കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കീഴാറ്റൂർ ബൈപ്പാസ്; കുടുംബങ്ങളെ മാറ്റി പാർപ്പിക്കുന്നതിന് സ്റ്റേ, വയൽകക്കിളികളുടെ പോരാട്ട വിജയം...

Google Oneindia Malayalam News

കൊച്ചി: കീഴാാറ്റൂരിലെ ബൈപ്പാസ് നിർമ്മാണത്തിനായി കുടുംബങ്ങളെ മാറ്റി പാർപ്പിക്കുന്നതിന് സ്റ്റേ. വയല്‍ക്കിളികളുടെ നേതാവ് സുരേഷ് കീഴാറ്റൂരിന്റെ ഭാര്യ ലത സുരേഷും അമ്മ ചന്ദ്രോത്ത് ജാനകിയും സമര്‍പ്പിച്ച റിട്ട് ഹര്‍ജിയിലാണ് ഹൈക്കോടതി ജഡ്ജി മുഷ്താക്കിന്റഎ നടപടി. സ്ഥലം ഏറ്റെടുക്കല്‍ ഉള്‍പ്പടെയുള്ള പ്രവര്‍ത്തനങ്ങളുമായി സര്‍ക്കാരിന് മുന്നോട്ട് പോകാമെന്നും ഹൈക്കോടതി വ്യക്തമാക്കി.

<strong>വയനാട്ടില്‍ കര്‍ഷകപ്രശ്‌നങ്ങള്‍ ആയുധമാക്കാന്‍ എല്‍ഡിഎഫ്; 'വോട്ട് ചോദിക്കും മുമ്പ് വയനാട്ടുകാരോട് മാപ്പ് ചോദിക്കുമോ?', ഒരു ലക്ഷം പേര്‍ ലഘുലേഖാ വിതരണം നടത്തും, മുഖ്യമന്ത്രി വ്യാഴാഴ്ച വയനാടിൽ...</strong>വയനാട്ടില്‍ കര്‍ഷകപ്രശ്‌നങ്ങള്‍ ആയുധമാക്കാന്‍ എല്‍ഡിഎഫ്; 'വോട്ട് ചോദിക്കും മുമ്പ് വയനാട്ടുകാരോട് മാപ്പ് ചോദിക്കുമോ?', ഒരു ലക്ഷം പേര്‍ ലഘുലേഖാ വിതരണം നടത്തും, മുഖ്യമന്ത്രി വ്യാഴാഴ്ച വയനാടിൽ...

ഇത് വയല്‍കിളികളുടെ പോരാട്ടത്തിന്റെ വിജയമാണെന്ന് വയല്‍ക്കിളികളുടെ നേതാവ് സുരേഷ് കീഴാറ്റൂര്‍ പറഞ്ഞു. നിയമപോരാട്ടവുമായി മുന്നോട്ട് പോകാനാണ് വയക്കിളികളുടെ തീരുമാനം. കേരളത്തിലെ സി.പി.എം ഈ കോടതി വിധിയില്‍ നിന്ന് പഠിക്കാന്‍ തയ്യാറാവണമെന്ന് സുരേഷ് കീഴാറ്റൂർ പറഞ്ഞെന്ന് മാതൃഭൂമി ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.

Vayalkilikal

തളിപ്പറമ്പുവഴി കടന്നു പോകുന്ന ദേശീയപാതക്ക് കീഴാറ്റൂര്‍ വഴി ബൈപ്പാസ് നിര്‍മിക്കാനുള്ള ദേശീയപാതാ അതോറിറ്റിയുടെ തീരുമാനം കീഴാറ്റൂരില്‍ വലിയ പ്രക്ഷോഭങ്ങൾക്ക് വഴിവെച്ചിരുന്നു. കേരളത്തിലൂച നീളം ചർച്ച ചെയ്ത വിഷയമായിരുന്നു കീഴാറ്റൂർ ബൈപ്പാസ്. ഏറെ വിവാദങ്ങൾക്കിടെയാണ് വയൽക്കിളികൾക്ക് താൽക്കാലികാശ്വാസം നൽകി ഹൈക്കോടതിയുടെ സ്റ്റേ ഉത്തരവ് വന്നിരിക്കുന്നത്.

പരിസ്ഥിതി ആഘാത പഠനം നടത്തിയില്ലെന്ന വാദം മുഖവിലയ്‌ക്കെടുത്താണ് കോടതി നടപടി. കീഴാറ്റൂർ വിഷയത്തിൽ സമരം ചെയ്യുന്ന വയൽക്കിളികൾ സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതി ഉത്തരവ്. കേന്ദ്ര സംസ്ഥാന സർക്കാരുകൾ ഉൾപ്പെടെ 13 എതിർ കക്ഷികളാണ് കേസിൽ ഉണ്ടായിരുന്നത്.

English summary
High Court stays eviction of Keezhattoor land owners
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X