കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പണിയെടുത്തില്ലെങ്കിലും കൂലി വേണം; ടെക്കികളെ സിഐടിയുക്കാര്‍ കയ്യേറ്റം ചെയ്തു...

  • By Vishnu
Google Oneindia Malayalam News

തിരുവനന്തപുരം: നോക്കുകൂലിയൊക്കെ സര്‍ക്കാര്‍ നിരോധിച്ചോട്ടെ, പക്ഷെ പണിയെടുക്കാതെ കൂലി വാങ്ങിക്കാനറിയാമെന്നാണ് ടെക്‌നോപാര്‍ക്കിന് മുന്നിലെ തൊഴിലാളി യൂണിയനുകള്‍ ഒന്നടങ്കം പറയുന്നത്. ടെക്‌നോപാര്‍ക്കില്‍ പുതിതായി തുടങ്ങിയ സ്റ്റാര്‍ട് അപ് കമ്പിനിയിലേക്ക് കസേരകളെത്തിച്ചതിനെച്ചൊല്ലിയുള്ള തര്‍ക്കം കയ്യേറ്റത്തിലെത്തി. നോക്കുകൂലി നല്‍കാത്തതിന് സിഐടിയുക്കാര്‍ ടെക്കികളെ തല്ലിയെന്ന് പരാതി.

തിങ്കളാഴ്ച വൈകിട്ടാണ് സംഭവം നടന്നത്. ടെക്‌നോപാര്‍ക്കില്‍ പുതിയതായി തുടങ്ങിയ കമ്പനിയിലേക്ക് എത്തി 200 എക്‌സിക്യൂട്ടിവ് കസേരകള്‍ ഇറക്കുന്നതിനെ ചൊല്ലിയായിരുന്നു തര്‍ക്കം. കസേരയെത്തിയത് കണ്ട് സിഐടിയു തൊഴിലാളികള്‍ വന്നു. ഒരു കസേരയ്ക്ക് 70 രൂപ വേണമെന്നായിരുന്നു അവരുടെ ആവശ്യം.

Techno park

തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ തീരുമാനപ്രകാരം 24 രൂപ വാങ്ങേണ്ടിടത്താണ് 70 രൂപ വാങ്ങി ടെക്കികളെ പിഴിയാന്‍ തൊഴിലാളികള്‍ ശ്രമിച്ചത്. ഇതോടെ തങ്ങള്‍ സ്വയം കസേരയിറക്കാമെന്ന് ടെക്കികള്‍ പറഞ്ഞു. പക്ഷെ കസേരയിറക്കിയാലും പണം നല്‍കേണ്ടിവരുമെന്നായിരുന്നു ചുമട്ട് തൊഴിലാളികളുടെ വാദം. പണം നല്‍കാനാവില്ലന്ന് പറഞ്ഞതോടെ ചുമട്ട് തൊഴിലാളികള്‍ മര്‍ദ്ദിക്കുകയാണെന്നാണ്‌പരാതി.

Read More; എടിഎം കവര്‍ച്ച നടത്തിയവരെ തിരിച്ചറിഞ്ഞു; മൂന്ന് പ്രതികളും റുമാനിയന്‍ സ്വദേശികള്‍...

ടെക്‌നോപാര്‍ക്കിലെ ചുമട്ട് തൊഴിലാളികള്‍ വന്‍തുകയാണ് ഈടാക്കുന്നതെന്ന് നേരത്തെയും പരാതിയുണ്ടായിരുന്നു. ഇക്കാര്യത്തില്‍ എല്ലാ തൊഴിലാളി യൂണിയനുകളും ഒറ്റക്കെട്ടാണ്. ഭരണാനുകൂല തൊഴിലാളി യൂണിയന്റെ നേതൃത്വത്തിലാണ് നോക്കുകൂലിയുടെ പേരില്‍ പീഡനം നടക്കുന്നത്.

ജോലി ചെയ്യാതെ കൂലിവാങ്ങരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയനടക്കം ആവര്‍ത്തിച്ച് ആവശ്യപ്പെടുന്നത്. എന്നാല്‍ സിഐടിയു അടക്കമുള്ള തൊവിലാളി സംഘടനകള്‍ ഇത് കേട്ടഭാഗം നടിക്കുന്നില്ലെന്നതാണ് വാസ്ഥവം. പുതിയ സംരഭകര്‍ വരുമ്പോവെല്ലാം ഇതാണ്‌ സ്ഥിതിയെങ്കില്‍ ആരും ടെക്‌നോപാര്‍ക്കിലേക്ക് സ്റ്റാര്‍ട് അപ്പുകളുമായി എത്തില്ല. വിഷയത്തില്‍ തൊഴില്‍മന്ത്രി ഇടപെട്ട് പരിഹാരം കാണണമെന്നാണ് ടെക്കികളുടെ ആവശ്യം.

Read More: ഒരാളുടെ തലതല്ലിപ്പൊളിച്ച് നൂറു രൂപ ഈടാക്കാന്‍ വിഡ്ഢിയല്ല; പോലീസുകാരന്‍റെ ഫേസ്ബുക്ക് പോസ്റ്റ്...

വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം [email protected]

English summary
head loading unions troubles startups in Thiruvananthapuram techno park.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X