ദേഹാസ്വസ്ഥം; മഹാകവി അക്കിത്തത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
തൃശ്ശൂർ; ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് മഹാകവി അക്കിത്തം അച്യുതന്‍ നമ്പൂതിരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച രാത്രി മുതല്‍ മൂത്ര തടസ്സം കഠിനമായതോടെ തൃശൂർ ഹൈടെക് ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു. ആരോഗ്യ സ്ഥിതിയിൽ ആശങ്കയുള്ളതിനാൽ അദ്ദേഹത്തെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയിരിക്കുകയാണ്.
ഇക്കഴിഞ്ഞ സെപ്തംബർ 24 നാണ് അക്കിത്തം അച്യുതൻ നമ്പൂതിരിയ്ക്ക് ജ്ഞാനപീഠ പുരസ്‌കാരം സമ്മാനിച്ചത്. 2019-ലെ ജ്ഞാനപീഠ പുരസ്‌കാരത്തിനാണ് അക്കിത്തം അര്‍ഹനായത്. കഴിഞ്ഞ ദിവസം പുതൂർ പുരസ്‌കാരവും അദ്ദേഹം ഏറ്റുവാങ്ങിയിരുന്നു.













Click it and Unblock the Notifications