കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേന്ദ്രത്തെ തള്ളി ആരോഗ്യമന്ത്രി: ആഭ്യന്തര വിമാനങ്ങളിൽ വരുന്നവർക്കും 14 ദിവസം ക്വാറന്റൈൻ നിർബന്ധം!!

Google Oneindia Malayalam News

തിരുവനന്തപുരം: രാജ്യത്ത് ആഭ്യന്തര വിമാന സർവീസ് ആരംഭിക്കാനിരിക്കെ പുതിയ നിർദേശവുമായി ആരോഗ്യമന്ത്രി കെ കെ ഷൈലജ. ആഭ്യന്തര വിമാനങ്ങളിൽ വരുന്നവർക്കും സംസ്ഥാനത്ത് 14 ദിവസത്തെ ക്വാറന്റൈൻ നിർബന്ധമാണെന്നാണ് മന്ത്രി അറിയിച്ചിട്ടുള്ളത്. ഇതര സംസ്ഥാനങ്ങളിൽ നിന്ന് വരുന്നവരെ ഹോം ക്വാറന്റൈനിൽ താമസിപ്പിക്കാനാണ് സർക്കാർ തീരുമാനിച്ചതെന്ന് വ്യക്തമാക്കിയ മുഖ്യമന്ത്രി വിമാനത്തിലോ കാറിലോ ട്രെയിനിലോ വന്നാലും ഈ ചട്ടത്തിൽ മാറ്റമില്ലെന്നാണ് അറിയിച്ചിട്ടുള്ളത്.

ഇന്ത്യൻ ഹൈക്കമ്മീഷൻ അനുമതി ലഭിച്ചിട്ടും ടിക്കറ്റ് ലഭിച്ചില്ല: വിദേശത്ത് കുടുങ്ങി മലയാളികൾഇന്ത്യൻ ഹൈക്കമ്മീഷൻ അനുമതി ലഭിച്ചിട്ടും ടിക്കറ്റ് ലഭിച്ചില്ല: വിദേശത്ത് കുടുങ്ങി മലയാളികൾ

വിമാനസർവീസ് പുനനാരംഭിക്കെ ആഭ്യന്തര വിമാനങ്ങളിൽ എത്തുന്ന യാത്രക്കാരെ ക്വാറന്റൈനിൽ പ്രവേശിപ്പിക്കേണ്ടതെന്നാണ് കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ നിലപാട്. ഇത് തള്ളിക്കൊണ്ടാണ് ആരോഗ്യമന്ത്രി രംഗത്തെത്തിയത്. ട്രെയിനുകളും വിമാനങ്ങളും സർവീസ് നടത്താൻ ആരംഭിക്കുന്നതോടെ രോഗികളുടെ എണ്ണത്തിൽ വർധനവുണ്ടാവുമെന്നും മന്ത്രി ചൂണ്ടിക്കാണിച്ചു. അതേ സമയം റെഡ്സോണിൽ നിന്ന് വരുന്നവരെ കർശനമായി പരിശോധിക്കുകയും ചെയ്യും. ഇതര സംസ്ഥാനങ്ങളിൽ ആരോഗ്യപ്രശ്നങ്ങളുള്ള നിരവധി പേർ സംസ്ഥാനത്തേക്ക് എത്തുന്നുണ്ടെന്നും മന്ത്രി ചൂണ്ടിക്കാണിച്ചു.

 flights-15

ഇനി കൂടുതൽ പേർ സംസ്ഥാനത്തേക്ക് എത്താനുണ്ടെന്നും ഈ സാഹചര്യത്തിൽ രോഗം ബാധിച്ചവരിലെ വൈറസ് അവരിൽ തന്നെ ഒതുക്കാനാണ് ശ്രമിക്കുന്നത്. അതിനാൽ സർക്കാർ നിർദേശിക്കുന്ന ക്വാറന്റൈൻ ചട്ടങ്ങൾ കർശമായിത്തന്നെ പാലിക്കണമെന്നും ആരോഗ്യമന്ത്രി നിർദേശിക്കുന്നു. രോഗികളുടെ എണ്ണം വർധിച്ചാൽ പിടിച്ചുനിൽക്കാൻ കഴിയാതെ വരുമെന്നും ഇപ്പോൾ നൽകുന്ന തരത്തിലുള്ള പരിചരണം രോഗികൾക്ക് നൽകാൻ കഴിയാതെ വരുമെന്നും മന്ത്രി ചൂണ്ടിക്കാണിക്കുന്നു. ഇക്കാരണങ്ങൾ കൊണ്ടെല്ലാം തന്നെ ആരോഗ്യവകുപ്പിന്റെ നിർദേശങ്ങൾ കൃത്യമായി പാലിക്കുകയാണ് കേരളത്തിന് മുമ്പിലുള്ള മാർഗ്ഗമെന്നും മന്ത്രി പറുന്നു.

Recommended Video

cmsvideo
Kerala Needs strong quarantine: K K Shailaja | Oneindia Malayalam

നിലവിലെ സാഹചര്യത്തിൽ ഏറെ ഫലപ്രദമായിട്ടുള്ളത് ഹോം ക്വാറന്റൈനാണെന്നും നിർദേശങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയാണ് വേണ്ടതെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഇത് ആശുകളുടെ മനസിന് ആശ്വാസം നൽകുന്നതാണെന്നും അവർ കൂട്ടിച്ചേർത്തു.

English summary
Health minister K K Shailaja about home quaratines of domestic passengers
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X