മന്ത്രി ശൈലജക്കെതിരായ ആരോപണം; സിപിഎം നേതൃത്വം താക്കീത് ചെയ്തേക്കും
തിരുവനന്തപുരം: ഒരു കമ്യൂണിസ്റ്റ് മന്ത്രിയെന്ന നിലയില്‍ മാതൃകയാകേണ്ടുന്നയാള് സര്‍ക്കാര്‍ സൗകര്യങ്ങള്‍ ദുരുപയോഗം ചെയ്ത സംഭവത്തില്‍ മന്ത്രി കെ കെ ശൈലജക്കെതിരെ പാര്‍ട്ടി തലത്തില്‍ നടപടിയുണ്ടായേക്കുമെന്ന് റിപ്പോര്‍ട്ട്. എതിരാളികള്‍ക്ക് വടി കൊടുക്കുന്ന രീതിയിലുള്ള ഇത്തരം പ്രവര്‍ത്തികള്‍ ആവര്‍ത്തിക്കരുതെന്ന് മന്ത്രിയെ താക്കീത് ചെയ്തേക്കുമെന്നാണ് സൂചന.
തനിക്കെതിരായ ആരോപണം അടിസ്ഥാന രഹിതമാണെന്നുകാട്ടി മന്ത്രിയുടെ ഓഫീസില്‍ നിന്നും വിശദീകരണം വന്നിട്ടുണ്ടെങ്കിലും ഇത് ഒരു കമ്യൂണിസ്റ്റ്കാരന് ചേര്‍ന്നതല്ലെന്നാണ് ആക്ഷേപം. ലളിത ജീവിതത്തിലൂന്നി മറ്റുള്ളവര്‍ക്ക് മാതൃകയാകേണ്ടുന്നവര് സര്‍ക്കാര്‍ ഖജനാവിലെ പണം ആഡംബരത്തിന് ഉപയോഗിക്കുന്നത് ന്യായീകരിക്കാനാകില്ലെന്നും നേതാക്കള്‍ പറയുന്നു.

മന്ത്രിക്കെതിരെ സോഷ്യല്‍ മീഡിയയിലും പാര്‍ട്ടി പ്രവര്‍ത്തകര്‍ തന്നെ പ്രതികരിച്ചിട്ടുണ്ട്. പാവപ്പെട്ടവരുടെ പാര്‍ട്ടി എന്ന് അവകാശപ്പെടുന്ന കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതാക്കള്‍ സര്‍ക്കാര്‍ പണം ദുര്‍വ്യയം ചെയ്യുന്ന രീതിക്കെതിരെയാണ് വിമര്‍ശനം വ്യാപകമായത്. ആരോഗ്യമന്ത്രിയായിട്ടും സ്വകാര്യ ആശുപത്രിയില്‍ ചികിത്സിക്കുകയും ആ പണം റീ ഇമ്പേഴ്സ് ചെയ്യുകയും ചെയ്തത് ആരോപണത്തിന്റെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നു.
ബിജെപിയും കോണ്‍ഗ്രസും സര്‍ക്കാരിനെതിരെ മന്ത്രി ശൈലജയുടെ വിഷയം ആയുധമാക്കുന്നുണ്ട്. മന്ത്രിയുടെ നടപടി ഏതെങ്കിലും തരത്തില്‍ നിയമ വിരുദ്ധമല്ലെങ്കിലും വലിയ തുക നല്കി കണ്ണട വാങ്ങിയതും ആശുപത്രിയില്‍ വന്‍ തുക നല്കി ചികിത്സയില്‍ കഴിഞ്ഞതുമാണ് പാര്‍ട്ടിക്ക് അംഗീകരിക്കാന്‍ കഴിയാത്തത്. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് തന്നെ ഭാവിയില്‍ ഇത്തരം കാര്യങ്ങള്‍ ശ്രദ്ധ പുലര്‍ത്തണമെന്ന് മന്ത്രിക്ക് നിര്‍ദ്ദേശം നല്‍കിയതായും റിപ്പോര്‍ട്ടുണ്ട്.
-
ജി സുധാകരൻ സിപിഎം വിട്ടു, സ്വതന്ത്രനായി മത്സരിക്കും; 'കോൺഗ്രസിന്റെയോ ബിജെപിയുടെയോ പിന്തുണ തേടില്ല' -
'മോഹൻലാലിൽ നിന്ന് സംഘികൾക്ക് മണ്ടയ്ക്ക് അടി കിട്ടി, ആദ്യം വെറുക്കപ്പെട്ടവൻ, ഇപ്പോൾ വാഴ്തപ്പെട്ടവൻ' -
ഈ പാനീയം ദിവസവും ശീലമാക്കൂ; ഹൃദയത്തെ സുരക്ഷിതമാക്കാം -
ജി സുധാകരനുമായി സഹകരിക്കുന്നതിൽ ആശയക്കുഴപ്പം, മുകുന്ദനിൽ താൽപര്യമില്ല; കോൺഗ്രസിന് തലവേദന -
മമ്മൂട്ടിക്കൊപ്പം അടിയുറച്ച കോൺഗ്രസുകാർ, സിപിഎമ്മിനെക്കൊണ്ട് ഒരു ഗുണവുമുണ്ടായിട്ടില്ല,ഇനി ടാർജറ്റ് സുരേഷ് ഗോപി -
എം എം മണി ഇടുക്കിയിലെ ‘ശൂ’ എന്ന് ജി സുധാകരൻ, പാർട്ടി വിട്ടാൽ സുധാകരൻ തീർന്നെന്ന് മണി -
'സുധാകരൻ ഇഫക്ട്'; പുന്നപ്രയിൽ 'വർഗ്ഗവഞ്ചകൻ' പോസ്റ്ററുകൾ വ്യാപകം -
സുധാകരനെതിരെ 'കുലംകുത്തി, വർഗവഞ്ചകൻ' ബാനർ; വീടിന് പോലീസ് കാവൽ! -
എല്ലാം നാടകമെന്ന് എച്ച് സലാം, സുധാകരൻ നിയമസഭയിൽ വേണമെന്ന് ചെന്നിത്തല; നീക്കങ്ങൾ നിരീക്ഷിച്ച് കോൺഗ്രസ് -
സുധാകരന്റെ മനസ്സ് കുറ്റബോധം കൊണ്ട് തകരുമെന്ന് എകെ ബാലൻ, ഇനിയും വിസ്മയങ്ങള്‍ ഉണ്ടാകുമെന്ന് വിഡി സതീശന് -
ശബരിമല യുവതീപ്രവേശനം; സർക്കാർ നിലപാട് മാറ്റിയിട്ടില്ലെന്ന് എംവി ഗോവിന്ദൻ -
സ്വര്‍ണം വീണ്ടും കുറഞ്ഞു; സ്വര്‍ണവില ഏറ്റവും താഴ്ന്ന നിരക്കിലേക്ക്, ഇന്നത്തെ പവന് വില അറിയാം












Click it and Unblock the Notifications