ഷൂക്കൂര്‍വധം: സിബിഐക്ക് വിട്ടതെന്തിനെന്ന് കോടതി

മതിയായ കാരണങ്ങള്‍ ഉണ്ടെങ്കിലേ അന്വേഷണം സിബിഐയ്ക്ക് വിടൂ എന്ന് കോടതി ചൂണ്ടിക്കാട്ടി. ഷുക്കൂര്‍ വധക്കേസ് അന്വേഷണം സിബിഐയ്ക്ക് വിട്ട സര്‍ക്കാര്‍ വിജ്ഞാപനത്തെ ചോദ്യം ചെയ്ത് ടിവി രാജേഷ് അടക്കമുള്ള പ്രതികളുടെ ഹര്‍ജി പരിഗണിച്ചാണ് ഹൈക്കോടതി വിശദീകരണം ആവശ്യപ്പെട്ടത്.
ആരുടെ താത്പര്യപ്രകാരമാണ് കേസ് സിബിഐ അന്വേഷണത്തിന് വിട്ടതെന്ന വമര്‍ശനം കഴിഞ്ഞ ദിവസം കോടതി ഉന്നയിച്ചതിന് പിന്നാലെയാണ് ഇപ്പോള്‍ സര്‍ക്കാറിനോട് വിശദീകരണം ചോദിച്ചിരിക്കുന്നത്.
സി പി എം ഭീഷണി മൂലം സാക്ഷികള്‍ കൂറുമാറുന്നു എന്ന് കാണിച്ച് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയ ബന്ധുക്കള്‍ കേസ് കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതേ തുടര്‍ന്നാണ് അന്വേഷണം സിബിഐക്ക് വിടാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടത്.
2012 ഓഗസ്ത് 20നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. സിപിഎമ്മാണ് കൊലയ്ക്ക് പിന്നിലെന്ന് ആദ്യമെ ആരോപണം ഉയര്‍ന്നിരുന്നു. സിപിഎം ജില്ലാ സെക്രട്ടറി പി ജയരാജന്‍, ടിവി രാജേഷ് എംഎല്‍എ അടക്കമുള്ള 33 പേരാണ് കേസിലെ പ്രതികള്‍.












Click it and Unblock the Notifications