കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പക്ഷിപ്പനി: ബുള്‍സ് ഐ കഴിയ്ക്കരുതെന്ന് നിര്‍ദ്ദേശം, വില്‍പ്പനയും വിലക്കി

  • By Meera Balan
Google Oneindia Malayalam News

കൊച്ചി: സംസ്ഥാനത്ത് പലയിത്തും പക്ഷിപ്പനി കണ്ടെത്തിയ സാഹചര്യത്തില്‍ ബുള്‍സ് ഐ വില്‍ക്കരുതെന്ന് കൊച്ചിയിലെ ഹോട്ടലുകള്‍ക്ക് ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശം. പക്ഷിപ്പനി പടരുമെന്ന സാഹചര്യത്തിലാണ് പാതി വേവിച്ച മുട്ടയ്ത്ത് നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. പനി മാറുന്നത് വരെ ഇത്തരത്തിലുള്ള മുട്ട കഴിയ്ക്കരുതെന്നാണ് ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശം.

വാട്ടിയ മുട്ട, ഒരു വശം മാത്രം വെന്ത ഓംലെറ്റ് എന്നിവയും കഴിയ്ക്കാന്‍ പാടില്ല. മുട്ടത്തോട്, വെള്ള, മഞ്ഞ എന്നിവയില്‍ വൈറസ് ബാധയുണ്ടാകും. 56 ഡിഗ്രി സെല്‍ഷയ്‌സില്‍ മൂന്ന് മണഇയ്ക്കൂറോ, 70 ഡിഗ്രി സെല്‍ഷ്യസില്‍ പതിനഞ്ച് മിനിട്ടോ, അറുപത് ഡിഗ്രി സെല്‍ഷ്യസില്‍ അരമണിയ്ക്കൂരോ ചൂടാക്കിയിാല്‍ മാത്രമേ എച്ച്5എന്‍1 വൈറസ് നശിയ്ക്കൂ. ഇറച്ചിയും ഈ അളവില്‍ പാകം ചെയ്യണം. എന്നിരുന്നാലും പാകം ചെയ്യുന്നയാളിന് രോഗം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.

Bulls Eye

ഈ സാഹചര്യം പരിഗണിച്ചാണ് ഭക്ഷണ സാധനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയത് . ഫാമുകളില്‍ കോഴികളേയും താറാവിനേയും കൈകാര്യം ചെയയ്ുന്നവര്‍ക്ക് പ്രതിരോധ മരുന്ന് നല്‍കുകയും ചെയ്യും. കോലഞ്ചേരിയില്‍ കോഴിക്കുഞ്ഞുങ്ങള്‍ ചത്തത് ദഹനക്കേടിനെ തുടര്‍ന്നാണെന്ന്് പരിശോധനയില്‍ കണ്ടെത്തി.

English summary
Health department impose restrictions on Bulllseye egg
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X