കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രധാനമന്ത്രി നടപ്പാക്കുന്നത് ജനസംഘത്തിന്റെ അജണ്ട; രൂക്ഷ വിമർശനവുമായി ദേവഗൗഡ!

Google Oneindia Malayalam News

കോഴിക്കോട്: ഹിന്ദു രാഷ്ട്ര നിർമ്മാണത്തിനാണ് കേന്ദ്ര സർക്കാർ പ്രാധാന്യം നൽകുന്നതെന്ന് മുൻ പ്രധാനമന്ത്രി എച്ച്ഡി ദേവഗൗഡ. കശ്മീരില്‍ ആര്‍ട്ടിക്കിള്‍ 370 എടുത്തു മാറ്റിയത് ഇതിന്റെ ഭാഗമായിരുന്നു. പാര്‍ലമെന്റില്‍ ഭൂരിപക്ഷമുണ്ടെന്ന് കരുതി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ കഴിയുമെന്ന് കരുതരുത്. പ്രധാനമന്ത്രി നടപ്പാക്കുന്നത് ജനസംഘത്തിന്റെ അജണ്ടയാണെന്നും അദ്ദേഹം വ്യക്തമാക്കി.

പാര്‍ലമെന്റില്‍ പൗരത്വ ഭേദഗതിയെ എതിര്‍ക്കുന്ന പ്രതിപക്ഷ പാര്‍ട്ടികളുമായി യോജിച്ചാണ് ഇതുവരെ പ്രവര്‍ത്തിച്ചത്. അത് തുടരുമെന്നും എച്ച്ഡി ദേവഗൗഡ പറഞ്ഞു. രാജ്യംമുഴുവന്‍ പ്രക്ഷോഭ കലുഷിതമായിരിക്കുകയാണ്. വിദ്യാര്‍ത്ഥികള്‍ എല്ലാം പ്രക്ഷോഭത്തിലാണ്. ബിജെപി ഭരിക്കുന്ന കര്‍ണാടകയില്‍ പോലും ഒട്ടുമിക്ക ജില്ലകളിലും പ്രതിഷേധം ആളിക്കത്തുകയാണ്. എത്ര കാലമിത് നീണ്ടു നില്‍ക്കുമെന്ന് ആര്‍ക്കും പറയാന്‍ സാധിക്കില്ല, അദ്ദേഹം പറഞ്ഞു.

ലയന ചർച്ചകൾ

ലയന ചർച്ചകൾ


കേരളത്തിലെ ലയന ചര്‍ച്ച നടന്നുവരികയാണെന്നാണ് സംസ്ഥാന നേതാക്കളില്‍ നിന്ന് മനസിലാക്കുന്നത്. ദേശീയ തലത്തില്‍ ഇതുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ നടന്നിട്ടില്ല. എംപി വീരേന്ദ്രകുമാർ ഫോണിൽ വിളിച്ച് സംസാരിച്ചിരുന്നു. നേരിൽ കണ്ട് കാര്യങ്ങൾ സംസാരിച്ചിട്ടില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

രാജ്യത്തിന്റെ പല ഭാഗങ്ങളിലും പ്രതിഷേധം

രാജ്യത്തിന്റെ പല ഭാഗങ്ങളിലും പ്രതിഷേധം

അതേസമയം പൗരത്വ ഭേദഗതി ബില്ലുമായി ബന്ധപ്പെട്ട് രാജ്യ്തിന്റെ പലഭാഗത്തും വൻ പ്രതിഷേധമാണ് അരങ്ങേറുന്നത് . പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തെത്തുടര്‍ന്ന് ചരിത്രകാരന്‍ രാമചന്ദ്ര ഗുഹയെ പോലീസ് അറസ്റ്റ്അറസ്റ്റ് ചെയ്തു. ബംഗളൂരു ടൗൺ ഹാളിന് മുന്നിൽ പ്രതിഷേധിക്കാൻ എത്തിയപ്പോഴാണ് പോലീസ് നടപടി ഉണ്ടായത്. ഗാന്ധിജിയുടെ ചിത്രമുള്ള പോസ്റ്റര്‍ പിടിക്കുകയും ഭരണഘടനയെക്കുറിച്ച് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയും ചെയ്തതിനാണ് തന്നെ കസ്റ്റഡിയിലെടുത്തതെന്നാണ് രാമചന്ദ്ര ഗുഹ പറഞ്ഞത്.

