കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആര്‍ടിപിസിആര്‍ പരിശോധനയ്ക്കുള്ള മാര്‍ഗനിര്‍ദേശം പുതുക്കി ആരോഗ്യ വകുപ്പ്!!

Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍, സ്വകാര്യ, മൊബൈല്‍, സ്റ്റാറ്റിക് ലബോറട്ടറികളില്‍ നടത്തുന്ന ആര്‍ടിപിസിആര്‍ പരിശോധനയ്ക്കുള്ള മാര്‍ഗനിര്‍ദേശം ആരോഗ്യ വകുപ്പ് പുതുക്കി. നിലവില്‍ സര്‍ക്കാര്‍, അംഗീകൃത സ്വകാര്യ ലാബുകളില്‍ ആര്‍ടിപിസിആര്‍ പരിശോധന നടക്കുന്നുണ്ടെങ്കിലും പരിശോധനകള്‍ കൂടുതല്‍ ഊര്‍ജസ്വലമാക്കുന്നതിന് വേണ്ടിയാണ് മാര്‍ഗനിര്‍ദേശങ്ങള്‍ പുതുക്കിയത്.

1

സര്‍ക്കാര്‍ ലാബുകളുടെ പരിശോധനാശേഷിക്കപ്പുറം ആര്‍.ടി.പി.സി.ആര്‍. പരിശോധനകള്‍ക്കായി വന്നാല്‍ അംഗീകൃത സ്വകാര്യ ലാബുകളില്‍ പരിശോധനയ്ക്കായി അയ്ക്കാവുന്നതാണ്. എയര്‍പോര്‍ട്ടിലെ അന്തര്‍ദേശീയ യാത്രക്കാരുടെ ആര്‍.ടി.പി.സി.ആര്‍. പരിശോധന സര്‍ക്കാര്‍ സൗജന്യമാക്കിയിരുന്നു. ഈ സേവനം നല്‍കുന്ന അംഗീകൃത ലാബുകള്‍ക്ക് എല്ലാ ചെലവുകളും ഉള്‍പ്പെടെ 448 രൂപ നിരക്കില്‍ റീ ഇമ്പേഴ്സ് ചെയ്യുന്നതാണ്. ഈ ലാബുകളെല്ലാം 24 മണിക്കൂറിനകം തന്നെ പരിശോധന നടത്തി വിവരം അപ് ലോഡ് ചെയ്യേണ്ടതാണ്.

കോവിഡ് തീവ്രതയുള്ള പ്രദേശങ്ങളില്‍ വേഗത്തില്‍ പരിശോധന നടത്തി രോഗമുള്ളവരെ കണ്ടെത്തുന്നതിനായാണ് കെ.എം.എസ്.സി.എല്‍. മുഖേന ആര്‍ടിപിസിആര്‍ മൊബൈല്‍ ലബോറട്ടറികള്‍ സ്ഥാപിച്ചത്. ജില്ലകളില്‍ സ്പോട്ടുകള്‍ നിര്‍ണയിച്ചാണ് മൊബൈല്‍ ലബോറട്ടികള്‍ പ്രവര്‍ത്തിക്കുന്നത്. എയര്‍പോര്‍ട്ട്, കണ്ടൈന്‍മെന്റ് സോണുകള്‍, ക്ലസ്റ്ററുകള്‍, ജോലി സ്ഥലങ്ങള്‍, പ്രൈമറി കോണ്ട്ക്ട് ഉള്ള പ്രദേശങ്ങള്‍ എന്നിവിടങ്ങളിലാണ് മൊബൈല്‍ ലബോറട്ടറികളുടെ സേവനം ലഭ്യമാകുന്നത്.

സാമ്പിള്‍ എടുക്കുന്നത് മുതല്‍ പരിശോധന, റിസള്‍ട്ട് അപ് ലോഡ്, വേസ്റ്റ് മാനേജ്മെന്റ് എന്നിവയിലെല്ലാം കൃത്യമായ മാര്‍ഗനിര്‍ദേശം പാലിക്കേണ്ടതാണ്. 24 മണിക്കൂറിനകം പരിശോധനാഫലം അപ് ലോഡ് ചെയ്യണം. പോസിറ്റീവാണെങ്കില്‍ എത്രയും വേഗം അറിയിക്കുകയും സര്‍വയലന്‍സ് ടീം അവരെ ഏറ്റെടുക്കയും വേണം. ആര്‍.ടി.പി.സി.ആര്‍. പരിശോധനയ്ക്കായി എല്ലാ ചെലവുകളും ഉള്‍പ്പെടെ മൊബൈല്‍ ലബോറട്ടറികള്‍ 448 രൂപ മാത്രമേ വാങ്ങാന്‍ പാടുള്ളൂ.

English summary
health departement udpated rtpcr guidelines in kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X