Get Updates
Get notified of breaking news, exclusive insights, and must-see stories!

മന്ത്രിയായപ്പോൾ ഗൗരിയമ്മ നൽകിയ ഉപദേശം, കെആർ ഗൗരിയമ്മയെ അനുസ്മരിച്ച് കെകെ ശൈലജ

തിരുവനന്തപുരം: അന്തരിച്ച മുതിർന്ന നേതാവ് കെആർ ഗൗരിയമ്മയെ അനുസ്മരിച്ച് ആരോഗ്യമന്ത്രി കെകെ ശൈലജ.കേരളം ഉള്ള കാലത്തോളം ഗൗരിയമ്മ ജനമനസ്സുകളിൽ ജീവിക്കുമെന്ന് കെകെ ശൈലജ പ്രതികരിച്ചു.

കെകെ ശൈലജയുടെ പ്രതികരണം: ' കരുത്തിന്റെയും നിശ്ചയ ദാർഢ്യത്തിന്റെയും പ്രതീകമാണ് സഖാവ് ഗൗരിയമ്മ. കുഞ്ഞുനാൾ മുതൽ ഗൗരിയുടെ വീരകഥകൾ വല്യമ്മ പറയാറുണ്ടായിരുന്നു. പോലീസും ജന്മി ഗുണ്ടകളും ചേർന്ന് നടത്തിയ ഭീകരമായ അക്രമണങ്ങൾക്കൊന്നും ആ ധീര വനിതയെ തളർത്താൻ കഴിഞ്ഞില്ല. താൻ വിശ്വസിച്ച പ്രത്യയശാസ്ത്രം അധസ്ഥിതരുടെ വിമോചനത്തിന് കാരണമാകുമെന്ന് പ്രവൃത്തിയിലൂടെ തെളിയിക്കാൻ ഗൗരിയമ്മയ്ക്ക് കഴിഞ്ഞു. കേരളത്തിൻ്റെ പ്രഥമ മന്ത്രിസഭയിൽ അംഗമാവാൻ അവസരം ലഭിച്ചതു മുതൽ മാറ്റങ്ങൾക്ക് വേണ്ടി ഇടപെടാൻ അവർ ശ്രമിച്ചു.

kk shailaja

ഭൂപരിഷ്കരണ നിയമമാക്കാനും ജന്മി-നാടുവാഴി വ്യവസ്ഥയ്ക്ക് അന്ത്യം കുറിക്കാനും കാരണമായ ഒട്ടേറെ നിയമനടപടികൾക്ക് നേതൃത്വം നൽകാൻ അവർ തയ്യാറായി. ശരിയായ തീരുമാനം എടുക്കാനും എതിർപ്പുകളെ തൃണവൽക്കരിച്ച് അത് നടപ്പാക്കാനുള്ള ആർജ്ജവവുമാണ് ഒരാളെ നേതൃത്വ പദവിയിലേക്ക് ഉയർത്തുന്നത്. ഗൗരിയമ്മ പകരം വെക്കാനാവാത്ത വിധത്തിലുള്ള നേതൃത്വ പദവി കരസ്ഥമാക്കിയ നേതാവാണ്.

Recommended Video

cmsvideo
    കെആര്‍ ഗൗരിയമ്മ അന്തരിച്ചു, അന്ത്യം തിരുവനന്തപുരത്തെ ആശുപത്രിയില്‍ ചികിത്സയില്‍ ഇരിക്കെ

    കഴിഞ്ഞ നിയമസഭയിൽ മന്ത്രിയായി ചുമതലയേറ്റപ്പോൾ ഗൗരിയമ്മയെ സന്ദർശിച്ചിരുന്നു. അന്ന് എനിക്ക് കിട്ടിയ ഉപദേശം ഓരോ ദിവസവും ലഭ്യമാകുന്ന ഫയലുകൾ അന്നുതന്നെ തീർപ്പുകൽപ്പിക്കാൻ ശ്രമിക്കുക എന്നായിരുന്നു. പിന്നെയ്ക്ക് മാറ്റി വയ്ക്കരുത് എന്നും പറഞ്ഞു. നന്നായി പ്രവർത്തിക്കാനുള്ള ഗൗരിയമ്മയുടെ ആശംസകൾ വലിയ ആത്മവിശ്വാസമാണ് പകർന്നുനൽകിയത്. കേരളം ഉള്ള കാലത്തോളം ഗൗരിയമ്മ ജനമനസ്സുകളിൽ ജീവിക്കും. പുതുതലമുറയിലെ നേരിന്റെ രാഷ്ട്രീയ പ്രവർത്തകർ ഈ ജീവിതം മാതൃകയാക്കണം''.

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+