ആശ്വാസം; മുഖ്യനെതിരായ പരമാര്‍ശങ്ങള്‍ക്ക് സ്റ്റേ
കൊച്ചി: സര്‍ക്കാറിന് ആശ്വാസമായി. സലീം രാജ് ഉള്‍പ്പെട്ട ഭൂമി തട്ടിപ്പ് കേസില്‍ മുഖ്യമന്ത്രിക്കും ഓഫീസിനുമെതിരെ ഹൈക്കോടതി സിംഗ്ള്‍ ബെഞ്ച് നടത്തിയ പരമാര്‍ശങ്ങള്‍ ഡിവിഷന്‍ ബെഞ്ച് ഭാഗികമായി സ്റ്റേ ചെയ്തു. സിംഗിള്‍ ബഞ്ച് ജഡ്ജി ഹാറൂണ്‍ അല്‍ റഷീദ് നടത്തിയ പരാമര്‍ശങ്ങളില്‍ രണ്ടെണ്ണമാണ് ഡിവിഷന്‍ ബഞ്ച് സ്റ്റേ ചെയ്തത്. ജസ്റ്റീസുമാരായ കെ എം ജോസഫ്, എ കെ ജയശങ്കര്‍ നമ്പ്യാര്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബഞ്ചാണ് സര്‍ക്കാരിന്റെ ഹര്‍ജി പരിഗണിച്ചത്
സിംഗിള്‍ ബഞ്ചിന്റെ വിധിപകര്‍പ്പിലെ 70-ാം ഖണ്ഡികയിലെ രണ്ടു പരാമര്‍ശങ്ങള്‍ക്കാണ് സ്റ്റേ. മുഖ്യമന്ത്രിയുടെ ഓഫീസിലുള്ള ചിലര്‍ എന്തും ചെയ്യുമെന്നുള്ള പരാമര്‍ശവും മുഖ്യമന്ത്രി ജനങ്ങളോട് ഉത്തരം പറയണമെന്ന പരാമര്‍ശത്തിനുമാണ് സ്റ്റേ. 70-ാം ഖണ്ഡിക പൂര്‍ണമായും സ്റ്റേ ചെയ്യണമെന്നായിരുന്നു സര്‍ക്കാരിന്റെ ആവശ്യം. എന്നാല്‍ ഇത് അംഗീകരിക്കാന്‍ കോടതി തയാറായില്ല.

മുഖ്യമന്ത്രിക്കെതിരെ കോടതി മാന്യതയ്ക്ക് നിരക്കാത്ത പരാമര്‍ശങ്ങളാണ് നടത്തിയതെന്ന് സര്‍ക്കാര്‍ നല്‍കിയ അപ്പീലില്‍ പറഞ്ഞിരുന്നു. വിധി പ്രസ്താവത്തില്‍ ജഡ്ജിയുടെ രാഷ്ട്രീയ നിലപാട് പ്രതിഫലിക്കരുത്. സലിംരാജ് കേസ് പരിഗണിക്കുമ്പോള്‍ സരിതയുടെ പേര് പരാമര്‍ശിച്ചത് അനാവശ്യമെന്നും അപ്പീലില്‍ പറയുന്നു.
എന്തായാലും സിംഗ്ള്‍ ബെഞ്ചിന്റെ വിധി സ്റ്റേ ചെയ്ത നടപടി സര്‍ക്കാറിന് വലിയ ആശ്വാസമായിരിക്കുകയാണ്. മുഖ്യമന്ത്രിക്കും ഓഫീസിനുമെതിരെ ഹൈക്കോടതി നടത്തിയ പരമാര്‍ശങ്ങള്‍ പ്രതിപക്ഷം ഒരു തിരഞ്ഞെടുപ്പായുധമാക്കിയിരിക്കുകയായിരുന്നു. ഇതിന്റെ ഉത്തരവാദിത്വം മുഖ്യമന്ത്രിക്കാണെന്ന നിലയില്‍ ചില കോണ്‍ഗ്രസ് നേതാക്കള്‍ പ്രതികരിക്കുകയും ചെയ്തതോടെ പാര്‍ട്ടി സമ്മര്‍ദ്ദത്തിലായി.












Click it and Unblock the Notifications