മുഖ്യമന്ത്രിയ്ക്കെതിരായ വിജിലന്‍സ് കോടതി വിധി ഹൈക്കോടതി സ്റ്റേ ചെയ്തു
കൊച്ചി: സോളാര്‍ കേസില്‍ മുഖ്യമന്ത്രിയ്ക്കും മന്ത്രി ആര്യാടന്‍ മുഹമ്മദിനും എതിരായ തൃശൂര്‍ വിജിലന്‍സ് കോടതി വിധിയ്ക്ക് സ്‌റ്റേ. മുഖ്യമന്ത്രി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് അനുകൂല വിധി ഉണ്ടായത്. രണ്ട് മാസത്തേയ്ക്ക് വിജിയലന്‍സ് കോടതി ഉത്തരവ് സ്‌റ്റേ ചെയ്യുന്നതാണ് ഹൈക്കോടതി വിധി.

വിധി പുറപ്പെടുവിച്ച തൃശൂര്‍ വിജിലന്‍സ് കോടതി ജഡ്ജിയ്ക്ക് എതിരെ അതിരൂക്ഷമായ വിമര്‍ശനമാണ് ഹൈക്കോടതി നടത്തിയത്.ജസ്റ്റിസ് പി ഉബൈദാണ് അപ്പീല്‍ പരിഗണിച്ചത്.
ഈ ജഡ്ജിയെ വച്ച് എങ്ങനെ മുന്നോട്ട് പോകുമെന്നും കോടതി ചോദിച്ചു. മുഖ്യമന്ത്രിയുടേയും ആര്യാടന്റേയും ഹര്‍ജിയില്‍ പറഞ്ഞ കാര്യങ്ങള്‍ എതിര്‍ക്കാതെയാണ് കോടതി അനുകൂല ഉത്തരവ് പുറപ്പെടുവിച്ചതെന്നും ശ്രദ്ധേയം.അപൂര്‍വ്വവും അസാധാരണവുമായ വിധിയായിരുന്നു വിജിലന്‍സ് കോടതിയുടേതെന്നും ഹൈക്കോടതി. ഒരു കേസിന്റെ ആദ്യഘട്ടത്തില്‍ വിധി പുറപ്പെടുവിച്ച ജഡ്ജിയെ ഹൈക്കോടതി രൂക്ഷമായി വിമര്‍ശിയ്ക്കുന്ന സംഭവം വളരെ അപൂര്‍വ്വമാണ്.












Click it and Unblock the Notifications