Get Updates
Get notified of breaking news, exclusive insights, and must-see stories!

'ക്ഷേത്രഭരണത്തിന് സജീവ രാഷ്ട്രീയക്കാര്‍ വേണ്ട': സിപിഎം നേതാക്കളുടെ നിയമനം അസാധുവാക്കി ഹൈക്കോടതി

മലബാര്‍ ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളിലെ പാരമ്പര്യേതര ട്രസ്റ്റി നിയമനം ചാത്തു അച്ഛന്‍ കേസിലെ വിധിയുടെ അടിസ്ഥാനത്തില്‍ നടപ്പാക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു

kerala

കൊച്ചി: മലബാര്‍ ദേവസ്വം ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രങ്ങളില്‍ ട്രസ്റ്റികളായി സജീവ രാഷ്ട്രീയക്കാരെയും ഭാരവാഹികളെയും നിയമിക്കരുതെന്ന് ഹൈക്കോടതി വിധി. ധാര്‍മികതയ്ക്ക് നിരക്കാത്ത കേസുകളില്‍പ്പെട്ടവരെയും ക്ഷേത്രത്തിന്റെ ട്രസ്റ്റികളായി നിയമിക്കാന്‍ പാടില്ല. ജസ്റ്റിസ് അനില്‍ കെ.നരേന്ദ്രന്‍ ജസ്റ്റിസ് പി.ജി അജിത്കുമാര്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

പൂക്കോട്ടുകാളികാവ് ക്ഷേത്രത്തില്‍ സജീവ രാഷ്ട്രീയക്കാരോ ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയിലെ ഔദ്യോഗിക പദവികള്‍ വഹിക്കുന്നവരോ അയോഗ്യരാണെന്ന മലബാര്‍ ദേവസ്വം ബോര്‍ഡിന്റെ വിജ്ഞാപനം അനുസരിച്ച് ചിലരെ പാരമ്പര്യ ട്രസ്റ്റിമാരായി നിയമിച്ചതിനെ ചോദ്യം ചെയ്തുള്ള ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് ഹൈക്കോടതി ഇക്കാര്യം വ്യക്തമാക്കിയത്.

യോഗ്യതയില്ലാത്തവരെയും വിശ്വാസ യോഗ്യതയില്ലാത്തവരെയും പാമ്പര്യേതര ട്രെസ്റ്റികളായി നിയമിക്കുന്നത് ഒഴിവാക്കുന്നതിനായി, നിയമനപടികള്‍ക്ക് മുമ്പ് ദേവസ്വം ബോര്‍ഡ് യോഗ്യത മാനദണ്ഡങ്ങള്‍ നിശ്ചയിക്കണമെന്ന് ഡിവിഷന്‍ ബെഞ്ച് നിര്‍ദ്ദേശിച്ചു. ക്ഷേത്രത്തില്‍ നിയമിതരായ മൂന്ന് പേര്‍ക്കും യോഗ്യതയില്ലെന്നും കഴിഞ്ഞ 20ന് കാലാവാധി പൂര്‍ത്തിയായതിനാല്‍ നിയമനം റദ്ദാക്കുന്നില്ലെന്നും കോടതി വ്യക്തമാക്കി.

അതേസമയം, പാര്‍ട്ടി ഭാരവാഹിത്വം ലഭിച്ചപ്പോള്‍ ട്രെസ്റ്റ് ബോര്‍ഡ് നേതൃത്വം ഒഴിഞ്ഞെന്ന് അശോക് കുമാര്‍, രതീഷ് എന്നിവരും ഡി വൈ എഫ് ഐ രാഷ്ട്രീയ സംഘടനയല്ലെന്നും പങ്കജാക്ഷനും വാദിച്ചു. പൂക്കോട്ട് കാളികാവ് ക്ഷേത്രത്തില്‍ സി പി എം ഡി വൈ എഫ് ഐ പ്രാദേശിക നേതാക്കളായ അശോക് കുമാര്‍, രതീഷ്, പങ്കജാക്ഷന്‍ എന്നിവരെ 2021 ല്‍ പാരമ്പര്യേതര ട്രസ്റ്റികളായി നിയമിച്ചതിനെതിരെ അനന്തനാരായണന്‍, പി എന്‍ ശ്രീരാമന്‍ എന്നിവരാണു കോടതിയിലെത്തിയത്.

മലബാര്‍ ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളിലെ പാരമ്പര്യേതര ട്രസ്റ്റി നിയമനം ചാത്തു അച്ഛന്‍ കേസിലെ വിധിയുടെ അടിസ്ഥാനത്തില്‍ നടപ്പാക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. സജീവ രാഷ്ട്രീയക്കാരോ ഭാരവാഹികളോ ട്രെസ്റ്റി നിയമനത്തിന് യോഗ്യരല്ലെന്നും നിയമിക്കപ്പെടുന്നവര്‍ ക്ഷേത്രത്തില്‍ പതിവായി വരുന്ന ഭക്തരും ക്ഷേത്ര പുരോഗതിക്കായി പ്രവര്‍ത്തിക്കാന്‍ സന്നദ്ധരാകണമെന്നും വ്യക്തമാക്കുന്നതായിരുന്നു ഈ കേസിലെ കോടതി വിധി.

മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴില്‍ 1340 ക്ഷേത്രങ്ങളാണുള്ളത്. ഇതില്‍ ട്രെസ്റ്റി ബോര്‍ഡിന്റെ ഭരണത്തിലുള്ള ക്ഷേത്രങ്ങളില്‍ പാരമ്പര്യേതര ട്രെസ്റ്റികളായി രാഷ്ട്രീയക്കാര്‍ നിയമിക്കപ്പെടുന്ന പതിവ് രീതിക്ക് തടയിടുന്നതാണ് ഹൈക്കോടതിയുടെ വിധി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+