കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മന്ത്രി ശൈലജക്കെതിരായ ആരോപണം; സിപിഎം നേതൃത്വം താക്കീത് ചെയ്‌തേക്കും

  • By Anwar Sadath
Google Oneindia Malayalam News

തിരുവനന്തപുരം: ഒരു കമ്യൂണിസ്റ്റ് മന്ത്രിയെന്ന നിലയില്‍ മാതൃകയാകേണ്ടുന്നയാള്‍ സര്‍ക്കാര്‍ സൗകര്യങ്ങള്‍ ദുരുപയോഗം ചെയ്ത സംഭവത്തില്‍ മന്ത്രി കെ കെ ശൈലജക്കെതിരെ പാര്‍ട്ടി തലത്തില്‍ നടപടിയുണ്ടായേക്കുമെന്ന് റിപ്പോര്‍ട്ട്. എതിരാളികള്‍ക്ക് വടി കൊടുക്കുന്ന രീതിയിലുള്ള ഇത്തരം പ്രവര്‍ത്തികള്‍ ആവര്‍ത്തിക്കരുതെന്ന് മന്ത്രിയെ താക്കീത് ചെയ്‌തേക്കുമെന്നാണ് സൂചന.

 ബിറ്റ്‌കോയിന്‍; അമിതാഭ് ബച്ചന്റെയും മകന്റെയും നിക്ഷേപ വാര്‍ത്ത ചതിക്കുഴിയോ? ബിറ്റ്‌കോയിന്‍; അമിതാഭ് ബച്ചന്റെയും മകന്റെയും നിക്ഷേപ വാര്‍ത്ത ചതിക്കുഴിയോ?

തനിക്കെതിരായ ആരോപണം അടിസ്ഥാന രഹിതമാണെന്നുകാട്ടി മന്ത്രിയുടെ ഓഫീസില്‍ നിന്നും വിശദീകരണം വന്നിട്ടുണ്ടെങ്കിലും ഇത് ഒരു കമ്യൂണിസ്റ്റ്കാരന് ചേര്‍ന്നതല്ലെന്നാണ് ആക്ഷേപം. ലളിത ജീവിതത്തിലൂന്നി മറ്റുള്ളവര്‍ക്ക് മാതൃകയാകേണ്ടുന്നവര്‍ സര്‍ക്കാര്‍ ഖജനാവിലെ പണം ആഡംബരത്തിന് ഉപയോഗിക്കുന്നത് ന്യായീകരിക്കാനാകില്ലെന്നും നേതാക്കള്‍ പറയുന്നു.

cpm

മന്ത്രിക്കെതിരെ സോഷ്യല്‍ മീഡിയയിലും പാര്‍ട്ടി പ്രവര്‍ത്തകര്‍ തന്നെ പ്രതികരിച്ചിട്ടുണ്ട്. പാവപ്പെട്ടവരുടെ പാര്‍ട്ടി എന്ന് അവകാശപ്പെടുന്ന കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതാക്കള്‍ സര്‍ക്കാര്‍ പണം ദുര്‍വ്യയം ചെയ്യുന്ന രീതിക്കെതിരെയാണ് വിമര്‍ശനം വ്യാപകമായത്. ആരോഗ്യമന്ത്രിയായിട്ടും സ്വകാര്യ ആശുപത്രിയില്‍ ചികിത്സിക്കുകയും ആ പണം റീ ഇമ്പേഴ്‌സ് ചെയ്യുകയും ചെയ്തത് ആരോപണത്തിന്റെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നു.

ബിജെപിയും കോണ്‍ഗ്രസും സര്‍ക്കാരിനെതിരെ മന്ത്രി ശൈലജയുടെ വിഷയം ആയുധമാക്കുന്നുണ്ട്. മന്ത്രിയുടെ നടപടി ഏതെങ്കിലും തരത്തില്‍ നിയമ വിരുദ്ധമല്ലെങ്കിലും വലിയ തുക നല്‍കി കണ്ണട വാങ്ങിയതും ആശുപത്രിയില്‍ വന്‍ തുക നല്‍കി ചികിത്സയില്‍ കഴിഞ്ഞതുമാണ് പാര്‍ട്ടിക്ക് അംഗീകരിക്കാന്‍ കഴിയാത്തത്. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ തന്നെ ഭാവിയില്‍ ഇത്തരം കാര്യങ്ങള്‍ ശ്രദ്ധ പുലര്‍ത്തണമെന്ന് മന്ത്രിക്ക് നിര്‍ദ്ദേശം നല്‍കിയതായും റിപ്പോര്‍ട്ടുണ്ട്.

English summary
Health Minister denies allegation of forging document
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X