കേരളത്തില്‍ എബോള രോഗി....? അമേരിക്കന്‍ മലയാളി നീരീക്ഷണത്തില്‍
പത്തനംതിട്ട: ലോകത്തെ ഭീതിയുടെ നിഴലിലാക്കിയ എബോള കേരളത്തിലേക്കും എത്തിയോ... ആരോഗ്യ വിദഗ്ധര്‍ ഇത്തരം ഒരു ആശങ്കയിലാണ്. ഇത് സംബന്ധിച്ച് നിരീക്ഷണം തുടരുകയാണ്.
പത്തനംതിട്ട ജില്ലയില്‍ അമേരിക്കയില്‍ നിന്ന് മടങ്ങിയെത്തിയ ഒരു യുവാവിന് രോഗ ബാധയുണ്ടോ എന്ന സംശയത്തിലാണ് ആരോഗ്യവകുപ്പ്. യുവാവ് രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചിരുന്നു എന്നാണ് വിവരം.

രോഗബാധയുള്ളതായി സംശയിക്കുന്ന വ്യക്തിയുടെ വിശദാംശങ്ങള്‍ ആരോഗ്യ വകുപ്പ് പുറത്ത് വിട്ടിട്ടില്ല. രഹസ്യം വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് നീരീക്ഷണം തുടങ്ങിയിട്ടുള്ളത്. അന്വേഷണത്തിന് പോലീസ് സഹായവും തേടിയിട്ടുണ്ടെന്ന് മംഗളം ദിനപത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.
ലോകം ഏറെ ഭീതിയോടെയാണ് എബോളയെ കാണുന്നത്. പശ്ചിമാഫ്രിക്കയില്‍ രോഗം പടര്‍ന്ന് പിടിച്ചുകൊണ്ടിരിക്കുകയാണ്. ആയിരക്കണക്കിന് ആളുകളാണ് ഇതുവരെ മരിച്ചിട്ടുള്ളത്. അമേരിക്കയില്‍ ഒരു ഡോക്ടര്‍ക്കും അടുത്തിടെ രോഗം സ്ഥിരീകരിച്ചിരുന്നു.
നിലവില്‍ ഇന്ത്യയില്‍ രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. വിമാനത്താവളങ്ങളിലെല്ലാം നിരീക്ഷണ സംവിധാനങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്. രോഗ ബാധ സംശയിക്കുന്ന യുവാവ് അമേരിക്കയില്‍ നിന്ന് മടങ്ങിയിട്ട് കുറച്ച് ദിവസങ്ങളായി എന്നാണ് വിവരം .












Click it and Unblock the Notifications