കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേന്ദ്ര ആരോഗ്യമന്ത്രി പറഞ്ഞത് അങ്ങനെയല്ല... വിശദീകരണവുമായി കെകെ ശൈലജ

Google Oneindia Malayalam News

തിരുവനന്തപുരം: ഓണാഘോഷ വേളയിലെ അശ്രദ്ധ കേരളത്തില്‍ കൊറോണ രോഗ വ്യാപനത്തിന് ഇടയാക്കി എന്ന കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ് വര്‍ധന്റെ പ്രസ്താവനയില്‍ വിശീദകരണവുമായി ആരോഗ്യ മന്ത്രി കെകെ ശൈലജ. കേരളത്തെ ചൂണ്ടിക്കാട്ടി മറ്റു സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുകയാണ് കേന്ദ്രമന്ത്രി ചെയ്തത് എന്ന് ശൈലജ പറഞ്ഞു. ഓണാഘോഷത്തെ തുടര്‍ന്ന് കേരളത്തില്‍ രോഗം വര്‍ധിച്ച സാഹചര്യം ചൂണ്ടിക്കാട്ടി കൂടിച്ചേരലുകള്‍ ഉണ്ടായാല്‍ രോഗ വ്യാപനമുണ്ടാകുമെന്നും മറ്റു സംസ്ഥാനങ്ങള്‍ ഇതൊരു പാഠമായി സ്വീകരിക്കണമെന്നുമാണ് കേന്ദ്രമന്ത്രി പറഞ്ഞതെന്ന് ആരോഗ്യമന്ത്രി ശൈലജ വിശദീകരിച്ചു.

kk

കേരളത്തിലെ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പാളിച്ചയുണ്ടായി എന്ന് കേന്ദ്രമന്ത്രി പറഞ്ഞുവെന്ന വാര്‍ത്തയെ ശൈലജ നിരാകരിച്ചു. കൊറോണയുടെ തുടക്കം മുതല്‍ കേരളത്തിലെ പ്രവര്‍ത്തനങ്ങള്‍ കേന്ദ്രമന്ത്രി അഭിനന്ദിച്ചിരുന്നു. രാഷ്ട്രീയം നോക്കാതെയാണ് അദ്ദേഹം അഭിനന്ദിച്ചിരുന്നത്. കേരളത്തില്‍ മോശം പ്രതിരോധ പ്രവര്‍ത്തനമാണ് നടക്കുന്നത് എന്ന് കേന്ദ്രമന്ത്രി പറഞ്ഞുവെന്ന് വാര്‍ത്തകള്‍ കണ്ടു. ഇത് സംബന്ധിച്ച് കേന്ദ്രമന്ത്രിയോട് ചോദിച്ചു. അങ്ങനെ താന്‍ ഉദ്ദേശിച്ചില്ല എന്നാണ് അദ്ദേഹം പ്രതികരിച്ചതെന്ന് ആരോഗ്യമന്ത്രി ശൈലജ പറഞ്ഞു. കേരളത്തില്‍ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് മരണ നിരക്ക് കുറവാണെന്ന കാര്യം കേന്ദ്രമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി. കേരളത്തെ സംബന്ധിച്ച ട്വിറ്ററിലുണ്ടായ തെറ്റിദ്ധാരണ പരിഹരിക്കാമെന്ന് അദ്ദേഹം പറഞ്ഞുവെന്നും ആരോഗ്യമന്ത്രി അറിയിച്ചു.

ബംഗാളില്‍ ബിജെപി സര്‍ക്കാര്‍ രൂപീകരിക്കും; അടുത്ത വര്‍ഷം വന്‍ മാറ്റം... പ്രവചനവുമായി അമിത് ഷാബംഗാളില്‍ ബിജെപി സര്‍ക്കാര്‍ രൂപീകരിക്കും; അടുത്ത വര്‍ഷം വന്‍ മാറ്റം... പ്രവചനവുമായി അമിത് ഷാ

സണ്‍ഡെ സംവാദം എന്ന പരിപാടിയില്‍ സംസാരിക്കുമ്പോഴാണ് കേന്ദ്ര ആരോഗ്യ മന്ത്രി കേരളത്തെ കുറ്റപ്പെടുത്തി സംസാരിച്ചത് എന്നായിരുന്നു വാര്‍ത്തകള്‍. ജനുവരി 30നും മെയ് മൂന്നിനുമിടയില്‍ കേരളത്തില്‍ ആകെ 499 രോഗികളും 2 മരണവുമാണ് റിപ്പോര്‍ട്ട് ചെയ്തിരുന്നത്. കാസര്‍ഗോഡ്, കണ്ണൂര്‍ ജില്ലകളിലായിരുന്നു അന്ന് രോഗികള്‍ കൂടുതല്‍. എന്നാല്‍ പിന്നീട് മറ്റു ജില്ലകളിലേക്കും വ്യാപിച്ചു. അന്തര്‍ ജില്ലാ യാത്രകള്‍ നിയന്ത്രിക്കാത്തതാണ് വെല്ലുവിളിയായത്. വ്യാപാര ആവശ്യാര്‍ഥം ആളുകള്‍ നിരന്തരം യാത്ര ചെയ്തു. ഓണം സീസണില്‍ കേരളത്തിന്റെ സാഹചര്യം പൂര്‍ണമായി മാറി. ആഗസ്റ്റ് 22 മുതല്‍ സെപ്തംബര്‍ രണ്ട് വരെയുള്ള ഓണം വേളയില്‍ രോഗികള്‍ കുത്തനെ വര്‍ധിച്ചു. ജനങ്ങള്‍ കാര്യമായ മുന്‍കരുതല്‍ എടുത്തില്ല. സെപ്തംബര്‍ ആദ്യവാരം ശരാശരി രോഗികള്‍ 2000 ആയി. രണ്ടാം വാരം ഇത് 4000 ആയി ഉയര്‍ന്നു.. ഇപ്പോള്‍ പ്രതിദിന രോഗികള്‍ 7000ത്തിന് മുകളിലായി എന്നും ഹര്‍ഷ് വര്‍ധന്‍ പറഞ്ഞു എന്നായിരുന്നു വാര്‍ത്തകള്‍. കേന്ദ്രമന്ത്രിയുടെ പ്രതികരണത്തിന്റെ അടിസ്ഥാനത്തില്‍ പ്രതിപക്ഷം പിണറായി സര്‍ക്കാരിനെതിരെ രംഗത്തുവന്നിരുന്നു.

കടമ്പ കടന്ന് ഇറാന്‍; യുഎസ് എതിര്‍പ്പ് വിലപ്പോയില്ല, നെഞ്ചിടിപ്പ് കൂടി ട്രംപ്, 13 വര്‍ഷത്തിന് ശേഷംകടമ്പ കടന്ന് ഇറാന്‍; യുഎസ് എതിര്‍പ്പ് വിലപ്പോയില്ല, നെഞ്ചിടിപ്പ് കൂടി ട്രംപ്, 13 വര്‍ഷത്തിന് ശേഷം

English summary
Health Minister KK Shailaja clarify Harsh Vardhan statement about Covid-19 cases in Kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X