കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊവിഡ് വാക്‌സിനേഷൻ പ്രവർത്തനങ്ങൾ വിലയിരുത്തി ആരോഗ്യമന്ത്രി, 'വാക്‌സിന്‍ വലിയ പ്രതീക്ഷ'

Google Oneindia Malayalam News

കണ്ണൂർ: കണ്ണൂർ ജില്ലാ ആശുപത്രിയില്‍ കൊവിഡ് വാക്‌സിനേഷൻ പ്രവർത്തനങ്ങൾ വിലയിരുത്തി ആരോഗ്യമന്ത്രി കെകെ ശൈലജ. വാക്‌സിന്‍ കിട്ടുന്ന മുറയ്ക്ക് മുന്‍ഗണനയിലുള്ള എല്ലാവര്‍ക്കും നല്‍കാന്‍ സാധിക്കും. വാക്‌സിന്‍ ഒരുമിച്ച് ലഭിക്കുന്ന പക്ഷം എല്ലാ ആരോഗ്യ കേന്ദ്രങ്ങളെയും ഉപയോഗപ്പെടുത്തിക്കൊണ്ട് അവ ലഭ്യമാക്കും. അതിനുള്ള ഒരുക്കങ്ങള്‍ സംസ്ഥാനത്ത് നടത്തിയിട്ടുണ്ടെന്ന് മന്ത്രി ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി.

നേരത്തെ പ്രധാനമന്ത്രി വിളിച്ചുചേര്‍ത്ത മുഖ്യമന്ത്രിമാരുടെ യോഗത്തില്‍ മുന്‍ഗണനാ വിഭാഗത്തില്‍ ആരോഗ്യപ്രവര്‍ത്തകര്‍ തന്നെ ആദ്യം വാക്‌സിന്‍ സ്വീകരിക്കണമെന്നായിരുന്നു നിര്‍ദ്ദേശം. ലോകത്തെമ്പാടും ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് വാക്‌സിന് മുന്‍ഗണന. കൊവിഡ് വാക്‌സിന്‍ വലിയ പ്രതീക്ഷയാണ് നല്‍കുന്നത്. ലോകത്തെവിടെയും ഇത്തരത്തിലുള്ള പകര്‍ച്ചവ്യാധികളെ നിയന്ത്രിക്കാനായത് പ്രതിരോധ കുത്തിവെപ്പിലൂടെയാണ്. വസൂരി, പോളിയോ, ഡിഫ്ത്തീരിയ, തുടങ്ങിയവയെ തടഞ്ഞുനിര്‍ത്തിയത് വലിയ ജനകീയ ക്യാമ്പയിനിലൂടെ മാസ്സ് വാക്‌സിനേഷന്‍ നടത്തിക്കൊണ്ടാണ്. കൊവിഡിനെയും ഇത്തരത്തില്‍ നിയന്ത്രിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ എന്നും ആരോഗ്യമന്ത്രി കെകെ ശൈലജ വ്യക്തമാക്കി.

kk shailaja

English summary
Health Minister KK Shailaja administered the Covid19 vaccination drive at Kannur District Hospital
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X