വയനാട്ടില്‍ വയോജനങ്ങള്‍ക്ക് മാത്രമായി ഹെല്‍ത്ത് ക്ലബ്ബ്; നൂതന പദ്ധതിയുമായി മുട്ടില്‍ ഗ്രാമപഞ്ചായത്ത്
കല്‍പ്പറ്റ: വയനാട്ടില്‍ വയോജനങ്ങള്‍ക്ക് മാത്രമായി ഹെല്‍ത്ത് ക്ലബ്ബൊരുക്കി ശ്രദ്ധേയമാവുകയാണ് മുട്ടില്‍ ഗ്രാമപഞ്ചായത്ത്. ഷുഗര്‍, കൊളസ്ട്രോള്‍, രക്തസമ്മര്‍ദ്ദം എന്നിങ്ങനെയുള്ള ജീവിതശൈലി രോഗങ്ങളെല്ലാം തന്നെ ഏറ്റവുമധികം ബുദ്ധിമുട്ടിക്കുന്നത് വയോജനങ്ങളെയാണ്. ഇതിന് പരിഹാരം കാണുകയെന്ന ലക്ഷ്യത്തോടെയാണ് മുട്ടില്‍ ഗ്രാമപഞ്ചായത്ത് ഇത്തരത്തിലൊരു നൂതന പദ്ധതിക്ക് തുടക്കം കുറിച്ചത്. പഞ്ചായത്തിന്റെ വാര്‍ഷികപദ്ധതിയില്‍ ഉള്‍പ്പെടുത്തി 3.45 ലക്ഷം രൂപ ചെലവിട്ടാണ് ഹെല്‍ത്ത് ക്ലബ്ബ് സ്ഥാപിച്ചത്.

വയോജനങ്ങള്‍ക്ക് മാത്രമായുള്ള ഹെല്‍ത്ത് ക്ലബ്ബ് മുട്ടില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.എം നജീം ഉദ്ഘാടനം ചെയ്യുന്നു
1,75,204 രൂപയുടെ വ്യായാമ ഉപകരണങ്ങളാണ് ഹെല്‍ത്ത് ക്ലബ്ബില്‍ സജ്ജമാക്കിയിരിക്കുന്നത്. ഉപകരണങ്ങള്‍ പരിശീലിപ്പിക്കുന്നതിനും യോഗ പരിശീലനത്തിനുമായി പ്രത്യേക പരിശീലനം നേടിയ ഇന്സട്രക്ടര്മാരുമുണ്ടാവും. പ്രതിമാസം 7,000 രൂപ നിരക്കിലാണ് ഇത്തരത്തില്‍ ഇന്‍സ്ട്രക്ടര്‍മാരെ നിയമിച്ചിരിക്കുന്നത്. ഹെല്ത്ത്ക്ലബ്ബിലെത്തുന്ന വയോജനങ്ങള്‍ക്ക് ഡോക്ടറുടെ നിര്‍ദേശപ്രകാരം പോഷകസമ്പുഷ്ടമായ ആഹാരങ്ങള്‍ നല്‍കുന്നതിനായി ഒരു ലക്ഷം രൂപയും പഞ്ചായത്ത് വകയിരുത്തിയിട്ടുണ്ട്.
ഡോക്ടറുടെ ശുപാര്‍ശ പ്രകാരം വയോജനങ്ങള്‍ക്ക് ഉപയോഗിക്കാന്‍ അനുയോജ്യമായ തരത്തിലുള്ള എലിപ്റ്റിക്കല്‍ ഇഎല്‍20, സൈക്കിള്‍ ആര്‍ബി20, ട്രെഡ്മില് ടി.എം.20, ഡംബെല്സ് എന്നീ ഉപകരണങ്ങളും ഹെല്‍ത്ത് ക്ലബ്ബില്‍ സജ്ജമാക്കിയിട്ടുണ്ട്. സ്നേഹ സ്പര്‍ശം എന്ന പേരില്‍ നടപ്പിലാക്കിയ പദ്ധതി പ്രകാരം പരിശീലനം ലഭിച്ച വനിതകള്‍ വീടുകള്‍ തോറും സന്ദര്‍ശിച്ച് ബ്ലഡ് പ്രഷര്‍, ഷുഗര്‍ എന്നിവ പരിശോധിക്കുകയും, വ്യായാമം ആവശ്യമായ വയോജനങ്ങളെ ഹെല്‍ത്ത് ക്ലബ്ബിലേക്ക് ശുപാര്‍ശ ചെയ്യുകയും ചെയ്യും. ഇങ്ങനെയെത്തുന്ന വയോജനങ്ങളുടെ ബി.പി., ഷുഗര്‍ എന്നിവ പരിശോധിച്ച് അവര്‍ക്കായി പ്രത്യേകം തയ്യാറാക്കിയ രജിസ്റ്ററില്‍ രേഖപ്പെടുത്തും. പഞ്ചയത്തിന്റെ കീഴിലുള്ള അലോപ്പതി, ഹോമിയോ, ആയുര്‍വ്വേദ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ മാസത്തില്‍ ഒരിക്കല്‍ മെഡിക്കല്‍ ക്യാമ്പുകളും സംഘടിപ്പിക്കും. ഇവര്‍ക്ക് ആവശ്യമായ മരുന്ന് വിതരണവും നടത്തും. ഹെല്‍ത്ത് ക്ലബ്ബിലേക്ക് മുട്ടില്‍ നോര്‍ത്തില്‍ നിന്നും 25 പേര് അടങ്ങുന്ന ആദ്യ ബാച്ച് 8 മുതല്‍ 11.30 വരേയും മുട്ടില്‍ സൗത്തില്‍ നിന്നും രജിസ്റ്റര്‍ ചെയ്ത 25 പേര് അടങ്ങുന്ന രണ്ടാമത്തെ ബാച്ച് 2.30 മുതല്‍ 5.30 വരേയും വ്യായാമം ചെയ്യാനുള്ള സൗകര്യം ഒരുക്കിക്കഴിഞ്ഞു. ജില്ലയില്‍ ആദ്യമായാണ് ഒരു പഞ്ചായത്ത് വയോജനങ്ങള്‍ക്ക് മാത്രമായി ഹെല്‍ത്ത് ക്ലബ്ബ് ഒരുക്കുന്നത്. ഹെല്‍ത്ത് ക്ലബ്ബ് പ്രവര്‍ത്തനോദ്ഘാടനം മുട്ടില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.എം നജീം നിര്‍വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് എന്‍.ബി ഫൈസല്‍ അദ്ധ്യക്ഷത വഹിച്ചു.
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications