിച്ചടി. ഡിജിപി സ്ഥാനത്തു നിന്ന് തന്നെ ഒഴിവാക്കിയതിനെതിരെ നല്‍കിയിരുന്ന ഹര്‍ജി അടിയന്തിരമായി പരിഗണിക്കണമെന്ന സെന്‍കുമാറിന്റെ ആവശ്യം ഹൈക്കോടതി തള്ളി. നേരത്തെ കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലും ഹര്‍ജി തള്ളിയിരുന്നു.

ബെഹ്‌റ പോലീസ് മേധാവി; ജേക്കബ് തോമസിനെ തഴഞ്ഞതിന് പിന്നില്‍ മോദി - പിണറായി കൂടിക്കാഴ്ച?ബെഹ്‌റ പോലീസ് മേധാവി; ജേക്കബ് തോമസിനെ തഴഞ്ഞതിന് പിന്നില്‍ മോദി - പിണറായി കൂടിക്കാഴ്ച?

പോലീസ് തലപ്പത്ത് നിന്നും തന്നെ മാറ്റിയതിനെതിരെയാണ് അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലില്‍ തന്റെ വാദങ്ങള്‍ വ്യക്തമാക്കി സെന്‍കുമാര്‍ പരാതി സമര്‍പ്പിച്ചത്. എന്നാല്‍ ഇത് തള്ളിയതിന്റെ പിന്നാലെയാണ് അപ്പീലുമായി ഹൈക്കോടതിയെ സമീപിച്ചത്.

Senkumar

തന്നെ മാറ്റിയത് കേരള പോലീസ് ആക്റ്റിന്റെ ലംഘനമാണ്. തനിക്ക് പകരം ക്രമസമാധാന പാലനത്തിനായി നിയമിച്ചത് ജൂനിയര്‍ പോലീസ് ഓഫീസറെയാണെന്നും പരാതിയില്‍ പറയുന്നു. മതിയായ കാരണങ്ങള്‍ ഇല്ലാതെയാണ് താന്‍ വഹിച്ചിരുന്ന ചുമതലയില്‍ നിന്നും തന്നെ ഒഴിവാക്കിയതെന്നും സെന്‍കുമാര്‍ പരാതിയില്‍ ചൂണ്ടിക്കാട്ടി.

സെന്‍കുമാറിന് തിരിച്ചടി; ടിപി സെന്‍കുമാറിന്റെ ഹര്‍ജി തള്ളിസെന്‍കുമാറിന് തിരിച്ചടി; ടിപി സെന്‍കുമാറിന്റെ ഹര്‍ജി തള്ളി

എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് പിന്നാലെയാണ് സംസ്ഥാന പോലീസ് മേധാവി സ്ഥാനത്ത് നിന്നും സെന്‍കുമാറിനെ മാറ്റി ലോക്‌നാഥ് ബെഹ്‌റയെ നിയമിച്ചത്. വിരമിക്കാന്‍ രണ്ട് വര്‍ഷത്തില്‍ താഴെ മാത്രം സര്‍വ്വീസുണ്ടായിരിക്കെയാണ് പദവിയില്‍ നിന്ന് സെന്‍കുമാറിനെ മാറ്റിയത്.

വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം [email protected]

English summary
High Court rejects Senkumar's Petition
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X