കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശിരോവസ്ത്രം: പര്‍ദ്ദയണിഞ്ഞ് സിന്ധു ജോയുടെ പ്രതിഷേധം

Google Oneindia Malayalam News

കൊച്ചി: ഒരു ദിവസം ശിരോവസ്ത്രം ധരിയ്ക്കാത്തതുകൊണ്ട് വിശ്വാസം നഷ്ടപ്പെടില്ലെന്നാണ് സുപ്രീം കോടതി പറഞ്ഞത്. വെറുതേ പറഞ്ഞതല്ല, പ്രവേശന പരീക്ഷയില്‍ കോപ്പിയടി തടയാനുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളുടെ ഭാഗമായായിരുന്നു ആ പരാമര്‍ശം.

ശിരോവസ്ത്രം ധരിച്ചുവരുന്നവരാരും തന്നെ കോപ്പിയടിക്കില്ലെന്ന് ഉറപ്പ് പറയാന്‍ പറ്റാത്ത സാഹചര്യത്തില്‍ ഇത്തരം ഒരു നിര്‍ദ്ദശത്തില്‍ വലിയ കുഴപ്പമൊന്നും ഇല്ലെന്നാണ് പൊതുഭാഷ്യം. എന്നാല്‍ ഇതിനെതിരെ ന്യൂനപക്ഷ മത സംഘടനകളാണ് ഏറ്റവും അധികം രംഗത്ത് വന്നിരിയ്ക്കുന്നത്.

Sindhu Joy

എസ്എഫ്‌ഐയുടെ മുന്‍ സംസ്ഥാന പ്രസിഡന്റും സിപിഎമ്മിന്‍ തിരുവനന്തപുരം ജില്ലാ കമ്മിറ്റി മുന്‍ അംഗവും പിന്നീട് കോണ്‍ഗ്രസ്സുകാരിയും ഒക്കെ ആയ സിന്ധു ജോയും ഇപ്പോള്‍ പ്രതിഷേധവുമായി രംഗത്ത് വന്നിട്ടുണ്ട്. ഫേസ്ബുക്കിലാണ് സിന്ധുവിന്റെ പ്രതിഷേധം.

ഞാൻ ശിരോവസ്ത്രം അണിഞാൽ ദേ ഇങ്ങനെ ഇരിക്കും.... (ഒരു ദിവസം ശിരോ വസ്ത്രം ധരിക്കാത്തത് കൊണ്ട് വിശ്വാസം നഷ്ട്ടപെടില്ലെന്ന സുപ്രീംകോടതി പ്രസ്താവനക്കെതിരെ പ്രതിഷേധിക്കുക)

Posted by Sindhu Joy on Saturday, 25 July 2015

'ഞാന്‍ ശിരോവസ്ത്രം അണിഞ്ഞാല്‍ ദേ ഇങ്ങനെ ഇരിയ്ക്കും... (ഒരു ദിവസം ശിരോവസ്ത്രം ധരിയ്ക്കാത്തതുകൊണ്ട് വിശ്വാസം നഷ്ടപ്പെടില്ലെന്ന സുപ്രീം കോടതി പ്രസ്താവനയ്‌ക്കെതിരെ പ്രതിഷേധിയ്ക്കുക)' എന്നാണ് സിന്ധുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ഒരു പര്‍ദ്ദയണിഞ്ഞുള്ള ചിത്രമാണ് പോസ്റ്റ് ചെയ്തിട്ടുള്ളത്.

എന്തായാലും സിന്ധുവിന്റെ പോസ്റ്റ് ഇപ്പോള്‍ ഫേസ്ബുക്കില്‍ വൈറല്‍ ആയിക്കൊണ്ടിരിയ്ക്കുകയാണ്. പതിനയ്യായിരത്തിലധികം ലൈക്കുകളാണ് കിട്ടിയിട്ടുള്ളത്. രണ്ടായിരത്തി മുന്നൂറിലധികം പേര്‍ ഷെയര്‍ ചെയ്തിട്ടുമുണ്ട്.

English summary
Head Scarf controversy: Sindhu Joy expresses protest on Facebook
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X