തെലുങ്കാനയിൽ വിദ്യാർത്ഥികളെ അറസ്റ്റ് ചെയ്തു

തെലുങ്കാനയിൽ വിദ്യാർത്ഥികളെ അറസ്റ്റ് ചെയ്തു

പ്രതിഷേധത്തിനായി പുറപ്പെട്ട ഹൈദരാബാദ് കേന്ദ്ര സർവകലാശാലയിലെ നൂറോളം വിദ്യാർത്ഥികളെ തെലങ്കാന പോലീസും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മലയാളി വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവർ ഇപ്പോള്‍ മൊയ്നാബാദ് പോലീസ് സ്റ്റേഷനിലാണുള്ളത്. സമര സ്ഥലത്തേക്ക് പോകുകയായിരുന്ന ബസ് പോലീസ് പിടിച്ചെടുക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. പ്രതിഷേധത്തില്‍ പങ്കെടുക്കാനായി സര്‍വ്വകലാശാലയില്‍ നിന്ന് നഗരത്തിലേക്ക് പോകാന്‍ ബസ്സില്‍ കയറിയതായിരുന്നു വിദ്യാർത്ഥികൾ. വിദ്യാർ‌ത്ഥികൾ തന്നെയായിരുന്നു ബസ് ഏർപ്പാടാക്കിയത്.

ബസ് പിടിച്ചെടുത്തു

ബസ് പിടിച്ചെടുത്തു

ബസ് പുറപ്പെടാൻ തയ്യാറായി നിൽക്കുമ്പോൾ പോലീസുകാർ വന്ന് വാതിൽക്കൽ നിൽക്കുകയും തുടർന്ന് ബസിന്റെ നിയന്ത്രണം ഏറ്റെടുക്കുകയുമായിരുന്നു. പോലീസ് സ്റ്റേഷനില്‍ വിദ്യാര്‍ത്ഥികള്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്. ഹൈദരാബാദില്‍ എല്ലാ പ്രതിഷേധങ്ങൾക്കും വ്യാഴാഴ്ച വിലക്ക് ഏർ‌പ്പെടുത്തിയിരുന്നു. ഇതിന്റെ അടിസ്താനത്തിലാണ് വിദ്യാർത്ഥികളെ കസ്റ്റഡിയിലെടുത്തതെന്നാണ് പോലീസ് ഭാഷ്യം.

ദില്ലിയിൽ മെട്രോ സ്റ്റേഷനുകൾ അടച്ചു

ദില്ലിയിൽ മെട്രോ സ്റ്റേഷനുകൾ അടച്ചു

രാജ്യ തലസ്ഥാനത്ത് ജാമിയ മിലിയ വിദ്യാര്‍ഥികളും ഇടത് പാര്‍ട്ടികളും നടത്താനിരുന്ന മാര്‍ച്ചിന് ദില്ലി പോലീസ് അനുമതി നിഷേധിക്കുകായിരുന്നു. ഘര്‍ഷ സാധ്യത കണക്കിലെടുത്ത് ചെങ്കോട്ടയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. പ്രക്ഷോഭം തടയുന്നതിനുള്ള മുന്നൊരുക്കത്തിന്റെ ഭാഗമായി ഡല്‍ഹിയിലെ 14 മെട്രോ സ്‌റ്റേഷനുകള്‍ അടച്ചിട്ടുണ്ട്. ജാമിയ മിലിയ യൂണിവേഴ്‌സിറ്റി, ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റി, സെൻട്രൽ യൂണിവേഴ്സിറ്റി എന്നിവയ്ക്ക് സമീപമുള്ള മെട്രോ സ്റ്റേഷനുകളാണ് അടച്ചത്.

English summary
HD Deve Gowda against Citize Amendment Act
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X